Bollywood
ഹര്‍ദിക് പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിയുന്നു?; ജീവനാംശമായി ചോദിച്ചത് വന്‍ തുക; പാണ്ഡ്യയുടെ 91 കോടിയുടെ ആസ്തിയില്‍ നിന്ന് 63 കോടി നഷ്ടമാകും
ഹര്‍ദിക് പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിയുന്നു?; ജീവനാംശമായി ചോദിച്ചത് വന്‍ തുക; പാണ്ഡ്യയുടെ 91 കോടിയുടെ ആസ്തിയില്‍ നിന്ന് 63 കോടി നഷ്ടമാകും
ഹര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിയുന്നുവെന്നാണ് കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലെ പ്രചാരണം. 2020 മെയിലാണ് ഇരുവരും വിവാഹിതരായത്. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സമയത്തായിരുന്നു വിവാഹം. ഇരുവര്‍ക്കും അഗസ്ത്യ പാണ്ഡ്യ എന്ന് പേരുള്ള മൂന്ന് വയസ്സുള്ള കുട്ടിയുമുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നടാഷ പാണ്ഡ്യ എന്ന പേര് നീക്കം ചെയ്തിരിക്കുകയാണ്.
ഇതോടെയാണ് സോഷ്യല്‍ മീഡിയ ഇരുവരും വേര്‍പിരിയുകയാണെന്ന് അഭിപ്രായപ്പെട്ടത്. അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ റെഡിറ്റില്‍ നടാഷയും ഹര്‍ദിക്കും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ ഒരു പോസ്റ്റും വന്നിരുന്നു. ഇത് വൈറലായിരുന്നു.
ഇരുവരും തമ്മില്‍ ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും, നടാഷ മുംബൈ ഇന്ത്യന്‍സിന്റെ മത്സരങ്ങള്‍ കാണാനായി എത്തിയിരുന്നില്ലെന്നും ഈ പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ഥിരീകരണമൊന്നും ലഭിച്ചില്ല. എന്നാല്‍ ഇന്‍സ്റ്റഗ്രാം ഇരുവരും അടുത്തൊന്നും പോസ്റ്റുകളൊന്നും ഷെയര്‍ ചെയ്തിട്ടില്ല. പരസ്പരമുള്ള ചിത്രങ്ങളുമില്ല. നേരത്തെ നടാഷ സ്റ്റാന്‍കോവിച്ച് പാണ്ഡ്യ എന്നായിരുന്നു ഇന്‍സ്റ്റഗ്രാം പേര്. ഈ പേര് മാറ്റിയതായും റെഡിറ്റ് പോസ്റ്റില്‍ പറയുന്നുണ്ട്.
നടാഷയുടെ ജന്മദിനം മെയ് നാലിനായിരുന്നു. എന്നാല്‍ ഹര്‍ദിക് ആശംസകളൊന്നും ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കിയിട്ടില്ല. അടുത്തിടെയുള്ള ഇരുവരും തമ്മിലുള്ള എല്ലാ പോസ്റ്റുകളും നടാഷ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അഗസ്ത്യ ഇവരുടെ ഒപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്തിട്ടില്ല. ഐപിഎല്‍ സ്‌റ്റോറികളൊന്നും നടാഷയുടെ അക്കൗണ്ടില്‍ നിന്ന് ഇത്തവണ വന്നിട്ടില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും യാതൊന്നും പറഞ്ഞിട്ടില്ല. ഈ പോസ്റ്റില്‍ പറയുന്നത് പോലെ എല്ലാ ചിത്രങ്ങളും ഡിലീറ്റ് ചെയ്തിട്ടുമില്ല. ഒരുപക്ഷേ ഹര്‍ദിക് ട്രോള്‍ ചെയ്യപ്പെടുന്നത് കൊണ്ട് നടാഷയും അതിന്റെ ഭാഗമായേക്കാമെന്ന് താരം കരുതിയിട്ടാവണം ഐപിഎല്ലിനെ കുറിച്ച് അവര്‍ മിണ്ടാതിരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം വിവാഹ മോചനം യാഥാര്‍ത്ഥ്യമായാല്‍ വലിയൊരു തുക തന്നെ ഹര്‍ദിക്കിന് നഷ്ടമാവും. നിലവില്‍ 91 കോടിയുടെ ആസ്തിയാണ് ഹര്‍ദിക് പാണ്ഡ്യക്കുള്ളത്. എന്നാല്‍ നടാഷയ്ക്ക് ഇതില്‍ 63.7 കോടി രൂപ നല്‍കേണ്ടി വരും. വെറും 27.3 കോടി രൂപയായിരിക്കും ആസ്തിയായി ഹര്‍ദിക്കിനുണ്ടാവും. 63 കോടിയില്‍ അധികം രൂപ ജീവനാംശമായിട്ടാണ് നല്‍കേണ്ടത്.
മുംബൈ ഇന്ത്യന്‍സില്‍ നിന്ന് 15 കോടി രൂപയാണ് പ്രതിഫലമായി ഹര്‍ദിക്കിന് ലഭിക്കുന്നത്. വഡോദരയില്‍ 3.1 കോടി രൂപയുടെ വമ്പന്‍ വീടും ഇവര്‍ക്കുണ്ട്. ബാന്ദ്രയില്‍ മുപ്പത് കോടിയുടെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റും ഹര്‍ദിക്കിനും നടാഷയ്ക്കുമായിട്ടുണ്ട്. ഒരു കോടി രൂപ പരസ്യത്തിനും താരം ഈടാക്കാറുണ്ട് എന്നാണ് വിവരം.
