Actor
കലാഭവൻ മണിക്കൊപ്പം അഭിനയിക്കാൻ പറ്റില്ലേ…. ? ഒടുവിൽ മറുപടിയുമായദിവ്യ ഉണ്ണി…! ആ സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെ…!
കലാഭവൻ മണിക്കൊപ്പം അഭിനയിക്കാൻ പറ്റില്ലേ…. ? ഒടുവിൽ മറുപടിയുമായദിവ്യ ഉണ്ണി…! ആ സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെ…!
മലയാളികൾ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവൻ മണി. പണ്ട് സിനിമയിൽ നിരവധി പ്രശ്നങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ ദിവ്യ ഉണ്ണി കലാഭവൻ മണിക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞത് ആരോപണമായിരുന്നു.
അതേസമയം മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന ദിവ്യ ഉണ്ണിയ്ക്ക് കൈനിറയെ ചിത്രങ്ങളായിരുന്നു. എന്നാൽ അഅന്നും ഇന്നും അധികം ഹേറ്റേഴ്‌സ് ഇല്ലാത്ത താരത്തിന് എതിരെ എത്തിയ ആരോപണമായിരുന്നു കലാഭവൻ മണിക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞത്.
ഒരു മുൻനിര നായിക നടനെ നിറത്തിന്റെ പേരിൽ അപമാനിച്ചുവെന്ന തരത്തിൽ വലിയ വാർത്തകൾ വന്നിരുന്നു. ഇത് ദിവ്യ ഉണ്ണി ആണെന്നായിരുന്നു വാർത്ത.
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം അതിനു മറുപടി നൽകുകയാണ് നടി. അതിനെ കുറിച്ച് സംസാരിക്കുന്നില്ലെന്നും അതിനു കാരണം വരുന്ന കമന്റുകൾ തന്നെയാണെന്നും നടി പറഞ്ഞു. നമ്മൾ എന്തൊക്കെ പറഞ്ഞാലും അതാരു ജസ്റ്റിഫിക്കേഷൻ പോലെ ആകും. നമ്മളുടെ ഭാഗം പറയുമ്പോലെ ഒക്കെയാവും.
അതോണ്ട് അതേ കുറിച്ച് പറയാൻ ഞാൻ താൽപര്യപ്പെടുന്നില്ലെന്നും മണിച്ചേട്ടനുമായുള്ള ബന്ധം എന്ന് പറയുന്നത്, ആദ്യത്തെ സിനിമ മുതൽ എത്രയോ സിനിമകൾ ചെയ്തതാണെന്നും ദിവ്യ ഉണ്ണി പറയുന്നു. അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം കാണിച്ച് കൊണ്ടുതന്നെ പറയുകയാണ്. ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് എനിക്ക് അറിയാം. ഇത്തരത്തിൽ എഴുതുന്നവർ മറുപടി അർഹിക്കുന്നില്ല. അവർ മറുപടിയും നമ്മുടെ സമയവും അർഹിക്കുന്നില്ലെന്നും ഞാൻ നെഗറ്റീവ് കമന്റുകൾ നോക്കാറുമില്ലെന്നും ദിവ്യ ഉണ്ണി പ്രതികരിച്ചു.