Connect with us

രാമക്ഷേത്രത്തെപ്പറ്റി വീഡിയോ ചെയ്യുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രമാണ് ഹെയ്റ്റ് കമന്റ്‌സ് വരുന്നത്, മറ്റ് സംസ്ഥാനങ്ങളില്‍ അങ്ങനെ ഉണ്ടാകാറില്ല; സുജിത്ത് ഭക്തന്‍

Social Media

നിരവധി കാഴ്ചക്കാരുള്ള യൂട്യൂബ് ചാനല്‍ വ്‌ലോഗറാണ് സുജിത്ത് ഭക്തന്‍. വലിയ തരത്തിലുള്ള ഹെയ്റ്റ് ക്യാമ്പെയ്‌നിനും സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയനായ ഒരു ട്രാവല്‍ വ്‌ലോര്‍ കൂടിയാണ് അദ്ദേഹം. അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം നടക്കവെ അദ്ദേഹം അവിടെ പോയിരുന്നു. അവിടുത്തെ കാഴ്ചകളും അദ്ദേഹം പങ്കുവെച്ചിരുന്നു.

പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണമാണ് സുജിത്ത് ഭക്തനെതിരെ വന്നിരുന്നത്. ഇപ്പോഴിതാ, തന്റെ വീഡിയോയ്ക്ക് കീഴില്‍ ഇത്തരം ആളുകള്‍ നടത്തുന്ന ഹെയ്റ്റ് കമന്റുകളെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുജിത്ത് ഭക്തന്‍ ഇതേകുറിച്ച് പറഞ്ഞത്.

‘അയോദ്ധ്യയെപ്പറ്റി ഇഷ്ടം പോലെ വ്‌ലോഗര്‍മാര്‍ വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഹെയ്റ്റ് കമന്റ് വരുന്നത് കേരളത്തില്‍ നിന്നുള്ള വ്‌ലോഗര്‍മാരുടെ വീഡിയോകളുടെ കീഴിലാണ്. മറ്റ് പല സംസ്ഥാനത്ത് നിന്നുള്ള ഇഷ്ടം പോലെ ആളുകള്‍ വീഡിയോ ചെയ്തിട്ടുണ്ട്.

പക്ഷെ, അവര്‍ക്ക് നേരെ ഹെയ്റ്റ് കമന്റ്‌സ് ഒന്നും അങ്ങനെ വരാറില്ല. അതൊരു സെന്‍സിറ്റീവ് ടോപ്പിക്കാണ്. അതിന്റെ ഭൂതകാലം തിരഞ്ഞ് പോകേണ്ട ആവശ്യമില്ല. ഇനി പോയിക്കഴിഞ്ഞാല്‍ ഒത്തിരി കാര്യങ്ങളുണ്ടല്ലോ. പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാവും’.

‘ഞങ്ങള്‍ അയോദ്ധ്യയില്‍ പോയി. അവിടെ കണ്ട കാഴ്ചകള്‍ വീഡിയോയായി പങ്കുവച്ചു. അത് അമ്പലമാണെങ്കിലും, അവിടെ തുടങ്ങിയ എയര്‍പ്പോട്ട് ആണെങ്കിലും. ക്ഷേത്രത്തിന്റെ പണി കഴിയാത്തതുകൊണ്ട് അവിടേയ്ക്ക് അന്ന് പോകാന്‍ പറ്റിയിരുന്നില്ല. ഇനി പോകാന്‍ അവസരം ലഭിക്കുമ്പോള്‍ പോകും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്’ എന്നും സുജിത്ത് ഭക്തന്‍ പറഞ്ഞു.

More in Social Media

Trending

Recent

To Top