ഐശ്വര്യ റായുടെ ചിത്രം ക്രോപ്പ് ചെയ്ത് ട്വിറ്ററിൽ ഷെയർ ചെയ്ത് സൽമാൻ.
പുതുമുഖങ്ങളായ ഷര്‍മിന്‍ സെഗാള്‍, മീസാന്‍ എന്നിവർ അഭിനേതാക്കാളാകുന്ന പുതിയ ചിത്രമാണ് മലാൽ. ചിത്രം ജൂൺ 29ന് റിലീസിനെത്തുകയാണ്. സഞ്ജയ് ലീല ബന്‍സാലി, ഭൂഷണ് കുമാര്‍, മഹാവീര്‍ ജെയിന്, കൃഷന് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ അനന്തരവൾ ഷര്‍മിന്‍ സെഗാളിൻ്റെ ആദ്യ ചിത്രമാണിത്.
നായികയായി തിളങ്ങുന്ന ഷർമിന്‍ സൽമാൻ ആശംസകൾ നേർന്നത് ട്വിറ്ററിൽ തരംഗമായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, സൽമാനും ഐശ്വര്യയും ഒന്നിച്ച ഹം ദിൽ കേ ചുകേ സനത്തിലെ ബാല താരമായിരുന്നു ഷർമീൻ. ചിത്രത്തിൻ്റെ സെറ്റിൽ കേക്ക് കട്ട് ചെയ്യുന്ന ഷർമീൻ്റെ ചിത്രമാണ് സൽമാൻ ട്വിറ്ററിൽ പങ്കുവെച്ചത്. താരമായി നീ വളരട്ടെ എന്നാണ് സൽമാൻ്റെ ആശംസ.
പങ്ക് വെച്ച ചിത്രത്തിൽ പിങ്ക് ലൈഹങ്കയിൽ സൽമാൻ്റെ അരികിൽ നിൽക്കുന്നത് ഐശ്വര്യയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. മുഖം കാണിക്കാതെ ക്രോപ്പ് ചെയ്താണ് സൽമാൻ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ആഖോം കി എന്ന ഗാനരംഗത്തിനിടക്കാണ് കേക്ക് കട്ട് ചെയ്തതെന്നും ആരാധകർ കണ്ടെത്തിയിട്ടുണ്ട്. ഒരു കാലത്ത് ബോളിവുഡ് ആഘോഷിച്ച ഒന്നായിരുന്നു സല്മാന്- ഐശ്വര്യ താരങ്ങളുടെ പ്രണയം.
1999 ജൂണ്‍ 18 നായിരുന്നു ഹം ദിൽ കേ ചുകേ സനം റിലീസ് ചെയ്തിരുന്നത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനവും ചെയ്ത് അദ്ദേഹം തന്നെ നിര്‍മ്മിച്ച സിനിമയില്‍ ഐശ്വര്യ റായ്, സല്മാന് ഖാന്, അജയ് ദേവ്ഗണ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.ചിത്രത്തിലെ കഥയും താരങ്ങളുടെ ജീവിതത്തിലെ പ്രണയം പോലെ തന്നെയായിരുന്നു. സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് ഇരുവരും പ്രണയത്തിലുമായിരുന്നു.
Salman Tweet…
