Connect with us

ബിഗ് ബോസ് ഒടിടി അവതാരക സ്ഥാനത്ത് നിന്നും പിന്മാറി സല്‍മാന്‍ ഖാന്‍, കാരണം; പകരമെത്തുന്നത് ഈ നടന്‍!

Bollywood

ബിഗ് ബോസ് ഒടിടി അവതാരക സ്ഥാനത്ത് നിന്നും പിന്മാറി സല്‍മാന്‍ ഖാന്‍, കാരണം; പകരമെത്തുന്നത് ഈ നടന്‍!

ബിഗ് ബോസ് ഒടിടി അവതാരക സ്ഥാനത്ത് നിന്നും പിന്മാറി സല്‍മാന്‍ ഖാന്‍, കാരണം; പകരമെത്തുന്നത് ഈ നടന്‍!

ബിഗ് ബോസ് ഷോയുടെ ഒടിടി പതിപ്പിന്റെ മൂന്നാം സീസണ്‍ ഉടന്‍ സ്ട്രീമിംഗ് ആരംഭിക്കാന്‍ പോവുകയാണ്. എന്നാല്‍ ഷോയുടെ അവതാരകനായി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ഇത്തവണ ഉണ്ടാകില്ലെന്നാണ് വിവരം. സിക്കന്ദര്‍ സിനിമയുടെ ഷൂട്ടിംഗ് കാരണം സല്‍മാന്‍ വരാനിരിക്കുന്ന ബിഗ്‌ബോസ് ഒടിടി സീസണില്‍ നിന്ന് പിന്മാറിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഗ് ബോസ് ഒടിടിയുടെ മൂന്നാം സീസണിന് സല്‍മാന്‍ അവതാരകനല്ലെന്നാണ് ഷോയുമായി അടുത്ത വൃത്തങ്ങള്‍ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പകരം നടന്‍ അനില്‍ കപൂര്‍ ഇത്തവണത്തെ ബിഗ് ബോസ് ഒടിടി സീസണില്‍ അവതാരകനായി എത്തും.

‘എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമായ സിക്കന്ദറിലാണ് സല്‍മാന്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. വലിയ ബോക്‌സോഫീസ് വിജയം ലക്ഷ്യം വച്ചാണ് ഇത്. അതിനാല്‍ ബിഗ് ബോസ് ഒടിടിയുടെ മൂന്നാം സീസണില്‍ ഹോസ്റ്റായി അദ്ദേഹം എത്തില്ല’ എന്ന് ഷോയുമായി അടുത്ത വൃത്തം പറഞ്ഞു.

‘ജൂണില്‍ തന്നെ സല്‍മാന്‍ സിക്കന്ദറിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ അദ്ദേഹം ബിഗ് ബോസ് ഒടിടിയില്‍ നിന്ന് ഒഴിവാക്കി.

സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുത്താണ് ഈ തീരുമാനം എന്നാണ് വിവരം. അതേ സമയം അനില്‍ കപൂര്‍ സല്‍മാന്റെ സ്ഥാനത്തേക്ക് വരും. സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുത്താണ് ഈ തീരുമാനം എന്നാണ് വിവരം.

അതേ സമയം അനില്‍ കപൂര്‍ സല്‍മാന്റെ സ്ഥാനത്തേക്ക് വരും. തന്റെതായ രീതിയില്‍ അദ്ദേഹം ഈ ഷോ എങ്ങനെ കൊണ്ടുപോകും എന്ന് ഈ സീസണില്‍ കാണാം’ ഷോയുമായി അടുത്ത വൃത്തം പറഞ്ഞു.

അതേ സമയം അവതാരകന്റെ മാറ്റം ബിഗ് ബോസ് ഒടിടി സീസണ്‍ 3യുടെ പുതിയ പ്രമോയില്‍ വ്യക്തമാണ്.
ബുധനാഴ്ച ജിയോ സിനിമ ഐപിഎല്ലിന് ഇടയില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോയില്‍ സല്‍മാന്‍ ഖാന്‍ ഇല്ലായിരുന്നു. അതേ സമയം അനില്‍ കപൂറിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന ചില വാക്കുകള്‍ അതില്‍ ഉണ്ടായിരുന്നു.

More in Bollywood

Trending

Recent

To Top