Actress
നാഗചൈതന്യ്ക്കൊപ്പം കുടുംബവും കുട്ടികളുമായി കഴിയാനായിരുന്നു സാമന്ത തീരുമാനിച്ചിരുന്നത്, അന്ന് നടി വെച്ച ഡിമാന്റ് ഇതായിരുന്നു; തുറന്ന് പറഞ്ഞ് നിർമാതാവ്
നാഗചൈതന്യ്ക്കൊപ്പം കുടുംബവും കുട്ടികളുമായി കഴിയാനായിരുന്നു സാമന്ത തീരുമാനിച്ചിരുന്നത്, അന്ന് നടി വെച്ച ഡിമാന്റ് ഇതായിരുന്നു; തുറന്ന് പറഞ്ഞ് നിർമാതാവ്
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേർപിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികൾ താരം അഭിമുഖീകരിച്ചു.
ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ 2017ൽ ആയിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021ൽ ഇരുവരും പിരിഞ്ഞു. ശേഷം രണ്ടാളും സിംഗിളായി തുടരുകയായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നാഗ ചൈതന്യയുടെ വിവാഹ നിശ്ചയം നടന്നത്. നടി ശോഭിത ധൂലിപാലയാണ് നാഗ ചൈതന്യയുടെ വധു. ഇതിന് പിന്നാലെ സമാന്തയും വാർത്തകളിൽ നിറയുകയാണ്.
ഇപ്പോഴിതാ നാഗ ചൈതന്യയ്‌ക്കൊപ്പം കുഞ്ഞുങ്ങളൊക്കെയായി സെറ്റിൽ ചെയ്യാനായിരുന്നു സാമന്തയുടെ ആഗ്രഹമെന്ന് പറയുകയാണ് സാമന്ത വേഷമിട്ട ‘ശാകുന്തളം’ സിനിമയുടെ നിർമ്മാതാവ് നീലിമ ഗുണ. ചിത്രത്തിന്റെ സംവിധായകൻ ഗുണശേഖറിന്റെ മകളാണ് നീലിമ. 2021ൽ സാമന്തയുടെ വിവാഹമോചനത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു ശാകുന്തളം പ്രോജക്ടിനായി നടിയെ സമീപിച്ചത്.
കഥ ചർച്ച ചെയ്യുന്നതിനായി ഞാൻ സാമന്തയെ നേരിൽ കണ്ടിരുന്നു. സാമന്തയ്ക്ക് കഥ ഇഷ്ടമായതോടെ ചിത്രം ചെയ്യാൻ സമ്മതിക്കുകയായിരുന്നു. എന്നാൽ സാമന്ത ഒരു ഡിമാന്റ് വച്ചു. ജൂലൈ-ഓഗസ്റ്റ് മാസത്തിന് ഇടയിൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കണം എന്നായിരുന്നു സാമന്തയുടെ ഡിമാന്റ്.
അതിന് ശേഷം തനിക്ക് ഭർത്താവിനൊപ്പം സമയം ചിലവഴിക്കണമെന്നും കുട്ടികളുമായി ജീവിതത്തിൽ സെറ്റിലാകണം എന്നുമായിരുന്നു സാമന്ത പറഞ്ഞിരുന്നത് അതിനാൽ മൂന്ന് മാസത്തിനുള്ളിൽ തന്നെ സാമന്തയുടെ സിനിമയിലെ ഭാഗങ്ങൾ പൂർത്തിയാക്കി.
എന്നാൽ ഡിവോഴ്‌സിനെ കുറിച്ച് ഒരു സൂചനയും നൽകാതിരുന്ന, കുടുംബത്തിനൊപ്പം നിൽക്കാൻ ആഗ്രഹിച്ച സാമന്തയുടെ വിവാഹമോചന വാർത്തയാണ് പിന്നീട് അറിഞ്ഞത് എന്നുമാണ് നീലിമ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നത്.
2017 ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021 ൽ വേർപിരിഞ്ഞു. വിവാഹ മോചനത്തിന് കാരണം എന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. വിവാഹശേഷമാണ് സമാന്തയുടെ കരിയറിൽ വലിയ വഴിത്തിരിവുകൾ ഉണ്ടായത്. ഫാമിലി മാൻ എന്ന സീരീസിലൂടെ പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി ലഭിച്ചു. അന്നും നാഗ ചൈതന്യക്ക് വലിയ ഹിറ്റുകളില്ല. വിവാഹമോചനത്തിന് പിന്നാലെ പുഷ്പ എന്ന സിനിമയിൽ ഡാൻസ് നമ്പർ ചെയ്യാൻ സമാന്ത തയ്യാറായി.
അതീവ ഗ്ലാമറസായി നടി ഈ ഗാനരംഗത്തിൽ ഡാൻസ് ചെയ്തതും അധിക്ഷേപങ്ങൾ കൂടാൻ കാരണമായി. എന്നാൽ നടി ഇതൊന്നും കാര്യമാക്കിയില്ല. ഖുശിയാണ് സമാന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് ദേവരകൊണ്ട നായകനായ സിനിമ മികച്ച വിജയം നേടി. സിതാഡെൽ എന്ന സീരീസാണ് ഇനി പുറത്തിറങ്ങാനുള്ളത്. സമാന്തയും വിജയ് ദേവരകൊണ്ടയുമാണ് സിതാഡെലിൽ പ്രധാന വേഷം ചെയ്യുന്നത്. മയോസിറ്റിസിന്റെ ചികിത്സയുടെ ഭാഗമായി കുറച്ച് നാൾ ഇടവേളയെടുത്ത സമാന്ത കരിയറിൽ വീണ്ടും സജീവമാവുകയാണ്.