Connect with us

പൂക്കള്‍ അലര്‍ജി, ഷൂട്ടിംഗിനിടെ മുയല്‍ കടിച്ചു, ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം 30 കിലോയോളം ഭാരമുള്ളവ!; ശാകുന്തളത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് സാമന്ത

Actress

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സാമന്തയുടെ ശാകുന്തളം എന്ന ചിത്രമാണ് ഇനി തിയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്നത്.

ചിത്രം ഏപ്രില്‍ 14 ന് റിലീസ് ചെയ്യും. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാമന്ത ശകുന്തളയായി എത്തുമ്പോള്‍ ദുഷ്യന്തനായി മലയാളി നടന്‍ ദേവ് മോഹന്‍ ആണ് വേഷമിടുന്നത്.

ഇപ്പോഴിതാ ശാകുന്തളം സിനിമ ചെയ്യുമ്പോള്‍ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സാമന്ത. തനിക്ക് പൂക്കള്‍ അലര്‍ജിയാണെന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു. പുഷ്പാഭരണങ്ങള്‍ അണിഞ്ഞ് വെള്ള സാരി ഉടുത്ത് നില്‍ക്കുന്ന സാമന്തയാണ് ശാകുന്തളത്തിന്റെ ഫസ്റ്റ്‌ലുക്കില്‍ ഉണ്ടായിരുന്നത്.

പുഷ്പാഭരണങ്ങള്‍ ധരിക്കുന്നതില്‍ തനിക്ക് കുഴപ്പമില്ലായിരുന്നു എന്നാല്‍ അത് നീക്കം ചെയ്താല്‍ കൈകളില്ലാം പാടുകള്‍ കാണുമായിരുന്നു എന്നാണ് സാമന്ത പറഞ്ഞത്. തന്റെ കൈയില്‍ ആറു മാസമായി പൂവിന്റെ ടാറ്റു ഉണ്ടായിരുന്നു എന്നും സാമന്ത ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ആറു മാസമായി എന്റെ കൈയില്‍ പൂവിന്റെ ടാറ്റൂ ഉണ്ടായിരുന്നു. ആര്‍ക്കും അത് ശരിയാക്കാന്‍ പറ്റിയിരുന്നില്ല. ടാറ്റൂ പിന്നീട് മാഞ്ഞു പോയെങ്കിലും ഷൂട്ടിംഗ് സമയത്ത് അത് മേക്കപ്പ് കൊണ്ട് മറച്ച് വെയ്‌ക്കേണ്ടി വന്നിരുന്നു’ എന്ന് താരം പറഞ്ഞു.

ഇത് കൂടാതെ തന്നെ മുയല്‍ കടിച്ചതിനെ കുറിച്ചും താരം പറയുന്നുണ്ട്. ആളുകള്‍ പറയുന്നതു പോലെ മുയലുകളെ കൊഞ്ചിക്കാന്‍ പറ്റില്ലെന്ന് ഇതോടെ മനസിലായെന്നും സാമന്ത വ്യക്തമാക്കിയിരുന്നു. മാത്രമല്ല സിനിമയില്‍ താന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം 30 കിലോയ്ക്ക് അടുത്ത് ഭാരമുള്ളതാണെന്നും താരം പറഞ്ഞിരുന്നു.

More in Actress

Trending

Recent

To Top