Actress
കാടിനു നടുവിലെ തടാകത്തില്‍ പ്രകൃതി ഭംഗി ആസ്വദിച്ച് സാമന്ത; വൈറലായി ചിത്രങ്ങള്‍
കാടിനു നടുവിലെ തടാകത്തില്‍ പ്രകൃതി ഭംഗി ആസ്വദിച്ച് സാമന്ത; വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരില്‍ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാന്‍ സാമന്തയ്ക്ക് കഴിഞ്ഞു. തമിഴലും, തെലുങ്കിലുമായി നിരവധി സിനിമകളില്‍ അഭിനയച്ച നടിക്ക് ആരാധകരും ഏറെയാണ്. മോഡലിംഗിലൂടെയായിരുന്നു സമാന്ത തന്റെ കരിയര്‍ ആരംഭിച്ചത്. ഗൗതം വാസുദേവ് മോനോന് സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായെയുടെ തെലുങ്ക് റീമേക്കായ ‘യേ മായ ചേസാവെ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ നടിയാണ് സാമന്ത.
ചിത്രത്തിലെ നായകന് നാഗ ചൈതന്യയായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും 2017 ല്‍ വിവാഹിതരാകുകയും ചെയ്തിരുന്നു. എന്നാല്‍ 2021 ഓടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇപ്പോള്‍ ബോളിവുഡിലും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സാമന്ത.
അതിനിയില്‍ ചില ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം ഇപ്പോള്‍ മലേഷ്യയിലാണ്. താരം പങ്കുവച്ച ലോങ്കവിയില്‍ നിന്നുള്ള മനോഹര ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്.
കാടിനു നടുവിലെ പ്രകൃതിദത്ത തടാകത്തില്‍ നിന്നുള്ളതാണ് മനോഹര ചിത്രങ്ങള്‍. ബിക്കിനി ധരിച്ച് പ്രകൃതി ഭംഗി ആസ്വദിച്ച് തടാകത്തില്‍ നീരാടുന്ന സാമന്തയെ ആണ് ചിത്രത്തില്‍ കാണുന്നത്. ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങള്‍. ഏറ്റവും വലിയ സ്നേഹം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
തടാകത്തില്‍ നീരാടുന്ന ചിത്രങ്ങള്‍ക്ക് പുറമെ ധ്യാനിക്കുന്നതിന്റേയും പ്രകൃതിയോട് ചേര്‍ന്നു നില്ക്കുന്ന മനോഹര നിര്‍മിതികളുടേയുമെല്ലാം താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളിലൂടെയും സൈബറിടത്തെ ഇളക്കിമറിക്കാന്‍ എങ്ങനെയാണ് കഴിയുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. കഴിഞ്ഞ ദിവസം വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളും വൈറലായിരുന്നു.
