Connect with us

ഏത് കാര്‍ക്കോടകനെയാണ് എനിക്ക് കിട്ടാന്‍ പോകുന്നതെന്നും ഏത് കോടാലിയെയാണ് തനിക്കും കിട്ടാൻ പോകുന്നതെന്ന് ചിന്തിക്കാറുണ്ടായിരുന്നെന്ന് ശരണ്യയും അരവിന്ദും; വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് ശരണ്യയും ഭർത്താവും

Malayalam

ഒരു കാലത്ത് സിനിമയിലെ അവിഭാജ്യ ഘടകമായിരുന്ന നടിയും നര്‍ത്തകിയുമായ ശരണ്യ മോഹൻ. മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തില്‍ കൂടാതെ തമിഴിലും തെലുങ്കിലും തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ശരണ്യയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചു. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം ഇപ്പോള്‍ നൃത്ത രംഗത്ത് സജീവമായിരിക്കുകയാണ്. സുഹൃത്തിനെ വിവാഹം കഴിച്ചതിനെ കുറിച്ച്‌ മനസ് തുറക്കുകയാണ് താരം

ശരണ്യയുടെയും ഭർത്താവിന്റെയും വാക്കുകൾ ഇങ്ങനെ…ഏഴ് വര്‍ഷം നീണ്ട സൗഹൃദത്തിന് ശേഷമാണ് ഞാനും അരവിന്ദും വിവാഹിതരാകുന്നത്. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ല. വീട്ടുകാര്‍ ആലോചിച്ച്‌ ഉറപ്പിച്ച വിവാഹമായിരുന്നു തങ്ങളുടേത് എന്ന് ശരണ്യ പറഞ്ഞു. സൗഹൃദം എങ്ങനേയോ വിവാഹത്തിലേയ്ക്ക് എത്തുകയായിരുന്നു എന്ന് അരവിന്ദ് കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു കോമണ്‍ സുഹൃത്ത് വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ശരണ്യ അഭിനയിച്ച ചിത്രമായ കെമിസ്ട്രിയുടെ എഡിറ്റര്‍ ഇന്ദ്രജിത്തായിരുന്നുഞങ്ങളുടെ കോമണ്‍ സുഹൃത്ത്. സംവധായകന്‍ വിജി തമ്പി സാറിന്റെ അനിയന്റെ മകനാണ് ഇന്ദ്രജിത്ത്. ഇദ്ദേഹമാണ് എനിയ്ക്ക് ശരണ്യയെ പരിചയപ്പെടുത്തി തരുന്നത്. പിന്നീട് സുഹൃത്തുക്കളാവുകയായിരുന്നു. ഏഴ് വര്‍ഷത്തെ സൗഹൃതദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു- അരവിന്ദ് പറഞ്ഞു.

ഗൗരവകരമായ വിഷയങ്ങളൊന്നും തങ്ങള്‍ക്കിടയില്‍ കടന്നു വരാറില്ലായിരുന്നു. തമാശകള്‍ മാത്രമായിരുന്നു ആകെ സംസാരിക്കുന്നത്. തന്നെ വിവാഹത്തിന് എന്തായാലും ക്ഷണിക്കുമെന്ന് എപ്പോഴും പറയുമായിരുന്നു. എന്നാല്‍ അത് ഇങ്ങനെയായിരിക്കുമെന്ന് ഒരിക്കല്‍ പോലും വിചാരിച്ചില്ലെന്ന് ശരണ്യ പറയുന്നു.

Saranya_mohan_Latest_photos9

തങ്ങളുടെ രണ്ടു പേരുടേയും വീട്ടില്‍ കല്യാണാലോചന തുടങ്ങിയ സമയമായിരുന്നു. അപ്പോഴാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് വിവാഹാലോചന എത്തുന്നത്. അങ്ങനെ വീട്ടുകാര്‍ തീരുമാനിച്ച്‌ കല്യാണം നടത്തുകയായിരുന്നു എന്ന് ശരണ്യ പറയുന്നു.ഞാന്‍ വിചാരിക്കാറുണ്ടായിരുന്നു ,ഏത് കാര്‍ക്കോടകനെയാണ് എനിക്ക് കിട്ടാന്‍ പോകുന്നത് എന്ന്. ഇതുപോലെ ഞാനും വിചാരിക്കാറുണ്ട് ഏത് കോടാലിയെയാണ് എനിക്ക് കിട്ടുക എന്ന് അരവിന്ദും പറഞ്ഞു.

saranya mohan- aravind -reveals about their marriage

Continue Reading
You may also like...

More in Malayalam

Trending

Recent

To Top