Connect with us

വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചു, പിതാവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കി; ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം; ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍

Malayalam

വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചു, പിതാവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കി; ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം; ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍

വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചു, പിതാവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കി; ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം; ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനത്തിനിടെ അലന്‍സിയറുണ്ടാക്കിയ വിവാദങ്ങളില്‍ പ്രതികരിച്ച് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം. അലന്‍സിയര്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ശില്‍പത്തെ അധിക്ഷേപിച്ചെന്ന പരാതിയുമായി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം രംഗത്തെത്തി. അലന്‍സിയര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ ദേവന്‍ പറഞ്ഞു.

അല്ലാത്തപക്ഷം അലന്‍സിയര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ദേവന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ചലച്ചിത്ര പുരസ്‌കാര ദാന വേദിയിലെ അലന്‍സിയറിന്റെ പ്രസംഗം വിവാദമായിരുന്നു. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു അലന്‍സിയര്‍ പറഞ്ഞത്.

പുരസ്‌കാരം സ്വീകരിച്ച ശേഷം നല്‍കിയ അഭിമുഖത്തിലും അലന്‍സിയര്‍ പ്രതിമയ്‌ക്കെതിരെ പരാമര്‍ശം നടത്തുകയും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. എന്തു കൊണ്ട് നമ്പൂതിരി ശില്‍പം മാത്രം വില്‍ക്കുന്നു എന്നാണ് അവാര്‍ഡ് വേദിയില്‍ താന്‍ ചോദിച്ചതെന്നും പറയാനുള്ള വേദിയായതിനാലാണ് താന്‍ വിമര്‍ശനം ഉന്നയിച്ചതെന്നുമാണ് അലന്‍സിയര്‍ പറഞ്ഞത്. പുരസ്‌കാരത്തിനൊപ്പമുള്ള ശില്‍പം ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്തതല്ല.

എന്നാല്‍ അഭിമുഖത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്നും മകന്‍ പറഞ്ഞു. ഇത് തന്റെ പിതാവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. സ്ത്രീരൂപത്തിലുള്ള പ്രതിമ പ്രലോഭിപ്പിക്കുന്നതാണെന്നും സമ്മാനത്തുക കൂട്ടണം എന്നുമായിരുന്നു അലന്‍സിയര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം വേദിയിലിരിക്കെ അഭിപ്രായപ്പെട്ടത്.

ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് താന്‍ അഭിനയം നിര്‍ത്തും എന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായി മാറിയിരുന്നു. സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ അലന്‍സിയര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി ആവശ്യപ്പെട്ടിരുന്നു. ആര്‍ ബിന്ദുവും രൂക്ഷമായ ഭാഷയിലാണ് അലന്‍സിയറുടെ പ്രസ്താവനയില്‍ പ്രതികരിച്ചത്. മനസിലടിഞ്ഞ പുരുഷാധിപത്യത്തിന്റെ ബഹിര്‍സ്ഫുരണം ആണ് അലന്‍സിയറിന്റെ പരാമര്‍ശം എന്നായിരുന്നു ബിന്ദു പറഞ്ഞത്.

അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അഭിമുഖത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയും അലന്‍സിയറിനെതിരെ ഉയര്‍ന്നിരുന്നു. ഈ പരാതിയില്‍ അലന്‍സിയറിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്‌കാരമാണ് അലന്‍സിയറിന് ലഭിച്ചത്.

സ്‌പെഷ്യല്‍ ജൂറി പരാമര്‍ശത്തിന് സ്വര്‍ണം പൂശിയ പുരസ്‌കാരം നല്‍കണമെന്നും 25000 രൂപ തന്ന് അപമാനിക്കരുതെന്നും ആയിരുന്നു അലന്‍സിയര്‍ പറഞ്ഞിരുന്നത്. മലയാള സിനിമയിലെ ഏക പീഡകന്‍ താനാണെന്നാണ് ഇപ്പോഴത്തെ വര്‍ത്തമാനമെന്ന് വിവാദം പരാമര്‍ശത്തിന് ശേഷം മാധ്യമങ്ങളോട് അലന്‍സിയര്‍ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top