Connect with us

ട്രാവൽ ഡയറീസ്; റോഡരികിൽ ലുങ്കിയും ടി ഷർട്ടും ധരിച്ച് ചായ കുടിച്ച് അനുശ്രീ; വൈറലായി ചിത്രങ്ങൾ

Actress

ട്രാവൽ ഡയറീസ്; റോഡരികിൽ ലുങ്കിയും ടി ഷർട്ടും ധരിച്ച് ചായ കുടിച്ച് അനുശ്രീ; വൈറലായി ചിത്രങ്ങൾ

ട്രാവൽ ഡയറീസ്; റോഡരികിൽ ലുങ്കിയും ടി ഷർട്ടും ധരിച്ച് ചായ കുടിച്ച് അനുശ്രീ; വൈറലായി ചിത്രങ്ങൾ

ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസിൽ ഇടം നേടാൻ താരത്തിനായി. റിയാലിറ്റി ഷോയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. നാട്ടിൻ പുറത്തെ കഥാപാത്രമായി മാത്രം ടൈപ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങളും അനുശ്രീ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

ട്രാവൽ ഡയറീസ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മൂകാംബികയിൽ മഴപെയ്തു തോർന്ന റോഡരികിൽ ഒരു ലുങ്കിയും ടി ഷർട്ടും ഇട്ട് അനുശ്രീ ചായ കുടിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. നിരവധി പേരാണ് ഈ ഫോട്ടോയ്ക്ക് താഴെ കമന്റുകലുമായി എത്തിയിരിക്കുന്നത്.

അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടി കൊച്ചിയിൽ പുതിയ വീട് വെച്ചത്. ലാൽ ജോസും ദിലീപും തുടങ്ങി ഇന്റസ്ട്രിയിൽ അനുശ്രീയ്ക്ക് ഏറ്റവും അടുപ്പമുള്ളവരെല്ലാവരും ചടങ്ങിനെത്തിയിരുന്നു. കൊച്ചിയിൽ സ്വന്തമായൊരു വീട് എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് അനുശ്രീ പറയുന്നു. നാല് വർഷങ്ങൾക്കു മുമ്പ് കൊച്ചി നഗരത്തിൽ ഒരു ഫ്‌ലാറ്റ് നടി സ്വന്തമാക്കിയിരുന്നു.

അതു കൂടാതെയാണ് ഈ സ്വപ്നഭവനം. ‘അനുശ്രീ നായർ, എന്റെ വീട്’ എന്ന് വീടിന്റെ മുന്നിൽ നെയിംപ്‌ളേറ്റ് വെച്ചിരിക്കുന്നത്. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകൾക്കൊപ്പം, എന്റെ പുതിയ വീട്ടിൽ മനോഹരമായ ഒരു സായാഹ്നം പങ്കുവയ്ക്കാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും ഭാഗ്യവതിയാണ്. ഇനിയുള്ള എന്റെ ജീവിതം കാലം മുഴുവൻ നെഞ്ചേറ്റാൻ ഈ ഒരു ദിവസം മുഴുവനുണ്ട്.

പ്രിയപ്പെട്ടവർക്കെല്ലാം നന്ദി. കൊച്ചിയിൽ വീടു വയ്ക്കണമെന്നോർത്ത് ആദ്യമെടുത്ത സ്ഥലം ഇതായിരുന്നു. പിന്നീട് ചില കാരണങ്ങൾകൊണ്ട് അത് നീണ്ടുപോയി. വേറൊരു ഫ്‌ലാറ്റ് മേടിച്ചു. നാലഞ്ച് വർഷം കൊണ്ടാണ് ഇപ്പോൾ ഈ വീട് ഒരുങ്ങിയത്. ഒത്തിരി സന്തോഷം. എന്റെ സുഹൃത്തുക്കളാണ് ഇക്കാര്യത്തിൽ നന്നായി പിന്തുണച്ചത്’ എന്ന് അനുശ്രീ പറയുന്നു.

More in Actress

Trending