Connect with us

ഇത്രയും വര്‍ഷം താന്‍ അതിജീവിച്ചത് ഇങ്ങനെ; ദുശീലങ്ങള്‍ ഉപേക്ഷിച്ചതിനെ കുറിച്ച് അമിതാഭ് ബച്ചന്‍

Bollywood

ഇത്രയും വര്‍ഷം താന്‍ അതിജീവിച്ചത് ഇങ്ങനെ; ദുശീലങ്ങള്‍ ഉപേക്ഷിച്ചതിനെ കുറിച്ച് അമിതാഭ് ബച്ചന്‍

ഇത്രയും വര്‍ഷം താന്‍ അതിജീവിച്ചത് ഇങ്ങനെ; ദുശീലങ്ങള്‍ ഉപേക്ഷിച്ചതിനെ കുറിച്ച് അമിതാഭ് ബച്ചന്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമാണ്. ഇപ്പോഴിതാ മദ്യപാനവും പുകവലിയും ഉപേക്ഷിച്ചതിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് അമിതാഭ് ബച്ചന്‍.

പ്രൊജക്ട് കെ യുടെ ചിത്രീകരണ വേളയില്‍ പരിക്കേറ്റ അദ്ദേഹം സുഖം പ്രാപിക്കുന്നതിനിടയിലാണ് ദൂശീലങ്ങളില്‍ നിന്നും മോചിതനായ കഥ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. താന്‍ കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്ന സമയത്ത് മദ്യപാനിയായിരുന്നുവെന്ന് അമിതാഭ് ബച്ചന്‍ കുറിച്ചു.

മദ്യപാനം ശീലമാക്കുന്നതിനെ താന്‍ ഒരിക്കലും നിഷേധിക്കില്ല, പക്ഷെ മദ്യപാനം നിര്‍ത്തിയതിനാലാണ് ഇത്രയും വര്‍ഷം താന്‍ അതിജീവിച്ചതെന്ന് ബച്ചന്‍ വെളിപ്പെടുത്തി. അതുകൊണ്ട് ആരെയും ഇതിനായി നിര്‍ബന്ധിക്കില്ലെന്നും അതെല്ലാം വ്യക്തിപരമായ താത്പര്യത്തിനും പെരുമാറ്റത്തിനും അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

സിഗരറ്റ് ഒഴിവാക്കിയതിലൂടെ ജീവിതത്തില്‍ വന്ന നല്ല മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം സിഗരറ്റ് ഉപേക്ഷിക്കാനുള്ള എളുപ്പവഴിയും നിര്‍ദ്ദേശിച്ചു. ഈ ദുശീലങ്ങള്‍ ഉപേക്ഷിച്ചതോടെ കാന്‍സറിനെ ചെറുക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് അമിതാഭ് ബച്ചന് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് വാരിയെല്ലിന് സാരമായ പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം മുംബൈയിലെ വീട്ടില്‍ അദ്ദേഹം വിശ്രമത്തിലാണ്.

More in Bollywood

Trending

Recent

To Top