തന്റെ പിതാവ് ജോസഫ് പ്രഭുബിന്റെ വിയോഗത്തിൽ ചങ്കുതകർന്നിരിക്കുകയാണ് നടി സാമന്ത. സാമന്ത തന്നെയാണ് പിതാവിന്റെ വിയോഗം വെളിപ്പെടുത്തിയത്. ‘വീണ്ടും നമുക്ക് കാണാം ഡാഡ്’ എന്ന് പറഞ്ഞാണ് നടി എത്തിയത്.
സാമന്തയുടെ ജീവിതത്തില്‍ എല്ലാ കാര്യത്തിനും പിന്തുണ നല്‍കി കൂടെ നിന്നത് പിതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ തളർന്നിരിക്കുകാണ് നടി. താരപിതാവിന്റെ വിയോഗത്തിന് കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ലെങ്കിലും നാഗ ചൈതന്യയുമായിട്ടുള്ള സാമന്തയുടെ വിവാഹമോചനം അദ്ദേഹത്തെ വല്ലാതെ തളര്‍ത്തിയിരുന്നു.
അതേസമയം മുൻ ഭാര്യയുടെ പിതാവ് മരണപ്പെട്ട ഈ സമയത്താണ് നാഗ ചൈതന്യയും ശോഭിത ധുലിപാലയും അവരുടെ പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ഇതോടെ ഇപ്പോള്‍ നാഗ ചൈതന്യയാണ് വിമര്‍ശിക്കപ്പെടുന്നത്. ഡിസംബര്‍ നാലിന് ഹൈദരാബാദില്‍ വച്ച് വിവാഹം നടക്കുന്നത്. ഇതോടനുബന്ധിച്ച് നടക്കുന്ന ഹല്‍ദി ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ അധിക്ഷേപങ്ങളാണ് താരങ്ങള്‍ക്ക് ലഭിക്കുന്നത്.
നിലവിൽ ‘വിവാഹമോചനം മൂലം ഉണ്ടായ വേദന സഹിക്കാതെ ഒരാള്‍ ജീവിതം തകര്‍ന്ന് നില്‍ക്കുകയാണെന്നും അങ്ങനെ ഒരാളുടെ ശവകുടീരത്തിന് മുകളില്‍ പുതിയ ജീവിതം ആരംഭിക്കുന്നത് എങ്ങനെ നിലനില്‍ക്കും എന്നാണ് കരുതുന്നതെന്നും ആരാധകർ ചോദിക്കുന്നു. നിങ്ങള്‍ ഈ ചിത്രങ്ങളൊന്നും പുറത്തു വിടേണ്ടതില്ലെന്നും ആരും ഇത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചിലർ പൊട്ടിത്തെറിച്ചു.
ഇങ്ങനെയാണെങ്കിൽ ഇവരും വിവാഹമോചിതരാകും. എങ്ങനെയാണ് ഒരു വര്‍ഷം മുന്‍പ് വിവാഹമോചിതനായെന്ന് പ്രഖ്യാപിച്ച ഒരാള്‍ക്ക് ഇത്ര പെട്ടെന്ന് മറ്റൊരാളെ സ്‌നേഹിക്കാനും വിവാഹം കഴിക്കാനും കഴിയുന്നതെന്ന് ചിലർ തുറന്നടിച്ചു. അതിനര്‍ത്ഥം നേരത്തെ ഇവരുടെ ബന്ധം നിലനിന്നിരുന്നുയെന്നും സാമന്ത വഞ്ചിക്കപ്പെടുകയായിരുന്നു എന്നെല്ലാമാണ് താരങ്ങള്‍ക്കെതിരെയുള്ള കമന്റുകള്‍.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...