Connect with us

ലോകമെമ്പാടും നേടിയത് 2.29 കോടി മാത്രം, സല്‍മാന്‍ ഖാന്റെ ഏറ്റവും വലിയ ഫ്‌ലോപ്പ് ചിത്രം ഏതെന്നോ!

Bollywood

ലോകമെമ്പാടും നേടിയത് 2.29 കോടി മാത്രം, സല്‍മാന്‍ ഖാന്റെ ഏറ്റവും വലിയ ഫ്‌ലോപ്പ് ചിത്രം ഏതെന്നോ!

ലോകമെമ്പാടും നേടിയത് 2.29 കോടി മാത്രം, സല്‍മാന്‍ ഖാന്റെ ഏറ്റവും വലിയ ഫ്‌ലോപ്പ് ചിത്രം ഏതെന്നോ!

ഇന്ത്യന്‍ സിനിമയിലെ വിലയേറിയ താരമാണ് സല്‍മാന്‍ ഖാന്‍. ഏറ്റവും അവസാനം അഭിനയിച്ച ടൈഗര്‍ 3 അടക്കം വലിയ ബ്ലോക്ബസ്റ്ററുകള്‍ ബോക്‌സോഫീസില്‍ തീര്‍ത്ത താരമാണ് സല്‍മാന്‍. മുപ്പത് വര്‍ഷത്തോളമായി ബോളിവുഡിന്റെ ഭായി ആയി വാഴുന്നുണ്ട് സല്‍മാന്‍. എന്നാല്‍ തിരിച്ചടികള്‍ ലഭിക്കാത്ത ഒരു കരിയര്‍ അല്ല സല്‍മാന്‍ ഖാന്റെത്. പലപ്പോഴും ബോക്‌സോഫീസ് പരാജയങ്ങളും സല്ലുവിനെ തേടി എത്തിയിട്ടുണ്ട്.

2007അമേരിക്കന്‍ സംവിധായകന്‍ വില്ലാര്‍ഡ് കരോള്‍ ഇന്ത്യ സന്ദര്‍ശിച്ചു. അപ്പോഴാണ് അദ്ദേഹം ആദ്യമായി ഒരു ബോളിവുഡ് ചിത്രം കാണുന്നത്. അതോടെ അദ്ദേഹത്തിന് ബോളിവുഡ് ചിത്രങ്ങള്‍ ഇഷ്ടമായി പിന്നീട് തുടര്‍ച്ചയായി 150 ഓളം ബോളിവുഡ് ചിത്രങ്ങള്‍ അദ്ദേഹം കണ്ടുതീര്‍ത്തു. പിന്നാലെ ആഗ്രഹവും വന്നു ഒരു ബോളിവുഡ് ഹോളിവുഡ് ‘ക്രോസ്ഓവര്‍ ചിത്രം എടുക്കണം.

നായികയായി അദ്ദേഹം നിശ്ചയിച്ചത് റെസിഡന്റ് ഈവിള്‍ ആന്‍ഡ് ഫൈനല്‍ ഡെസ്റ്റിനേഷന്‍ തുടങ്ങിയ ജനപ്രിയ ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച അലി ലാര്‍ട്ടറെയാണ്. ഇന്ത്യയില്‍ എത്തുന്ന ഹോളിവുഡ് നടി ഇന്ത്യന്‍ യുവാവുമായി പ്രണയത്തിലാകുന്നതാണ് കഥ. പിന്നീട് ചിത്രത്തില്‍ നായകനായി സല്‍മാന്‍ എത്തി. അന്നത്തെ കണക്കില്‍ 19 കോടി ബജറ്റിലാണ് പടം തീര്‍ത്തത്. അന്നത്തെക്കാലത്ത് അതൊരു ബിഗ് ബജറ്റ് ചിത്രമാണ്. റിലയന്‍സ് എന്റര്‍ടെയ്‌മെന്റും യുഎസ് കമ്പനിയും ചേര്‍ന്നായിരുന്നു നിര്‍മ്മാണം.

എന്നാല്‍ ഇന്ത്യന്‍ ബോക്‌സോഫീസില്‍ വന്‍ പരാജയമായിരുന്നു ചിത്രം. 90 ലക്ഷം രൂപ മാത്രമാണ് ഇന്ത്യയില്‍ നേടിയത്. ലോകമെമ്പാടും 2.29 കോടി ചിത്രം നേടി. അതായത് മൊത്തം ബജറ്റിന്റെ 30 ശതമാനം പോലും ചിത്രം നേടിയില്ല. അലി ലാര്‍ട്ടറിന്റെ സാന്നിധ്യം ആഗോള ബോക്‌സോഫീസിലും തുണച്ചില്ല. രസകരമായ കാര്യം അലി ലാര്‍ട്ടര്‍ പിന്നീട് ബോളിവുഡില്‍ അഭിനയിച്ചിട്ടില്ല. സംവിധായകന്‍ വില്ലാര്‍ഡ് കരോള്‍ പിന്നീട് ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിട്ടില്ല.

More in Bollywood

Trending

Recent

To Top