മഞ്ഞ പട്ടുസാരിയിൽ അതീവ സുന്ദരിയായി ബേബി ഷവർ ആഘോഷിച്ച് സമീറ റെഡ്ഡി !
By
തെന്നിന്ത്യയുടെ പ്രിയ നടിയാണ് സമീറ റെഡ്ഡി . ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സമീറ തെന്നിന്ത്യയിലെ ഒട്ടേറെ ഭാഷകളിൽ അഭിനയിച്ചു . മലയാളത്തിൽ മോഹന്‍ലാലിനൊപ്പവും സമീറ അഭിനയിച്ചിട്ടുണ്ട്. തിരക്കുകളില്‍ നിന്നെല്ലാം മാറി കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താരമിപ്പോള്‍.
2014 ലായിരുന്നു സമീറയും അക്ഷയ് വര്‍ദേയും വിവാഹിതരായത്. 2015 ല്‍ ഇവര്‍ക്ക് മകന് ജനിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. കുഞ്ഞതിഥിയുടെ കാര്യത്തെക്കുറിച്ച് പറഞ്ഞതും സമീറ തന്നെയായിരുന്നു. മകള്‍ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നായിരുന്നു താരം നേരത്തെ കുറിച്ചത്. നിറവയറിലുള്ള ചിത്രങ്ങളും സമീറ പോസ്റ്റ് ചെയ്തിരുന്നു.
ചിത്രങ്ങള്‍ കണ്ട് വിമര്‍ശിക്കാനെത്തിയവര്‍ക്ക് കൃത്യമായ മറുപടിയും താരം നല്‍കിയിരുന്നു. കുഞ്ഞഥിയുടെ വരവിന് മുന്നോടിയായുള്ള ബേബി ഷവര്‍ ആഘോഷത്തിനിടയിലെ ചിത്രങ്ങളുമായാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. നേരത്തെ കാവ്യ മാധവന്റേയും പ്രിയ കുഞ്ചാക്കോയുടേയും ബേബി ഷവര്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
തെന്നിന്ത്യയുടെ പ്രിയനായികമാരിലൊരാളായ സമീറ റെഡ്ഡിയാണ് ഇപ്പോള്‍ ബേബി ഷവര്‍ സന്തോഷം പങ്കുവെച്ച് എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
സമീര റെഡ്ഡിയുടെ സന്തോഷം
കടും മഞ്ഞ നിറത്തിലുള്ള പട്ടുസാരിയണിഞ്ഞാണ് സമീറ എത്തിയിട്ടുള്ളത്. മഞ്ഞ നിറത്തിലുള്ള ഈ സാരി തന്റെ സന്തോഷം വര്‍ധിപ്പിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗര്‍ഭാവസ്ഥ ആഘോഷമാക്കി മാറ്റുന്നതിനിടയില്‍ ചിത്രങ്ങളുമായിം താരമെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലായിരുന്നു സമീറ ഈ സന്തോഷ വാര്‍ത്തയുമായി എത്തിയത്. നേരത്തെ മകന്റ ജെനനത്തിനായും താരം ബ്രേക്കെടുത്തിരുന്നു.
sameera reddy baby shower photos
