Connect with us

ഷെയ്ന്‍, ഏത് സംവിധായകനെയും മോഹിപ്പിക്കുന്ന അഭിനേതാവായി വളര്‍ന്നിരിക്കുന്നു; സംവിധായകന്‍ സലാം ബാപ്പു

News

ഷെയ്ന്‍, ഏത് സംവിധായകനെയും മോഹിപ്പിക്കുന്ന അഭിനേതാവായി വളര്‍ന്നിരിക്കുന്നു; സംവിധായകന്‍ സലാം ബാപ്പു

ഷെയ്ന്‍, ഏത് സംവിധായകനെയും മോഹിപ്പിക്കുന്ന അഭിനേതാവായി വളര്‍ന്നിരിക്കുന്നു; സംവിധായകന്‍ സലാം ബാപ്പു

കഴിഞ്ഞ ദിവസമായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ 27ാം ജന്മദിനം. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരുന്നത്. ഈ വേളയില്‍ നടനെ കുറിച്ച് സംവിധായകന്‍ സലാം ബാപ്പു പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. നടനൊപ്പം ആയിരത്തൊന്നാം രാവ് എന്ന സിനിമയില്‍ പ്രവര്‍ത്തിച്ച സംവിധായകനാണ് സലാം ബാപ്പു.

‘ഷെയ്ന്‍, നിന്റെ കൂടെയുള്ള ഓരോ നിമിഷവും മറക്കാന്‍ കഴിയാത്തതാണ്, പലപ്പോഴും ഒരഭിനേതാവെന്ന രീതിയില്‍ നീ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്, ഏത് സംവിധായകനെയും മോഹിപ്പിക്കുന്ന അഭിനേതാവായി വളര്‍ന്നിരിക്കുന്നു.. നിന്റെ പെരുമാറ്റവും സിനിമയോടുള്ള അര്‍പ്പണ ബോധവും മറ്റുള്ളവര്‍ക്ക് അനുകരണീയമാണ്…

സിനിമക്കിടയില്‍ നമ്മള്‍ തമ്മിലുള്ള പരസ്പര ധാരണയും പൊരുത്തവും എന്റെ യാത്രയില്‍ വലിയ ഊര്‍ജ്ജമായിരുന്നു… ഈ ജന്മദിനത്തില്‍ കരിയറില്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു’സലാം ബാപ്പു കുറിച്ചു.

അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ചിത്രത്തില്‍ അഞ്ച് ഗാനങ്ങള്‍ ഉണ്ടെന്നും സംഗീതമൊരുക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബ് ആണെന്നും സംവിധായകന്‍ സലാം ബാപ്പു നേരത്തെ പറഞ്ഞിരുന്നു.

More in News

Trending

Recent

To Top