News
പുഷ്പ 2 വില്‍ സാമന്തയുടെ ഐറ്റം ഡാന്‍സ് വീണ്ടും?; സംവിധായകന്റെ മറുപടി ഇങ്ങനെ
പുഷ്പ 2 വില്‍ സാമന്തയുടെ ഐറ്റം ഡാന്‍സ് വീണ്ടും?; സംവിധായകന്റെ മറുപടി ഇങ്ങനെ
അല്ലു അര്‍ജുന്റേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പുഷ്പ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യഭാഗത്തില്‍ തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയുടെ ഐറ്റം ഡാന്‍സ് ഏറെ ശ്രദ്ധ നേടിയിരുന്നു. പുഷ്പ 2 തിയറ്റര്‍ റിലീസിനൊരുങ്ങവെ സാമന്തയുടെ ഐറ്റം ഡാന്‍സ് വീണ്ടുമെത്തുമോ എന്നതാണ് പ്രേക്ഷകരുടെ ആകാംക്ഷ.
ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ദേവി ശ്രീ പ്രസാദ്. ‘ഊ ആണ്ടവാ’ പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ആവര്‍ത്തിക്കില്ലെന്നും ആരാധകര്‍ക്ക് ഇഷ്ടമുള്ളരീതിയില്‍ തന്നെ ആയിരിക്കും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നതെന്നുമായിരുന്നു സംവിധായകന്‍ ദേവി ശ്രീ പ്രസാദിന്റെ പ്രതികരണം.
ഇതോടെ ‘ഊ ആണ്ടവാ’യുടെ ആവര്‍ത്തന വേര്‍ഷന്‍ പുഷ്പ 2വില്‍ എത്തില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നും പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന പാട്ടുകള്‍ മാത്രമേ പുറത്തിറക്കൂവെന്നും പുഷ്പയുടെ രണ്ടാം ഭാഗത്തിലെ പാട്ടുകളും ഹിറ്റാകുമെന്നാണ് പ്രതീക്ഷയെന്നും ദേവി ശ്രീ പ്രസാദ് പറഞ്ഞു. പുഷ്പ 2വിലും ആരാധാകരെ ആവേശത്തിലാക്കുന്ന ഗാനങ്ങള്‍ ഉണ്ടായിരിക്കുമെന്ന സൂചനകൂടിയാണ് സംവിധായകന്‍ നല്‍കുന്നത്.
പുഷ്പയിലെ ‘ഊ ആണ്ടവാ’ എന്ന ഗാനം സാമന്തയുടെ കരിയറിലെ ആദ്യ ഐറ്റം ഡാന്‍സ് ആയിരുന്നു. 4 മിനിട്ടില്‍ താഴെ മാത്രമാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. പുഷ്പയിലെ ഈ ഗാനവും ഡാന്‍സിലെ സാമന്തയുടെ അപ്പിയറന്‍സും ത്രസിപ്പിക്കുന്ന ചുവടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പുഷ്പയിലെ ആദ്യ ഭാഗത്തിലെ ഗാനങ്ങള്‍ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പ്രകടിപ്പിക്കാനും സംവിധായകന്‍ ദേവി ശ്രീ പ്രസാദ് മറന്നില്ല.