Malayalam
ഈ പുതുതലമുറയില്‍ മദ്യപിക്കാത്ത പുകവലിക്കാത്ത ഒരേയൊരാളെ തുറന്ന് പറഞ്ഞ് സലീം കുമാര്‍!!
ഈ പുതുതലമുറയില്‍ മദ്യപിക്കാത്ത പുകവലിക്കാത്ത ഒരേയൊരാളെ തുറന്ന് പറഞ്ഞ് സലീം കുമാര്‍!!
സലീം കുമാര്‍ കുഞ്ചാക്കോ ബോബനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘മദ്യപിക്കാത്ത പുകവലിക്കാത്ത ഒരാളെ ഈ പുതുതലമുറയില്‍ ഞാന്‍ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. അവന്‍ ഈ കോളജിന്റെ സന്തതിയാണ്. ഒരു പാര്‍ട്ടി വന്ന്, മയക്കുമരുന്നിനെതിരായ സത്യപ്രതിജ്ഞ ചെയ്യാന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ വരില്ല. കാരണം, ഞാന്‍ സിഗരറ്റ് വലിക്കും. സിഗരറ്റ് മയക്കുമരുന്നല്ലെങ്കില്‍ പോലും അതൊരു മയക്കുമരുന്ന് തന്നെയാണ്. ഞാന്‍ പറഞ്ഞു, ഒന്നുകില്‍ നിങ്ങള്‍ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കില്‍ ജഗദീഷിനെ വിളിക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരെയാണ് എനിക്ക് നിര്‍ദേശിക്കാനുള്ളത്’ എന്നാണ് സലിം കുമാര്‍ പറഞ്ഞത്. തന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ അധ്യാപികയെ കുറിച്ചുള്ള ഓര്‍മ്മകളും സലിം കുമാര്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു.
“എനിക്കൊരു അസുഖം പിടിച്ചപ്പോൾ വാട്ട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും ആളുകൾ എന്റെ പതിനാറടയിന്തിരം നടത്തി. അങ്ങനെ സ്വന്തം മരണം കണ്ടു കണ്ണു തള്ളിപ്പോയ ഒരാളാണ് ഞാൻ. അൽ സലിം കുമാർ!,” എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
അസുഖം ബാധിച്ച് തീവ്രപരിചരണ യൂണിറ്റിൽ കിടന്നത് വലിയൊരു വഴിത്തിരിവായെന്നും സലിം കുമാർ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “ആളുകൾ ഞാൻ മരിച്ചെന്നു പറഞ്ഞത്, ഞാൻ നല്ല ബോധത്തോടെ ഇന്റൻസീവ് കെയർ യൂണിറ്റിൽ കിടക്കുമ്പോഴാണ്. എന്തു ചെറിയ ചുമ വന്നാലും എന്നെ ഐ.സി.യുവിൽ കയറ്റും. നല്ല ട്രീന്റ്മെന്റ് കിട്ടും. അതല്ലാതെ വേറെ പ്രശ്നമൊന്നുമില്ല. തൊട്ടടുത്തു കിടക്കുന്ന എനിക്ക് പരിചയമില്ലാത്ത ഒരുപാടു ആളുകൾ പടക്കം പൊട്ടുന്ന പോലെ മരിച്ചു പോകുന്നു. ഞാൻ അവിടെ എണീറ്റു കിടക്കുകയാണ്. കയ്യെത്തും ദൂരത്ത് മരണം നിൽക്കുകയാണ്. ഒരിക്കൽ ഞാനും ഇങ്ങനെ പോകേണ്ട ആളാണ് എന്ന് എനിക്കറിയാം.
salim kumar about kunjako boban
