Malayalam
‘ആ മുസല്മാന് ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോള്‍ മനസ്സിലെന്തൊക്കെയോ ഒരു കുളിര്‍മയുണ്ടായി’; വൈറലായി സലിം കുമാറിന്റെ വാക്കുകള്‍
‘ആ മുസല്മാന് ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോള്‍ മനസ്സിലെന്തൊക്കെയോ ഒരു കുളിര്‍മയുണ്ടായി’; വൈറലായി സലിം കുമാറിന്റെ വാക്കുകള്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സലിം കുമാര്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വാക്കുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അമ്പലത്തില്‍ ഉത്സവത്തിനെത്തിയ സലീം കുമാറിന്റെ വാക്കുകളാണ് വൈറലായി മാറുന്നത്.
സമദ്സുലൈമാന്‍ ബാന്‍ഡ് അണിയിച്ചൊരുക്കിയ സംഗീത പരിപാടിയിലാണ് താരത്തിന്റെ പരാമര്‍ശം. സമദ് ഞങ്ങടെ അമ്പലം എന്ന് പറഞ്ഞത് ഇഷ്ടപെട്ടതു കൊണ്ടാണ് വന്നത് എന്നാണ് സലിം കുമാര്‍ പറഞ്ഞത്.
‘സമദ് എന്നോട് പറഞ്ഞത്, ചേട്ടാ ഞങ്ങടെ അമ്പലത്തില്‍ ഉത്സവത്തിന്റെ അന്ന് പരിപാടിയുണ്ട്, വരാന്‍ പറ്റുമോ എന്നാണ് ചോദിച്ചത്, ആ ഞങ്ങടെ അമ്പലം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതാണ് വന്നത്, സമദ് എന്റെ അറിവില്‍ ഒരു മുസല്‍മാനാണ്.’
‘ആ മുസല്മാന് ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോള്‍ മനസ്സിലെന്തൊക്കെയോ ഒരു കുളിര്‍മയുണ്ടായി’ എന്നാണ് സലിം കുമാര്‍ പറയുന്നത്. കൊച്ചിയിലെ ഏലൂര്‍ മുരുകന് അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് സമദ്സുലൈമാന്റെ മ്യൂസിക്പരിപാടി നടന്നത്.
നിര്‍മല്‍ പാലാഴി പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ‘കലാകാരനെന്ത് മതം മനുഷ്യനെന്ത് മതം. ഞങ്ങളുടെ മതം സ്നേഹമാണ്, സാഹോദര്യമാണ്’ എന്നാണ് വീഡിയോ പങ്കുവച്ച് നടന് നിര്‍മല്‍ പാലാഴി ഫെയ്സ്ബുക്കില്‍ കുറിച്ചു.
