Connect with us

ഈ ദിവസത്തിന് ഇന്നേക്ക് 23 വർഷങ്ങൾ തികയുന്നു; ഐസിയുവിൽ നിന്ന് ഇവിടെ വരെ എത്തിച്ചത് അവൾ; സുനിതക്ക് ഭാഗ്യമുണ്ടെങ്കിൽ അതു നടക്കും ” അവന്റെ നാക്ക്‌ പൊന്നായി;വികാരഭരിതനായി സലിംകുമാർ; കുറിപ്പ്

Malayalam

ഈ ദിവസത്തിന് ഇന്നേക്ക് 23 വർഷങ്ങൾ തികയുന്നു; ഐസിയുവിൽ നിന്ന് ഇവിടെ വരെ എത്തിച്ചത് അവൾ; സുനിതക്ക് ഭാഗ്യമുണ്ടെങ്കിൽ അതു നടക്കും ” അവന്റെ നാക്ക്‌ പൊന്നായി;വികാരഭരിതനായി സലിംകുമാർ; കുറിപ്പ്

ഈ ദിവസത്തിന് ഇന്നേക്ക് 23 വർഷങ്ങൾ തികയുന്നു; ഐസിയുവിൽ നിന്ന് ഇവിടെ വരെ എത്തിച്ചത് അവൾ; സുനിതക്ക് ഭാഗ്യമുണ്ടെങ്കിൽ അതു നടക്കും ” അവന്റെ നാക്ക്‌ പൊന്നായി;വികാരഭരിതനായി സലിംകുമാർ; കുറിപ്പ്

മലയാളികളുടെ മനം കവർന്ന ഹാസ്യനടനാണ് സലീം കുമാർ. മിമിക്രിയിലൂടെ താരം കലാരംഗത്ത് സജീവമായത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷ നിമിഷം പങ്കുവയ്ക്കുകയാണ് താരം. സുനിതയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.

ജീവിതത്തിൽ ഇതുവരെ എത്തിച്ചതിന് പിന്നിൽ രണ്ട് സ്ത്രീകളാണ്. അമ്മ കൗസല്യയും ഭാര്യ സുനിതയുമാണ് ആ രണ്ട് സ്ത്രീകൾ. മൂന്ന് വർഷങ്ങൾക്ക് മുമ്പ് മേജർ ഓപറേഷന് വിധേയനായ തന്നെ ഐസിയുവിൽ നിന്ന് ഇവിടെ വരെ എത്തിച്ചത് ഭാര്യ ആണെന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സലിം കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ 23–ാം വിവാഹ വാർഷികത്തോട് അനുബന്ധിച്ചായിരുന്നു സലിം കുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

സലികുമാറിന്റെ വാക്കുകളിലൂടെ…

ഈ ദിവസത്തിന് ഇന്നേക്ക് 23 വർഷങ്ങൾ തികയുന്നു. 22 വർഷങ്ങൾക്ക് മുൻപ് ഒരു സെപ്റ്റംബർ 14 നു ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരൻ ആയിരുന്നു. സുനിത എന്റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസം ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് കലാഭവൻ മണി എന്റെ കല്യാണത്തിന് വന്നു സ്റ്റേജിൽ വച്ചു നാട്ടുകാരോട് പറഞ്ഞു “ഞാൻ സിനിമയിൽ വന്നു, ഇപ്പോൾ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിംകുമാർ ആണെന്ന് ; സുനിതക്ക് ഭാഗ്യമുണ്ടെങ്കിൽ അതു നടക്കും ” അവന്റെ നാക്ക്‌ പൊന്നായി. എന്നും ഓർക്കാറുണ്ട് സഹോദരാ, കേൾക്കാറുമുണ്ട്.

ഈ ഇരുപത്തിമൂന്നു വർഷങ്ങൾക്കിടയിൽ ഞങ്ങൾ തമ്മിൽ ഒന്ന് വഴക്കിട്ടതായി ഞാൻ ഓർക്കുന്നില്ല അഥവാ ഉണ്ടെങ്കിൽ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ല. 49 വയസ്സ് കഴിഞ്ഞ എന്റെ ജീവിതത്തിൽ എന്നെ ഇവിടെ വരെ എത്തിച്ചതിൽ പ്രധാനികൾ രണ്ടു സ്ത്രീകളാണ്. ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിത.

മൂന്നുനാലു വർഷങ്ങൾക്ക് മുൻപ് എനിക്ക് ഒരു മേജർ ഓപ്പറേഷൻ ഉണ്ടായിരുന്നു, അതിനുശേഷം ഡോക്ടർ എന്നോട് പറഞ്ഞു “ഞങ്ങളൊക്കെ നിങ്ങളുടെ ഭാര്യയോട് പറഞ്ഞു ആൾക്ക് കുഴപ്പം ഒന്നുമില്ല റൂമിൽ പോയി റസ്റ്റ്‌ ചെയ്‌തോളാൻ. പക്ഷെ അവർ നിങ്ങളെ റൂമിലേക്കു മാറ്റുന്നത് വരെ I.C.U വിന്റെ വാതിക്കൽ നിന്നും മാറിയിട്ടില്ല”.എനിക്ക് അതിൽ ഒട്ടും അതിശയം തോന്നിയില്ല കാരണം ആ കാത്തിരിപ്പായിരുന്നു I.C.U വിൽ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്. ഭാര്യയോട് നന്ദി പറയാമോ എന്ന് എനിക്കറിയില്ല. എന്നാലും…..
നന്ദി…. സുനു

മലയാള സിനിമ നടന്‍‌മാര്‍ക്ക് നല്‍കുന്ന മൂന്ന് അവാര്‍ഡുകളും സ്വന്തമാക്കിയ ഒരു നടനേയുള്ളൂ അതാണ് സലിംകുമാര്‍. മികച്ച നടന്‍, മികച്ച രണ്ടാമത്തെ നടന്‍, മികച്ച ഹാസ്യനടന്‍. ഈ മൂന്ന് പുരസ്കാരങ്ങളും സ്വന്തമാക്കുകയും മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുകയും ചെയ്തു.

ഇതിനുപുറമേ, ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും , സലിം കുമാറിന് ലഭിച്ചു. ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം.

salim kumar- facebook post-

More in Malayalam

Trending

Recent

To Top