Connect with us

ആര് നഷ്ട പരിഹാരം തരും, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം; സിനിമ കണ്ടിറങ്ങിയതിന് ശേഷം ബെന്യാമിൻ പറഞ്ഞത്

Movies

ആര് നഷ്ട പരിഹാരം തരും, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം; സിനിമ കണ്ടിറങ്ങിയതിന് ശേഷം ബെന്യാമിൻ പറഞ്ഞത്

ആര് നഷ്ട പരിഹാരം തരും, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം; സിനിമ കണ്ടിറങ്ങിയതിന് ശേഷം ബെന്യാമിൻ പറഞ്ഞത്

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘ജയ ജയ ജയ ജയഹേ’ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. മികച്ച പ്രതികാരമാണ് ചിത്രത്തിൽ ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ അഭിനന്ദിച്ച് സാഹിത്യകാരന്‍ ബെന്യാമിന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ചിരിച്ച് വയറുളക്കിയതിന് ആര് നഷ്ടപരിഹാരം തരും എന്നാണ് ബെന്യാമിന്‍ ചോദിക്കുന്നത്.

കുറിപ്പ് ഇങ്ങനെയാണ്

”ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചു ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ട പരിഹാരം തരും. എന്തായാലും തിയേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍. സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങള്‍” എന്നാണ് ബെന്യാമിന്‍ കുറിച്ചിരിക്കുന്നത്.

ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം ഒരുക്കിയത്.

വിപിന്‍ദാസാണ് ചിത്രത്തിന്‍റെ സംവിധാനം. ആനന്ദ് മൻമഥൻ, അസീസ്, സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ഐക്കൺ സിനിമാസ് ആണ് ‘ജയ ജയ ജയ ജയ ഹേ’യുടെ വിതരണക്കാർ. ബബ്ലു അജുവാണ് ഛായാഗ്രഹകന്‍. ജോൺ കുട്ടിയാണ് എഡിറ്റിങ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാന രചന-വിനായക് ശശികുമാർ,ശബരീഷ് വർമ്മ, ജമൈമ. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല-ബാബു പിള്ള. ചമയം-സുധി സുരേന്ദ്രൻ. വസ്ത്രലങ്കാരം-അശ്വതി ജയകുമാർ. നിർമ്മാണ നിർവഹണം-പ്രശാന്ത് നാരായണൻ. മുഖ്യ സഹ സംവിധാനം-അനീവ് സുരേന്ദ്രൻ. ധനകാര്യം-അഗ്നിവേഷ്. പ്രൊഡക്ഷൻ കോർഡിനേറ്റർ-ഐബിൻ തോമസ്. നിശ്ചല ചായാഗ്രഹണം-എസ്.ആർ.കെ . വാർത്താ പ്രചരണം-വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. പബ്ലിസിറ്റി ഡിസൈൻസ്-യെല്ലോ ടൂത്ത്.

More in Movies

Trending

Recent

To Top