ആദ്യമായി ഒരു മലയാള സിനിമയുടെ ട്രെയ്ലർ റിലീസ് ചെയ്യാൻ വിജയ് സേതുപതി ; ക്യാമ്പസ് കഥയുമായി സകലകലാശാലയുടെ ട്രെയ്ലർ ഇന്നെത്തുന്നു..
സകലകലാശാലയുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം വിജയ് സേതുപതി തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തിറക്കും. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത് ഷാജി മൂത്തേടൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ഇന്ന് വൈകുന്നേരം ആറു മണിക്കാണ്.
ക്യാമ്പസ് പശ്ചാത്തലത്തിലുള്ള കോമഡി എന്റെർറ്റൈനെർ ആണ് ചിത്രം. നിരഞ്ജ് മണിയൻപിള്ള രാജു നായകനാവുന്ന ചിത്രത്തിൽ നായികാ കഥാപാത്രം ചെയ്യുന്നത് മനസാ രാധാകൃഷ്ണനാണ്. ധർമ്മജൻ ,ഗ്രിഗറി, കുക്കു,സുഹൈദ്, സാനിയ അയ്യപ്പൻ, ജോസഫ് അന്നംക്കുട്ടി ജോസ്, ടിനി ടോം ടോം, ഷമ്മി തിലകൻ, നസീർ സംക്രാന്തി, പാഷാണം ഷാജി എന്നിവർക്ക് പുറമെ 45 ഓളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ബി ടെക് പശ്ചാത്തലത്തിലുള്ള ഈ തമാശചിത്രം ബഡായി ബഗ്ലാവിന്റെ രചയീതാക്കളായ ജയരാജ് സെഞ്ച്വറിയും, മുരളി ഗിന്നസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...