News
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അങ്ങനെ ചെയ്തിട്ടില്ലെന്ന് മക്കളെപ്പിടിച്ച് സത്യം ചെയ്തു; ഒരു മനുഷ്യന് ഒരിക്കലും അങ്ങനെ ചെയ്യാന്‍ പറ്റില്ല, സലിം കുമാര്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അങ്ങനെ ചെയ്തിട്ടില്ലെന്ന് മക്കളെപ്പിടിച്ച് സത്യം ചെയ്തു; ഒരു മനുഷ്യന് ഒരിക്കലും അങ്ങനെ ചെയ്യാന്‍ പറ്റില്ല, സലിം കുമാര്‍
1996ല്‍ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോള്‍ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സലിംകുമാര്‍. മലയാളികളില്‍ ചിരിപൊട്ടിച്ച എണ്ണിയാല്‍ തീരാത്തത്ര കഥാപാത്രങ്ങള്‍ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്. അതില്‍ ഏതാണ് മികച്ചതെന്ന് പറയാനും കഴിയില്ല.
എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങള്‍ ആണെന്ന് സംശയമില്ലാത്ത കാര്യമാണ്. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാല്‍, പുലിവാല് കല്യാണത്തിലെ മണവാളന് എന്നിവയെല്ലാം അവയില്‍ ചിലത് മാത്രം. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്ത് സലിംകുമാര്‍ ശ്രദ്ധേയനായത്. മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയ പ്രതിഭ കൂടിയാണ് സലിംകുമാര്‍.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വര്‍ഷങ്ങളായി സിനിമാ രംഗത്ത് പ്രവര്ക്കുന്നെങ്കിലും തനിക്ക് സുഹൃത്തുക്കള്‍ കുറവാണെന്നാണ് നടന് വ്യക്തമാക്കുന്നത്. സിനിമാ രംഗത്ത് അധികം സുഹൃത്തുക്കളില്ല. സിനിമയില്‍ കുറേ ആവശ്യക്കാര്‍ വരുന്നു. അവരുടെ സമ്മേളനമാണത്. സമ്മേളനം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരിക. സിനിമയ്ക്ക് നമ്മളെ ആവശ്യമുണ്ടെങ്കില്‍ മാത്രം സൗഹൃദമുണ്ടാവും. അടുത്ത സുഹൃത്തുക്കള്‍ വിരളമാണെന്ന് സലിം കുമാര്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ചതിന്റെ പേരില്‍ മാറ്റി നിര്ത്തപ്പെട്ടോയെന്ന ചോദ്യത്തിനും സലിം കുമാര്‍ മറുപടി നല്കി. ‘നമ്മള് അതൊന്നും നോക്കേണ്ടതില്ല. ദിലീപ് ചെയ്തത് ശരിയാണെന്ന അര്‍ത്ഥത്തിലല്ല പിന്തുണച്ചത്. ദിലീപ് ചെയ്ത കാര്യങ്ങള്‍ ശരിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അയാള്‍ തെറ്റുകാരനാണെന്ന് വിധിക്കേണ്ടവര്‍ നമ്മളല്ല. വിധി നടപ്പാക്കേണ്ടത് മാധ്യമങ്ങളോ ജനങ്ങളോ അല്ല. അത് കോടതിയാണ്. അത് മാത്രമേ പറഞ്ഞിട്ടുള്ളൂ. അങ്ങനെ പറയേണ്ടെന്ന് തോന്നിയിട്ടില്ല’.
‘ദിലീപ് ചെയ്തത് ശരിയാണെന്ന് പറഞ്ഞിട്ടില്ല. അയാള്‍ തെറ്റുകാരനല്ലെങ്കിലോ. ഞാന്‍ ചോദിച്ചപ്പോള്‍ ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. അങ്ങനെ ചെയ്തിട്ടില്ലെന്ന് മക്കളെപ്പിടിച്ച് സത്യം ചെയ്തു. ഒരു മനുഷ്യന് ഒരിക്കലും അങ്ങനെ ചെയ്യാന്‍ പറ്റില്ല. അങ്ങനെ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്കേറ്റവും ഇഷ്ടം,’ സലിം കുമാര്‍ പറഞ്ഞു. മനുഷ്യജന്മം ഇനി വേണ്ട, മതിയായി. ഇനി വേറെ ഏതെങ്കിലും ജന്മമായി വരണം. നല്ല മനുഷ്യര്‍ ഇല്ലെന്നതാണ് സത്യം.
അവനവന്റെ കാര്യങ്ങള്‍ക്ക് എന്തും ചെയ്യാമെന്നായി. എനിക്ക് മനുഷ്യരേക്കാളും ഇഷ്ടം മൃഗങ്ങളെയാണ്. ജീവിതത്തില്‍ എന്ത് ദുരിതങ്ങള്‍ വന്നാലും നേരിടുന്നവര്‍ അവരാണ്. മനുഷ്യന് ആത്മഹത്യ ചെയ്ത് കളയും. ഞാന്‍ അരിക്കൊമ്പന്റെ ഭാഗത്താണ്. ആനയ്ക് ആഹാരമില്ലെങ്കില്‍ എന്ത് ചെയ്യുമെന്നും നടന് ചോദിച്ചു. അടുത്തിടെ താന്‍ അസുഖ ബാധിതനായപ്പോള്‍ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ച് സലിം കുമാര്‍ സംസാരിച്ചിരുന്നു.
മരണത്തിന്റെ വക്കിലായിരുന്നു ഞാന്‍. അഭിനയിക്കാന്‍ പറ്റാതെയായി. ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥ വന്നപ്പോള്‍ വല്ലാതെ ഒറ്റപ്പെടല്‍ അനുഭവിച്ചു. മാതാ അമൃതാനന്ദമയിയുടെ ആശ്വാസവാക്കുകളാണ് അന്ന് തനിക്ക് തുണയായതെന്നും സലിം കുമാര്‍ പറഞ്ഞു. സിനിമാ രംഗത്ത് നിന്നും മാറി നില്ക്കുന്ന സലിം കുമാര്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പമാണ് സമയം ചെലവഴിക്കുന്നത്. പൊതുവേദികളിലും നടനെ അധികം കാണാറില്ല. സലിം കുമാര്‍ പൂര്‍ണ ആരോഗ്യവാനായ സിനിമയിലേക്ക് തിരിച്ച് വരണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു.
തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും കാണിക്കാത്തയാളാണ് സലീം കുമാര്‍. ഒരിക്കല്‍ മോഹന്‍ലാലിനെതിരെ കമന്റ് ചെയ്തു കൊണ്ട് അമ്മ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു സലീം കുമാര്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ ആ സംഭവത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ഇത് അപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോള്‍ പറയാനാണ്. ഇതുകേട്ട് അദ്ദേഹത്തിന് ചെയ്യാനാവുന്ന ഒരു പണി അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കുക എന്നതായിരുന്നു.
പക്ഷെ അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതാണ് സിനിമയെങ്കില്‍ എനിക്കാ സിനിമ വേണ്ട എന്നാണ് സലീം കുമാര്‍ പറയുന്നത്. ഞാനൊരു തെറ്റായ കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഞാന്‍ ഭയക്കേണ്ടതുള്ളൂ. ഒരാള്‍ വലിയ പദവിയിലിരിക്കുന്നത് കൊണ്ട് വിമര്‍ശിക്കാതിരിക്കുന്നതില്‍ കാര്യമില്ല. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അത്രമാത്രം എന്നാണ് സലീം കുമാര്‍ പറയുന്നത്. സിനിമയില്ലെങ്കിലും ഞാന്‍ ജീവിക്കുമെന്നും സലീം കുമാര്‍ പറയുന്നു. 27 കൊല്ലം മുമ്പ് വരെ സിനിമയില്ലാതെയാണ് ഞാന്‍ ജീവിച്ചത്. ഇനിയും എനിക്കത് കഴിയുമെന്നും സലീം കുമാര്‍ പറയുന്നു.
ആ ആത്മവിശ്വാസമാണ് തന്റെ കരുത്തെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എനിക്ക് അമിതമായ ആഗ്രഹങ്ങള്‍ ഒന്നുമില്ല. ഒരു സംവിധായകന് നമുക്ക് കഥാപാത്രങ്ങള്‍ സമ്മാനിക്കുകയാണ്. നമ്മള് നല്ല കഥാപാത്രങ്ങളെ ആഗ്രഹിച്ചിട്ട് കാര്യമില്ല. എന്റെ കാര്യത്തില്‍ ഇതുവരെ കിട്ടിയ കഥാപാത്രങ്ങളില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണെന്നും സലീം കുമാര്‍ പറയുന്നു.
