20 വർഷം കാത്തിരുന്ന് ഗര്‍ഭിണിയായി പക്ഷെ …. കണ്ണീരോടെ പാഷാണം ഷാജിയും ഭാര്യയും !
പാഷാണം ഷാജി എന്ന് വിളിക്കുന്ന സാജു നവോദയും ഭാര്യ രശ്മിയും മലയാളികള്‍ക്ക് സുപരിചിതരാണ്. ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തത് മുതലാണ് സാജുവിന്റെ കുടുംബവിശേഷങ്ങള്‍ പുറത്ത് ചര്‍ച്ചയായത്. ഭാര്യ രശ്മിയുടെ കൂടെയുള്ള ഒളിച്ചോട്ട കല്യാണത്തെ കുറിച്ച് നടന്‍ മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.ഇരുപത് വര്‍ഷത്തോളം ഭാര്യ-ഭര്‍ത്താക്കന്മാരായി ജീവിച്ചിട്ടും ഒരു കുഞ്ഞിനെ കിട്ടാതെ പോയതാണ് ഏറ്റവും വലിയ ദുഃഖമെന്നാണ് താരങ്ങള്‍ പറയുന്നത്. ഞാനും എന്റാളും എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കുഞ്ഞില്ലാത്ത വിഷമം സാജുവും രശ്മിയും പങ്കുവെച്ചത്. ആഗ്രഹിച്ചത് പോലെ ഗുരുവായൂരപ്പന്റെ മുന്നില്‍ നിന്നും വിവാഹം കഴിച്ചു. ആ സമയത്ത് എന്തായിരുന്നു പ്രാര്‍ത്ഥിച്ചതെന്നാണ് അവതാരകയായ അശ്വതി ശ്രീകാന്ത് രശ്മിയോട് ചോദിച്ചത്. പെട്ടെന്ന് തന്നെ കണ്ണുനിറഞ്ഞ രശ്മി തിരിഞ്ഞ് നിന്ന് കരയാന്‍ തുടങ്ങി.
കൂടുതൽ കാണാം വീഡിയോയിലൂടെ