Malayalam Breaking News
സകലകലാശാലയിൽ ലൈൻ അടിച്ചാൽ ഫൈൻ അടിക്കും … !!! യുവതി യുവാക്കളുടെ മറുപടി ടിക്ക് ടോക്കിൽ ഹിറ്റ് !!!
സകലകലാശാലയിൽ ലൈൻ അടിച്ചാൽ ഫൈൻ അടിക്കും … !!! യുവതി യുവാക്കളുടെ മറുപടി ടിക്ക് ടോക്കിൽ ഹിറ്റ് !!!
സകലകലാശാലയിൽ ലൈൻ അടിച്ചാൽ ഫൈൻ അടിക്കും … !!! യുവതി യുവാക്കളുടെ മറുപടി ടിക്ക് ടോക്കിൽ ഹിറ്റ് !!!
വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിച്ച് നിരഞ്ജനും മനസ രാധാകൃഷ്ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സകലകലാശാല. ചിത്രത്തിലെ ഒരു ഗാനത്തിലെ വരികൾ ഇതിനോടകം തന്നെ യുവാക്കൾ ഏറ്റെടുത്തുകഴിഞ്ഞു.”ലൈൻ അടിച്ചാൽ ഫൈൻ അടിക്കുമെന്ന് അച്ഛൻ പറഞ്ഞു ഫൈൻ അടിച്ചിട്ട് ലൈൻ അടിക്കുമെന്ന് ഞങ്ങൾ പറഞ്ഞു” എന്ന ഗാനമാണ് ടിക് ടോക്കിലും മറ്റുമായി പ്രേക്ഷകർ വൈറൽ ആക്കിയിരിക്കുന്നത്. ഗാനത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.
ഇതിനോടകം മൂന്നു ഗാനങ്ങൾ ചിത്രം പുറത്തിറക്കി. ക്യാമ്പസ് പശ്ചാത്തലത്തിൽ രസകരമായി ഒരുക്കിയിരിക്കുന്ന ചിത്രമാണ് സകലകലാശാല. ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ സിനിമ കാത്തിരിക്കുന്നത് . ജനുവരിയിൽ ആണ് ചിത്രത്തിന്റെ റിലീസ്.
ഷാജി മൂത്തേടനാണ് ചിത്രത്തിന്റെ നിർമാതാവ്. ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമാണ്. മനോജ് പിള്ള ഛായഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്.
Sakalakalashala Movie’s viral song
