News
അജിത്തിനെ സംവിധായകന്‍ ഹോട്ടമുറിയില്‍ വെച്ച് തല്ലി, അപമാനം കൊണ്ട് 20 ദിവസം നടന്‍ ആരോടും മിണ്ടിയില്ല; ചെയ്യാറു ബാലു
അജിത്തിനെ സംവിധായകന്‍ ഹോട്ടമുറിയില്‍ വെച്ച് തല്ലി, അപമാനം കൊണ്ട് 20 ദിവസം നടന്‍ ആരോടും മിണ്ടിയില്ല; ചെയ്യാറു ബാലു
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍ കഴിഞ്ഞ ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. കാതല്‍ കോട്ടൈ, ധീന തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലാണ് അജിത് കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ സ്‌നേഹിക്കാന്‍ ആരംഭിച്ചത്. സിക്‌സ് പാക്കോ ഞെട്ടിക്കുന്ന ഡയലോഗുകളോ ത്രസിപ്പിയ്ക്കുന്ന ആക്ഷന്‍ രംഗങ്ങളോ ഒന്നുമല്ല, നിഷ്‌കളങ്കമായ ചിരിയും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് അജിത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. നരകയറിയ തലയാണ് ഈ ‘തല’യുടെ മറ്റൊരു അടയാളം.
മോട്ടര്‍ മെക്കാനിക്കായി 1995ല്‍ തുടങ്ങിയ അഭിനയം, സഹനടനായി നടനായി ഇപ്പോള്‍ തമിഴകത്തെ മുടിചൂടാ മന്നനുമായി നില്‍ക്കുന്നു. ആരാധകര്‍ക്ക് തല വെറുമൊരു താരമല്ല, അവരിലൊരാളാണ്. ഒരു ഫേസ്ബുക്ക് പേജോ വെബ് സൈറ്റോ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും അജിത്ത് തരംഗമാണ്. മറ്റു നായകന്മാരുമായുള്ള താരതമ്യത്തിനും ഇവിടെ പ്രസക്തിയില്ല. ‘തല’ തലമാത്രമാണ് ആരാധകര്‍ക്ക്. അജിത്തെന്ന അഭിനേതാവിനേക്കാളുപരി അവര്‍ ആരാധിക്കുന്നത് അജിത്തെന്ന പച്ച മനുഷ്യനെയാണ്.
തമിഴിലെ പ്രഗല്‍ഭരായ മിക്ക സംവിധായകര്‍ക്കൊപ്പവും അജിത് സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സംവിധായകന്‍ ബാലയുടെ ഒരു സിനിമയിലും അജിത് അഭിനയിച്ചിട്ടില്ല. ഇതിന്റെ കാരണം സിനിമാ നിരൂപകനായ ചെയ്യാറൂ ബാലു ഒരിക്കല്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്.
തമിഴ് സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് ബാല. ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ച അദ്ദേഹം തമിഴിലെ പല മുന്‍നിര താരങ്ങളുടെയും കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിട്ടുണ്ട്. വിക്രം, സൂര്യ, ആര്യ എന്നിവര്‍ക്കെല്ലാം കരിയറില്‍ ഉയര്‍ച്ചയുണ്ടാകുന്നത് ബാലയുടെ സിനിമകളിലൂടെയാണ്. സേതുവിലൂടെ വിക്രത്തെയും നന്ദയിലൂടെ സൂര്യയെയും ഞാന്‍ കടവുളിലൂടെയും ആര്യയെയും പ്രശസ്തിയിലേക്ക് ഉയര്‍ത്തിയതിന് ക്രെഡിറ്റ് ബാലയ്ക്കാണ്.
സംവിധായകന്‍ ബാലയുടെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു നാന്‍ കടവുള്‍. ചിത്രത്തില്‍ നായകനായി ആദ്യം തീരുമാനിച്ചത് അജിത്തിനെയാണ്. ചിത്രത്തിനായി അജിത് തയ്യാറെടുപ്പുകള്‍ ആരംഭിച്ചെങ്കിലും പിന്നീട് ബാലയുമായി ഉണ്ടായ ചില തര്‍ക്കങ്ങള്‍ തുടര്‍ന്ന് സിനിമ ചെയ്യാതെ ഇരിക്കുകയായിരുന്നു. ആ സമയത്ത് ഹോട്ടല്‍ മുറിയിലുണ്ടായ ഒരു വഴക്കിനിടെ വഴക്കില്‍ സംവിധായകന്‍ ബാല അജിത്തിനെ മര്‍ദിച്ചുവെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് വലിയ വിവാദത്തിനും കാരണമായി.
ഇതേക്കുറിച്ച് ചെയ്യാരു ബാലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ‘ഞാന്‍ കടവുള്‍ കമ്മിറ്റ് ചെയ്തതിന് പിന്നാലെ സിനിമയ്ക്ക് വേണ്ടി മുടി നീട്ടി വളര്‍ത്താന്‍ ബാല അജിത്തിനോട് ആവശ്യപ്പെട്ടു. തന്നോട് ചോദിക്കാതെ മുടി വെട്ടരുതെന്നും ഉത്തരവിട്ടു. അങ്ങനെ അജിത് ചിത്രത്തിനായി മുടിയും വളര്‍ത്തി കാത്തിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ വൈകി. ഒരിക്കല്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ സിനിമയുടെ ചര്‍ച്ച നടക്കുന്നുണ്ടെന്നറിഞ്ഞ അജിത്ത് എപ്പോള്‍ തുടങ്ങും എന്ന് ചോദിക്കാന്‍ അവിടെയെത്തി’,
‘സംവിധായകന്‍ ബാലയും അദ്ദേഹവുമായി അടുപ്പമുള്ള ചിലരും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചക്കിടെ കഥ പറഞ്ഞില്ലെങ്കിലും വണ്‍ ലൈന്‍ എങ്കിലും പറയണമെന്ന് അജിത് ആവശ്യപ്പെട്ടു. എന്നാല്‍ ബാല പരിഹാസത്തോടെയാണ് കഥ പറഞ്ഞത്. ആ പറഞ്ഞ രീതി അജിത്തിന് ഇഷ്ടപ്പെട്ടില്ല. പിന്നീടാണ് അജിത്തിന്റെ മുടി ബാല ശ്രദ്ധിക്കുന്നത്. ആരാണ് മുടി വെട്ടിയതെന്ന് ചോദിച്ചു. ചര്‍ച്ച ഇങ്ങനെയാണ് നടക്കുന്നതെങ്കില്‍ സിനിമ നടക്കില്ലെന്ന് പറഞ്ഞ് അജിത് അവിടെ നിന്ന് ഇറങ്ങാന്‍ തുടങ്ങി’,
‘എന്നാല്‍ ബാല അജിത്തിന്റെ കൈ പിടിച്ച് അവിടെ ഇരുത്തുകയും വാക്കേറ്റം നടത്തുകയും ചെയ്തു. ഇരുവരും തമ്മിലുള്ള തര്‍ക്കം അവസാനിച്ചപ്പോള്‍ ബാലയുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ അജിത്തിന്റെ പുറകില്‍ ഇടിച്ചു. നീയത്ര വലിയ ഹീറോ ആണോ എന്ന് ചോദിച്ച് ആ മനുഷ്യന്‍ ഇടിച്ചപ്പോള്‍ അജിത്ത് ഞെട്ടി. അവിടെ നിന്ന് പോന്ന അജിത് 20 ദിവസത്തോളം ആരോടും മിണ്ടിയില്ല. വലിയ അപമാനമായി തോന്നിയ അജിത്ത് കടുത്ത വിഷമത്തിലായിരുന്നു’,
‘എന്നാല്‍ മാധ്യമങ്ങളോട് ഇത് വലിയ വാര്‍ത്തയാക്കരുതെന്നും അങ്ങനെ വാര്‍ത്തയായാല്‍ ബാലയെ പോലെ ഒരു സംവിധായകന്റെ കരിയര്‍ പാഴായി പോകുമെന്നാണ് അജിത് പറഞ്ഞത്’, എന്നുമാണ് ചെയ്യാറു ബാലു അഭിമുഖത്തില്‍ പറയുന്നത്. ഹൈദരാബാദില്‍ ജനിച്ച അജിത്തിന്റെ അമ്മ ബംഗാളിയാണ്. കരിയറിന്റെ തുടക്കത്തില്‍ തമിഴ് സംസാരിക്കാന്‍ അജിത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അജിത്തിന്റെ മൂത്ത ജ്യേഷ്ഠന്‍ ന്യൂയോര്‍ക്കില്‍ ഒരു സ്‌റ്റോക്ക് ബ്രോക്കറായി പ്രവര്‍ത്തിച്ചു വരികയാണ്.
ഐ ഐ ടി മദ്രാസില്‍ നിന്ന് ബിരുദം നേടിയിട്ടുള്ള ഇളയ അനിയന്‍ സിയാറ്റിലില്‍ ജീവിക്കുന്നു. അജിത്തിന് രണ്ട് ഇരട്ട സഹോദരികള്‍ കൂടി ഉണ്ടായിരുന്നു. അവര്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയി. അമര്‍കളം എന്ന സിനിമയില്‍ തന്റെ കൂടെ അഭിനയിച്ച ശാലിനിയുമായി 1999ലാണ് അജിത്ത് പ്രണയത്തിലാകുന്നത്. ഇരു കുടുംബങ്ങളുടെയും ആശിര്‍വാദങ്ങളോടെ അവര്‍ 2000ത്തില്‍ വിവാഹം കഴിക്കുകയായിരുന്നു. അതേസമയം തുനിവാണ് അജിത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മഞ്ജു വാര്യരാണ് സിനിമയില്‍ നായികയായത്.\