Actress
പല പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ എന്നെ സഹായിക്കുന്നത് ആത്മീയതയാണ്, ഇന്നത്തെ ലോകത്ത് ആത്മീയത ആവശ്യമാണ്; സാമന്ത
പല പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ എന്നെ സഹായിക്കുന്നത് ആത്മീയതയാണ്, ഇന്നത്തെ ലോകത്ത് ആത്മീയത ആവശ്യമാണ്; സാമന്ത
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേർപിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികൾ താരം അഭിമുഖീകരിച്ചു.
സിനിമാ രംഗത്ത് നിന്നും കുറച്ച് നാളായി വിട്ടു നിന്നിരുന്ന താരം തിരിച്ചെത്തിയിരുന്നു. 2017 ഒക്ടോബറിൽ ആയിരുന്നു നാഗചൈതന്യയുമായുള്ള വിവാഹം. എന്നാൽ 2021 ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഈ വേർപിരിയൽ അത്ര സുഖകരമായ വാർത്തയായിരുന്നില്ല അവരുടെ ആരാധകർക്ക്. ഇപ്പോൾ ഇരുവരും സിംഗിളായി തുടരുകയാണ്.
ഇപ്പോഴിതാ ആത്മീയതയെ കുറിച്ച് സംസാരിക്കുകയാണ് സാമന്ത. ആത്മീയത എന്നത് തന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണെന്നാണ് സാമന്ത പറയുന്നത്. നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ മാറ്റാൻ എല്ലാവരും ആഗ്രഹിക്കുന്നു, ഞാൻ അനുഭവിച്ച ചില കാര്യങ്ങളിലൂടെ കടന്നുപോകേണ്ടിയിരുന്നോ എന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്.
എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് ആ സമയത്ത് മറ്റൊരു വഴിയും ഇല്ലായിരുന്നു. ഞാൻ കുറച്ച് മുമ്പ് എൻറെ സുഹൃത്തുമായി ഇത് ചർച്ച ചെയ്യുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷം തന്നെ ഉണ്ടാകരുതായിരുന്നു എന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ ഇപ്പോൾ എനിക്ക് തോന്നുന്നു, ജീവിതം നിങ്ങൾക്ക് മുന്നിൽ വയ്ക്കുന്ന സാഹചര്യം നിങ്ങൾ നേരിടണമെന്ന്. നിങ്ങൾ അതിൽ നിന്ന് പുറത്തുവരുന്ന കാലം നിങ്ങൾ വിജയിച്ചു.
ഞാൻ അത്തരം അവസ്ഥ കടന്നതോടെ ശക്തയായി എന്നാണ് തോന്നുന്നത്. ഞാൻ ഇവിടെയെത്താൻ തീയിലൂടെയാണ് കടന്ന് വന്നത്. അത് എനിക്കൊരു ആത്മീയ ഉണർവ് നൽകി. ആത്മീയത എൻറെ വ്യക്തിപരമായ വളർച്ചയിൽ വളരെ അവിഭാജ്യമായ കാര്യമാണ്. അത് എൻറെ ജോലിയിലേക്കും സ്വാധീനമുണ്ടാക്കുന്നുണ്ട്. ആത്മീയത ജീവിതത്തിൻറെ എല്ലാ വശങ്ങളെയും സ്വാധീനിക്കുന്നു.
ആശയവിനിമയം, ധാരണ, മാനസിക സംഘർഷം കൈകാര്യം ചെയ്യൽ… അങ്ങനെ പല പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ എന്നെ സഹായിക്കുന്നത് ആത്മീയതയാണ്. ഇന്നത്തെ ലോകത്ത് എന്നത്തേക്കാളും ആത്മീയത ആവശ്യമാണ്, കാരണം വളരെയധികം വേദനയും രോഗവും ഉണ്ട്. ആത്മീയത നിങ്ങളുടെ ഉറ്റ ചങ്ങാതിയും ശക്തിയുടെ അനന്തമായ ഉറവിടവുമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്നാണ് സാമന്ത പറയുന്നത്.
അതേസമയം, ഖുശിയാണ് സമാന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് ദേവരകൊണ്ട നായകനായ സിനിമ മികച്ച വിജയം നേടി. സിതാഡെൽ എന്ന സീരീസാണ് ഇനി പുറത്തിറങ്ങാനുള്ളത്. സമാന്തയും വിജയ് ദേവരകൊണ്ടയുമാണ് സിതാഡെലിൽ പ്രധാന വേഷം ചെയ്യുന്നത്. മയോസിറ്റിസിന്റെ ചികിത്സയുടെ ഭാഗമായി കുറച്ച് നാൾ ഇടവേളയെടുത്ത സമാന്ത കരിയറിൽ വീണ്ടും സജീവമാവുകയാണ്.
കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിന്നപ്പോഴാണ് അപ്രതീക്ഷിത തിരിച്ചടികൾ സമാന്തയ്ക്ക് ഉണ്ടാകുന്നത്. ഇതിനെ സധൈര്യം അഭിമുഖീകരിക്കാനും നടിക്ക് സാധിച്ചു. സമാന്തയുടെ പുതിയ വിശേഷങ്ങൾക്കായും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നടിയുടെ പോഡ്കാസ്റ്റും വൈറലാണ്.
