Connect with us

വിജയാഘോഷവുമായി സകലകലാശാല… താരങ്ങളും അണിയറപ്രവർത്തകരും ഇന്ന് പ്രേഷകർക്കൊപ്പം !!!

Malayalam Breaking News

വിജയാഘോഷവുമായി സകലകലാശാല… താരങ്ങളും അണിയറപ്രവർത്തകരും ഇന്ന് പ്രേഷകർക്കൊപ്പം !!!

വിജയാഘോഷവുമായി സകലകലാശാല… താരങ്ങളും അണിയറപ്രവർത്തകരും ഇന്ന് പ്രേഷകർക്കൊപ്പം !!!

This image has an empty alt attribute; its file name is 50770266_447969052653254_5837473197989036032_n.jpg

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ചിത്രം സകലകലാശാല തീയേറ്ററുകളിൽ വിജയാഘോഷവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ഇന്ന് പ്രേഷകർക്കൊപ്പം സിനിമയുടെ വിജയം പങ്കിടും. ഇന്ന് 4 മണിക്ക് കൊച്ചി ലുലു മാളിലെ പി വി ആറിലും 6 മണിക്ക് ആലുവ സീനത്തിലും 9 മണിക്ക് കോതമംഗലം ജി സിനിമാസിലുമാണ് താരങ്ങളും അണിയറപ്രവർത്തകരും എത്തും.

ഹാസ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള യുവാക്കളുടെ കഥ പറയുന്ന ചിത്രം മികച്ച ഒരു ക്യാമ്പസ് എന്റെർറ്റൈനെർ ആണ്. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ അക്ബര്‍ എന്ന അക്കുവിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പറയുന്നത്.

This image has an empty alt attribute; its file name is sakalakalashalaaa-1024x723.jpg

ഒരു ബാങ്ക് കൊള്ളയടിക്കാൻ നടക്കുമ്പോൾ നായകൻ സംശയിക്കുന്നവരില്‍ ഒരാളായി മാറുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

മണിയന്‍പിളള രാജുവിന്റെ മകൻ നിരഞ്ജനാണ് നായകൻ.
മാനസ രാധാകൃഷ്ണനാണ് ചിത്രത്തിലെ നായിക. ക്യാമ്പസ്പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ജേക്കബ് ഗ്രിഗറി,ഷമ്മി തിലകന്‍,ടിനി ടോം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സാനിയ അയ്യപ്പനും അഥിതാരമായി എത്തുന്നുണ്ട്.

പൃഥ്വിരാജ് നായകനായ ഹീറോയ്ക്ക് വേണ്ടി തിരക്കഥയെഴുതിയ സംവിധായകനാണ് വിനോദ് ഗുരുവായുര്‍. അദ്ദേഹത്തിന്റെ തന്നെയാണ് സകലകലാശാലയുടെ കഥയും സംവിധാനവും. ബഡായ് ബംഗ്ലാവിന്റെ ഹിറ്റ് തിരക്കഥാകൃത്തുക്കളായ മുരളി ഗിന്നസും ജയരാജ് സെഞ്ചുറിയുമാണ് ചിത്രത്തിന്റെയും തിരക്കഥ നിർവഹിച്ചിരിക്കുന്നത്. 2 മണിക്കൂറും പതിനാറ് മിനുട്ടുമാണ് സിനിമയുടെ ദൈര്‍ഘ്യം. ഷാജി മൂത്തേടൻ ആണ് ചിത്രത്തിന്റെ നിർമാതാവ്.

sakalakalashala actors in theatre

More in Malayalam Breaking News

Trending