Connect with us

ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളുമായി ഷംന; ഭര്‍ത്താവിന്റെ ആഗ്രഹ പ്രകാരം ഇട്ട പൊന്നോമനയുടെ പേര് കേട്ടോ!

Actress

ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളുമായി ഷംന; ഭര്‍ത്താവിന്റെ ആഗ്രഹ പ്രകാരം ഇട്ട പൊന്നോമനയുടെ പേര് കേട്ടോ!

ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളുമായി ഷംന; ഭര്‍ത്താവിന്റെ ആഗ്രഹ പ്രകാരം ഇട്ട പൊന്നോമനയുടെ പേര് കേട്ടോ!

അഭിനേത്രിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലൊം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോള്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് നടി. ചൊവ്വാഴ്ച രാവിലെയാണ് ഷംനയ്ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഷംന പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി അമ്മയായതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഷംന കാസിം.

മൈസെല്‍ഫ് ചിന്നാട്ടി എന്ന പേരിലുള്ള തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഷംന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിക്കും മറ്റ് ബന്ധുക്കള്‍ക്കുമൊപ്പം ആശുപത്രിയിലേക്ക് പോകുന്നത് മുതലുള്ള ദൃശ്യങ്ങള്‍ ചേര്‍ത്തതാണ് വീഡിയോ. ആദ്യത്തെ കണ്‍മണിക്ക് ഇതിനകം പേരുമിട്ടിട്ടുണ്ട് ഷംനയും ഭര്‍ത്താവും. ഹംദാന്‍ എന്നാണ് കുഞ്ഞിന്റെ പേര്.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദിന്റെ പേരില്‍ നിന്നാണ് കുഞ്ഞിന്റെ പേര് കണ്ടെത്തിയത്. കഴിഞ്ഞ 24 വര്‍ഷമായി യുഎഇയില്‍ ജീവിക്കുന്ന ഷാനിദിന്റെ ആഗ്രഹപ്രകാരമാണ് ഇത്. ഷംന തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ദുബൈയിലെ ആസ്റ്റര്‍ ആശുപത്രിയില്‍ വച്ചായിരുന്നു ഷംനയുടെ പ്രസവം. ആശുപത്രിയിലെ ഡോക്ടര്‍ ഫാത്തിമ സഫയ്ക്കും ടീമിനും ഷംന നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ഇവരുടെ നിക്കാഹ് കണ്ണൂരില്‍വെച്ചാണ് നടന്നത്. വിവാഹത്തിന് ശേഷം ഗംഭീരമായ റിസപ്ഷനും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ഷംനയും ഭര്‍ത്താവും ഒരുക്കിയിരുന്നു. വിവാഹത്തിന് വെള്ളയും പച്ചയും ഓറഞ്ചും കലര്‍ന്ന പട്ട് സാരിയും കസവ് തട്ടവും സ്വര്‍ണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വേഷം. റിസപ്ഷന് ചുവപ്പും ചാരനിറവും ചേര്‍ന്ന ഹെവിെ്രെ ബഡല്‍ ലഹങ്കയാണ് ഷംന ധരിച്ചിരുന്നത്.

ആരാധകരും സെലിബ്രിറ്റികളുമായി നിരവധി പേരാണ് ഷംനയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയത്. ഗര്‍ഭിണിയായശേഷവും അഭിനയവും നൃത്തവുമെല്ലാം ഷംന തുടര്‍ന്നിരുന്നു. വയറും വെച്ച് ഒരു ഷോയില്‍ നൃത്തം ചെയ്യുന്ന ഷംനയുടെ വീഡിയോ വൈറലായിരുന്നു. നിരവധി സിനിമകളിലും വയറും വെച്ച് ഷംന അഭിനയിച്ചിരുന്നു.

ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും ഷംന സോഷ്യല്‍മീഡിയ വഴി പങ്കുവെക്കുമായിരുന്നു. കേരളത്തിലും ദുബായിലുമായി മാറി മാറിയായിരുന്നു ഷംനയുടെ ഗര്‍ഭകാലം. ഗര്‍ഭിണിയാണെന്ന് ഷംന അറിയിച്ചപ്പോള്‍ മുതല്‍ നിരവധി ചോദ്യങ്ങളും ഷംനയ്ക്ക് നേരിടേണ്ടി വന്നിരുന്നു. വിവാഹം കഴിഞ്ഞിട്ട് വളരെ കുറച്ച് മാസങ്ങളെയായിട്ടുള്ളു പിന്നെ എങ്ങനെ പൂര്‍ണ ഗര്‍ഭിണിയായി എന്നതായിരുന്നു പലരുടേയും ചോദ്യം അതിന് ഷംന കൃത്യമായ മറുപടിയും നല്‍കിയിരുന്നു.

താനും ഭര്‍ത്താവും നിക്കാഹ് കഴിഞ്ഞപ്പോള്‍ മുതല്‍ ലിവിങ് ടുഗെതറായിരുന്നുവെന്നും പിന്നിട് എല്ലാവരുടേയും സൗകര്യം നോക്കി വിവാഹം ഒരു ചടങ്ങായി നടത്തിയപ്പോള്‍ വൈകിയതാണെന്നും അതിനാല്‍ നിക്കാഹ് നടന്ന മാസം മുതലുള്ളതാണ് കണക്ക് കൂട്ടുകയെന്നതുമാണ് ഷംന അന്ന് തന്റെ പ്രഗ്‌നന്‍സിയെ കുറിച്ച് വിശദീകരിച്ച് പറഞ്ഞത്.

ഗര്‍ഭിണിയായ ശേഷം ദുബായില്‍ ചെന്ന തനിക്ക് ഭര്‍ത്താവ് നല്‍കിയ സ്വീകരണത്തിന്റെ വിശേഷങ്ങളുമെല്ലാം ഷംന വീഡിയോയാക്കി പങ്കുവെച്ചിരുന്നു. ദുബായിലെ ഒരു ചടങ്ങിനിടെയാണ് ഭര്‍ത്താവ് ഷാനിദിനെ കണ്ടുമുട്ടിയതെന്നും ദുബായിലെ ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ സംബന്ധിച്ച് ഷാനിദുമായി നേരത്തെ സംസാരിച്ചിരുന്നുവെന്നും ഷംന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. യുട്യൂബില്‍ വീഡിയോ പങ്കുവെക്കുമ്പോള്‍ തെലുങ്കിലെ ആരാധകര്‍ക്ക് മനസിലാകാനായി തെലുങ്കിലും സംസാരിക്കാറുണ്ട് ഷംന.

കണ്ണൂര്‍ സ്വദേശിനിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികളുടെ ശ്രദ്ധനേടുന്നത്. ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ 2004ല്‍ ആയിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. പിന്നാലെ വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന ബിഗ് സ്‌ക്രീനില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ഇപ്പോള്‍ മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം.

പൂര്‍ണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്നത്. നാനിയും കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദസറയാണ് ഷംനയുടെ ഏറ്റവും പുതിയ ചിത്രം. മാര്‍ച്ച് 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 100 കോടിയോളം ബോക്‌സ്ഓഫീസില്‍ നിന്ന് ഇതുവരെ വരുമാനവും നേടി. സിനിമയ്ക്ക് പുറമേ സ്‌റ്റേജ് ഷോകളിലും ഷംന സജീവമായി തന്നെയുണ്ട്.

More in Actress

Trending

Recent

To Top