Connect with us

സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ‘റോക്കി ഭായ്’ കസ്റ്റഡിയില്‍; പതിനാറുകാരനെ പിടികൂടിയതിങ്ങനെ!

Bollywood

സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ‘റോക്കി ഭായ്’ കസ്റ്റഡിയില്‍; പതിനാറുകാരനെ പിടികൂടിയതിങ്ങനെ!

സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ‘റോക്കി ഭായ്’ കസ്റ്റഡിയില്‍; പതിനാറുകാരനെ പിടികൂടിയതിങ്ങനെ!

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി സന്ദേശം എത്തിയത്. മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചായിരുന്നു ഇത്തവണ ഭീഷണി മുഴക്കിയത്. ജോധ്പൂരില്‍ നിന്ന് റോക്കിഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയാളാണ് പൊലീസിനെ നേരിട്ട് വിളിച്ച് ഭീഷണി മുഴക്കിയത്. ഈ മാസം 30ന് താരത്തെ കൊല്ലുമെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.

എന്നാല്‍ ഇപ്പോഴിതാ ഈ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ് പോലീസ്. റോക്കിഭായ് എന്ന് സ്വയം പരിചയപ്പെടുത്തി ഭീഷണി മുഴക്കിയത് രാജസ്ഥാന്‍ സ്വദേശിയായ പതിനാറുവയസുകാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ സാങ്കേതിക സഹായത്തോടെ കോള്‍ വന്ന നമ്പര്‍ ട്രാക്ക് ചെയ്യുകയായിരുന്നു.

അന്വേഷണത്തില്‍ മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ താനെ ജില്ലയിലെ ഷഹാപൂരില്‍ നിന്ന് ഒരു ബാലനാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ക്കായി മുംബൈയിലെ ആസാദ് മൈദാന്‍ പൊലീസിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നടനെ ഭീഷണിപ്പെടുത്താന്‍ കാരണെമന്താണെന്നറിയാന്‍ കാരണം അന്വേഷണം നടക്കുന്നതായും അറിയിച്ചു.

അടുത്ത കാലത്തായി മൂന്നിലധികം തവണയാണ് താരത്തിന് നേരെ വധഭീഷണിയുണ്ടായത്. കഴിഞ്ഞ മാസം താരത്തിനെതിരെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഭീഷണികള്‍ കൂടിയതോടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ വാഹനം നിസാന്‍ പട്രോള്‍ എസ് യു വി സല്‍മാന്‍ ഇറക്കുമതി ചെയ്തിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്ത ഒരു മോഡലാണ് നടന്‍ വാങ്ങിയത്. യു എ ഇയില്‍ ഇതിന്റെ വില 2,06,000 ദിര്‍ഹം മുതലാണ് തുടങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ എകദേശം 45.89 ലക്ഷം രൂപയ്ക്ക് തുല്യമാണിത്. സല്‍മാന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ലാന്‍ഡ് ക്രൂയിസറില്‍ മാത്രമായിരുന്നു സല്‍മാന്‍ യാത്ര ചെയ്തിരുന്നത്.

More in Bollywood

Trending