Actress
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിന് 15 കോടി, ജാക്വലിന്റെ 100 ആരാധകർക്ക് ഐഫോൺ 15 പ്രോ; ജയിലിൽ നിന്നും സുകേഷ് എഴുതി കത്ത് പുറത്ത്!
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിന് 15 കോടി, ജാക്വലിന്റെ 100 ആരാധകർക്ക് ഐഫോൺ 15 പ്രോ; ജയിലിൽ നിന്നും സുകേഷ് എഴുതി കത്ത് പുറത്ത്!
ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ശ്രീലങ്കൻ വംശജയായ ജാക്വിലിൻ ഫെർണാണ്ടസ്. ഹൗസ് ഫുൾ, മർഡർ, റേസ് 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം ഗ്ലാമർ കൊണ്ടും അഭിനയശേഷി കൊണ്ടുെം തിളങ്ങി നിൽക്കുകയാണ്. 2009-ൽ ഇന്ത്യയിൽ മോഡലിംഗ് രംഗത്ത് പ്രവേശിച്ചതോടെയാണ് അഭിനയ മേഖലയിലേക്ക് എത്തുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് 215 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിനെയും ഇഡി പ്രപതി ചേർത്തിരുന്നു. കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ മുഖ്യപ്രതിയായ കേസിലാണ് ജാക്വിലിൻ ഫെർണാണ്ടസിനെയും പ്രതിചേർത്തിരിക്കുന്നത്. ജാക്വിലിൻ ഫെർണാണ്ടസ്, സുകേഷ് ചന്ദ്രശേഖർ തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഗുണഭോക്താവായിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ.
എ്നനാൽ ഇപ്പോഴിതാ ജയലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ജാക്വിലിന് എഴുതിയ കത്ത് പുറത്ത് വന്നിരിക്കുകയാണ്. ഞായാറാഴ്ച 39-ാം ജന്മദിനം ആഘോഷിക്കുന്ന ജാക്വിലിന് ഒരു ആഡംബര നൗക സമ്മാനിച്ചതായാണ് പുറത്ത് വരുന്ന വിവരം. ‘ലേഡി ജാക്വലിൻ’ എന്ന് പേരിട്ടിരിക്കുന്ന ആഡംബര നൗകയാണ് സമ്മാനം.
നടിയെ തന്റെ ബേബി ഗേൾ എന്നാണ് സുകേഷ് വിശേഷിപ്പിച്ചിരിക്കുന്നത്. നിന്റെ എല്ലാ ആഗ്രഹങ്ങളും വരും വർഷത്തിൽ സാക്ഷാത്കരിക്കപ്പെടണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും, ഇപ്പോൾ വേർപിരിഞ്ഞ് കഴിയുന്നുവെങ്കിലും തന്റെ ചിന്തകളും ആത്മാവും നിനക്കെപ്പമുണ്ടായിരിക്കുമെന്നുമാണ് സുകേഷ് കത്തിൽ പറയുന്നത്.
അടുത്ത ജന്മദിനം ഇതിലും ഗംഭീരമായി റോമിയോ ജൂലിയറ്റ് രീതിയിൽ ആഘോഷിക്കാമെന്നും 2025ൽ താൻ ജയിലിൽ നിന്നും പുറത്തിറങ്ങുെമെന്നും സുകേഷ് പറയുന്നു. മാത്രമല്ല, ജാക്വലിന്റെ പേരിൽ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിന് 15 കോടി നൽകുമെന്നും ജാക്വലിന്റെ 100 ആരാധകർക്ക് ഐഫോൺ 15 പ്രോ സമ്മാനമായി നൽകുമെന്നും വിജയികളെ യൂട്യൂബിലൂടെ തന്റെ ടീം പ്രഖ്യാപിക്കുമെന്നും സുകേഷ് കത്തിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായ ശിവീന്ദർ സിങ്ങിന്റെ കുടുംബത്തിൽനിന്ന് 215 കോടി രൂപ ത ട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖർ നേരത്തെ അ റസ്റ്റിലായത്. ഇയാളുടെ ഭാര്യയും നടിയുമായ ലീന മരിയ പോളും കേസിൽ പിടിയിലായിരുന്നു. ജയിലിലായിരുന്ന ശിവീന്ദർ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖർ 215 കോടിയോളം രൂപ തട്ടിയെന്നാണ് കണ്ടെത്തൽ.
നിയമകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാൾ അദിതി സിങ്ങിൽനിന്ന് പണം കൈക്കലാക്കിയത്. ഡൽഹിയിൽ ജയിലിൽ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പൻ തട്ടിപ്പുകൾ നടത്തിയത്. കേന്ദ്ര, സംസ്ഥാന ഏജൻസികൾ അന്വേഷണം നടത്തുന്ന 32-ഓളം കേസുകളാണ് സുകേഷിനെതിരേ നിലവിലുള്ളത്.