Bollywood
വിവാഹമോതിരം ഊരി മാറ്റി അഭിഷേക് ബച്ചന്; വാര്‍ത്തകള്‍ സത്യം?, ഐശ്വര്യയുമായുള്ള പതിനാറ് വര്‍ഷത്തെ ദാമ്പത്യ ജീവിതം ഉപേക്ഷിച്ചു; തെളിവുകളുമായി സോഷ്യല്‍ മീഡിയ
വിവാഹമോതിരം ഊരി മാറ്റി അഭിഷേക് ബച്ചന്; വാര്‍ത്തകള്‍ സത്യം?, ഐശ്വര്യയുമായുള്ള പതിനാറ് വര്‍ഷത്തെ ദാമ്പത്യ ജീവിതം ഉപേക്ഷിച്ചു; തെളിവുകളുമായി സോഷ്യല്‍ മീഡിയ
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.
പിന്നീട് അഭിഷേകുമായി ഐശ്വര്യ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ബച്ചന്‍ കുടുംബത്തിന്റെ പണത്തിലും പ്രശസ്തിയിലും നടി ആകൃഷ്ടയായി എന്നാണ് പലരും പറഞ്ഞ് പരത്തിയിരുന്നത്. കരിഷ്മ കപൂറുമായുള്ള അഭിഷേകിന്റെ വിവാഹനിശ്ചയം വരെ നടക്കാനിരുന്നതായിരുന്നു. എന്നാല്‍ പിന്നീട് അത് തകര്‍ന്നു. സല്‍മാന്‍ ഖാനുമായുള്ള ടോക്‌സിക്ക് റിലേഷന്‍ഷിപ്പില്‍ നിന്നും പുറത്ത് വന്നശേഷമാണ് ഐശ്വര്യഅഭിഷേക് ബന്ധം ആരംഭിച്ചത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ-അഭിഷേക് വേര്‍പിരിയലിനെ കുറിച്ചാണ് ബോളിവുഡിലെ ചര്‍ച്ചാ വിഷയം. ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകളാണ് ചൂടുപിടിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിന് ഒരു കാരണവുമുണ്ട്. കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന്‍ പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ചിത്രങ്ങളില്‍ അഭിഷേക് ബച്ചന്‍ തന്റെ വിവാഹമോതിരം ധരിച്ചിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. എപ്പോഴും തന്റെ വിവാഹമോതിരം വിരലുകളില്‍ ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അഭിഷേക് വിവാഹമോതിരം ഊരി വച്ച് വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ആരാധകരും ഉറപ്പിച്ചിരിക്കുകയാണ്.
പിന്നാലെ വിക്കി കൗശല്‍ ചിത്രം ‘സാം ബഹാദൂറി’ന്റെ സ്‌ക്രീനിംഗില്‍ നിന്നുള്ള അഭിഷേകിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. മരുമകന്‍ അഗസ്ത്യ നന്ദയ്‌ക്കൊപ്പമുള്ള വീഡിയോയിലും അഭിഷേക് വിവാഹമോതിരം ധരിച്ചിട്ടില്ലെന്ന് കാണാം. അഭിഷേകിന്റെ സഹോദരി ശ്വേതയും ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്.
എന്നാല്‍ വിവാഹമോചനം നേടിയിട്ടില്ല. സമാനമായ രീതിയില്‍ അഭിഷേകും ഐശ്വര്യയും പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മിലുള്ള ഭിന്നത വാര്‍ത്തകളില്‍ ഇടം നേടുന്നുണ്ട്.
ഐശ്വര്യ ബച്ചന്‍ കുടുംബത്തില്‍ നിന്നും അകന്നുവെന്നും താരം ഇപ്പോള്‍ തന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യയുടെ ജന്മദിനത്തില്‍ അഭിഷേക് ബച്ചന്‍ പങ്കുവച്ച വികാരഭരിതമായ പോസ്റ്റും സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇതിനിടെ പാരീസ് ഫാഷന്‍ വീക്കില്‍ വച്ച് ശ്വേതയും ജയയും ഐശ്വര്യയേയും ആരാധ്യയേനയും അവഗണിച്ചതും വാര്‍ത്തയായി.
അതേസമയം, അമിതാഭ് ബച്ചന്‍ മകള്‍ ശ്വേതയ്ക്ക് ബംഗ്ലാവ് ‘പ്രതീക്ഷ’ എഴുതി നല്‍കിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുടുംബ സ്വത്തായ ഇത് മകള്‍ക്ക് മാത്രം ബച്ചന്‍ എഴുതി നല്‍കിയത് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ് എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. തന്റെ വിവാഹം അടക്കം നടന്ന പ്രതീക്ഷയില്‍ മരുമകള്‍ ഐശ്വര്യയ്ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍ അമിതാഭ് ബച്ചന്‍ ഇതൊന്നും നോക്കിയില്ലെന്നുമാണ് വിവരം.
അടുത്ത കാലത്തായി ഐശ്വര്യ റായി പൊതുവേദികളില്‍ ഒന്നും ബച്ചന്‍ കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെടാറില്ല. ഒപ്പം എപ്പോഴും മകള്‍ ആരാദ്യ മാത്രമാണ് ഉണ്ടാകുക. അടുത്തിടെ ബോളിവുഡിലെ മുന്‍നിര ദീപാവലി പാര്‍ട്ടികളില്‍ എല്ലാം ഐശ്വര്യ എത്തിയത് ആരാദ്യയ്‌ക്കൊപ്പമാണ്. എന്നാല്‍ അഭിഷേക് തനിച്ച് എത്തുകയും ചെയ്തു. അടുത്തിടെ ഐശ്വര്യ പിതാവിന്റെ ജന്മദിനത്തില്‍ അഭിഷേകിനെ പരാമര്‍ശിക്കാതെ പോസ്റ്റിട്ടതും വാര്‍ത്തയായിരുന്നു.
അതിനൊപ്പം അഭിതാബ് ബച്ചന്റ ജന്മദിനത്തില്‍ ഐശ്വര്യ ബച്ചന്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ക്രോപ്പ് ചെയ്ത് ചിത്രം ഇട്ടതും ഏറെ ചര്‍ച്ചയായിരുന്നു. മുന്‍പ് ബച്ചന്‍ കുടുംബത്തോടൊപ്പം പല ചടങ്ങുകളിലും പങ്കെടുക്കുമ്പോള്‍ വലിയ തോതില്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്ന പതിവ് ഐശ്വര്യയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വേദിയിലും ആ പതിവ് ഐശ്വര്യ റായി തുടരുന്നില്ല.
പലപ്പോഴും ഇപ്പോള്‍ ഐശ്വര്യ മുംബൈയില്‍ തന്റെ കുടുംബത്തിനൊപ്പമാണ് എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. ഐശ്വര്യയും അഭിഷേകിന്റെ സഹോദരി നവ്യ നവേലി നന്ദയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടില്ല എന്നത് പാരീസ് ഫാഷന്‍ വീക്കിന് ശേഷം ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇവയെല്ലാം കിംവദന്തികള്‍ മാത്രമാണ്, ഇതിന് സ്ഥിരീകരണമൊന്നുമില്ലല്ലോ എന്നാണ് ഇപ്പോഴും ഐശ്വര്യയുടെ ചില കടുത്ത ആരാധകര്‍ പറയുന്നത്.