Malayalam
എന്റെ കൂടെയുള്ള വീഡിയോകള്‍ ഫിറോസിക്ക മാറ്റി വേറെ ലേഡീസുമായുള്ള വീഡിയോ ഇടാന്‍ തുടങ്ങിയപ്പോള്‍ തന്നെ ചര്‍ച്ചയായി; ‘എത്രയെന്ന് വെച്ചാണ് കാര്യങ്ങള്‍ മറയ്ക്കുന്നതെന്ന് സജ്ന
എന്റെ കൂടെയുള്ള വീഡിയോകള്‍ ഫിറോസിക്ക മാറ്റി വേറെ ലേഡീസുമായുള്ള വീഡിയോ ഇടാന്‍ തുടങ്ങിയപ്പോള്‍ തന്നെ ചര്‍ച്ചയായി; ‘എത്രയെന്ന് വെച്ചാണ് കാര്യങ്ങള്‍ മറയ്ക്കുന്നതെന്ന് സജ്ന
ബിഗ് ബോസ് മലയാളം സീസണ് ത്രീയില്‍ പങ്കെടുത്ത് പ്രശസ്തരായ താര ദമ്പതികളായിരുന്നു ഫിറോസ് ഖാനും സജ്നയും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത പുറത്തെത്തിയത്. ഇവരെ ഇന്‍സ്റ്റ്ഗ്രാമിലും യൂട്യൂബിലുമെല്ലാം ഇവരെ പിന്തുടരുന്നവര്‍ക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. ആദ്യ വിവാഹം രണ്ടുപേരുടെയും പരാജയപ്പെട്ടിരുന്നു. ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും വിവാഹിതരായതും. ഫിറോസിനെ വിവാഹം കഴിക്കുമ്പോള്‍ സജ്നയ്ക്ക് ഒരു മകളുണ്ടായിരുന്നു. പിന്നീട് ഫിറോസുമായുള്ള ബന്ധത്തില്‍ ഒരു മകന് കൂടി പിറന്നു.
ഇരുവരും ഒരുമിച്ച് ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ മക്കള്‍ പുറത്ത് ഒറ്റയ്ക്കാണല്ലോയെന്ന ടെന്‍ഷനായിരുന്നു ഇരുവര്‍ക്കും. ഫിറോസുമായി വേര്‍പിരിഞ്ഞശേഷം കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം സജ്നയാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരുമിച്ച് ഇനി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് മനസിലായതോടെയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നാണ് ഡിവോഴ്സിനെ കുറിച്ച് ചോദിച്ചപ്പോള്‍ സജ്ന പ്രതികരിച്ചത്.
ബിഗ് ബോസ് സീസണ് ത്രി ഫിനാലെയില്‍ വരാന്‍ വരെ യോഗ്യതയുള്ള മത്സരാര്‍ത്ഥികള്‍ ആയിരുന്നുവെങ്കിലും അച്ചടക്കലംഘനം ഇരുവരുടെയും
ഭാഗത്ത് നിന്ന് ഉണ്ടായതുകൊണ്ടാണ് ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടത്. താന്‍ ഒട്ടനവധി സീരിയലുകളില്‍ അഭിനയിച്ചിട്ടും കിട്ടാത്ത പ്രശസ്തി ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായ ശേഷം ലഭിച്ചുവെന്നാണ് സജ്നയും പറയാറുള്ളത്.
ഇനിയൊരു വിവാഹം തന്റെ ജീവിതത്തില്‍ ഉണ്ടാകില്ലെന്നും മക്കളെ ഒരു കരപറ്റിക്കുകയെന്നതും ഉമ്മയെ നോക്കുക എന്നതുമാണ് തന്റെ ഇനിയുള്ള ലക്ഷ്യമെന്നും പറയുകയാണ് ഇപ്പോള്‍ സജ്ന. തന്റെയും ഫിറോസിന്റെയും ഇടയില്‍ സുഹൃത്തുക്കള്‍ കാരണം പ്രശ്നങ്ങളുണ്ടായിയെന്നും സജ്ന പറയുന്നു. ‘എത്രയെന്ന് വെച്ചാണ് കാര്യങ്ങള്‍ മറയ്ക്കുന്നത്. എന്റെ കൂടെയുള്ള വീഡിയോകള്‍ ഫിറോസിക്ക മാറ്റി വേറെ ലേഡീസുമായുള്ള വീഡിയോ ഇടാന്‍ തുടങ്ങിയപ്പോള്‍ തന്നെ ചര്‍ച്ചയായിരുന്നു. ഞാന്‍ പേര് മാറ്റിയത് ആര്‍ക്കും അറിയില്ലായിരുന്നു.’
‘ഇതുവരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നല്ലോ. അതുകൊണ്ട് തന്നെ സജ്ന നൂര്‍ എന്ന എന്റെ പുതിയ സോഷ്യല്‍മീഡിയ പേജ് അധികം ആര്‍ക്കും അറിയില്ല. എന്റെയും ഫിറോസിക്കയുടെയും വേര്‍പിരിയലിന് കാരണമായതില്‍ സുഹൃത്തുക്കളുമുണ്ട്. അവര്‍ കാരണം ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഇനിയെരു വിവാഹം വേണ്ടെന്ന തീരുമാനത്തിലാണ് ഞാന്‍.’
‘ഫിറോസില്‍ മാത്രം ഞാന്‍ ഒതുങ്ങിപ്പോയിരുന്നു. അതില്‍ നിന്നും പുറത്ത് വന്നപ്പോള്‍ ലോകം എങ്ങനെയൊക്കെയാണെന്നും എനിക്കും ചുറ്റും ഏതൊക്കെ ആളുകളുണ്ടെന്നും എനിക്ക് മനസിലായി. ഫിറോസിക്ക ഉണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പറ്റാത്തിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഞാന്‍ ചെയ്യുന്നു. അതിനെല്ലാം എനിക്ക് ഒരു ഫ്രീഡമുണ്ട്. തട്ടമിടാതെ നടക്കുന്ന വിഷയത്തില്‍ കുറ്റപ്പെടുത്തല്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് എല്ലാ മതത്തിലും വിശ്വാസമുണ്ട്.’
‘അടുത്തിടെ എനിക്ക് ഒരു തമിഴ് സിനിമയില്‍ നിന്നും അവസരം വന്നു. അവര്‍ എന്നോട് ഒരു തുക പറഞ്ഞു. ശേഷം ഈ എമൗണ്ടില്‍ അഡ്ജസ്റ്റ്മെന്റ് ഓക്കെയാണോയെന്ന് ചോദിച്ചു. ഉടന്‍ ഞാന്‍ അത് വേണ്ടെന്ന് വെച്ചു. ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടുള്ളത് നല്ല സംവിധായകര്‍ക്കും ടീമിനൊപ്പമാണ്. ഇനിയും അങ്ങനെ തന്നെയാകും.’ ‘ചില പ്രൊഡ്യൂസര്‍മാര്‍ പൈസ ഇറക്കുന്നത് പോലും എങ്ങനെയെങ്കിലും ഒരു പെണ്ണിനെ കിട്ടിയാലോയെന്ന് കരുതിയാണ്.
ഇപ്പോള്‍ എനിക്ക് ഒരുപാട് പ്രപ്പോസലുകള്‍ വരുന്നുണ്ട്. ഇക്കയുള്ളപ്പോഴും വരാറുണ്ടായിരുന്നു. അവരുടെ ഉദ്ദേശം എനിക്ക് അറിയാം. ഇനി ഒരാള്‍ ലൈഫിലേക്ക് വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലൈഫ് വേണ്ടായെന്ന് തീരുമാനിച്ച് ഞാന്‍ കൈ ഞരമ്പ് മുറിച്ചിരുന്നു. 12 സ്റ്റിച്ചുണ്ടായിരുന്നു. ഫിറോസുമായുള്ള കല്യാണ സമയത്താണ് അത് ചെയ്തത്. അഭിനയം തുടരണമെന്നാണ് ആഗ്രഹം. ഒപ്പം ഓണ്‍ലൈന്‍ ബൊട്ടീക് ആരംഭിക്കാനും പദ്ധതിയുണ്ട്. ഒറ്റ, ഡിഎന്‍എ എന്നിവയില്‍ അഭിനയിച്ചു. തമിഴ് സിനിമകളില്‍ നിന്നും അവസരം വരുന്നുണ്ട്’ എന്നും സജ്ന പറഞ്ഞു.
ഒരുപാട് ബിസിനസ്സുകള്‍ ചെയ്ത് പരാജയപ്പെട്ട് നില്ക്കുന്ന സമയത്തൊക്കെ തന്നെ കൂടെ ഉണ്ടായിരുന്നത് സജ്നയാണെന്നും ഫിറോസ് പറഞ്ഞിരുന്നു. ‘എന്റെ മോശം സമയത്തും സജ്ന കൂടെയുണ്ട്. മറ്റു ബിസിനസുകള്‍ എല്ലാം പൊട്ടിയ സമയത്ത് ഏലാഞ്ചി ഉണ്ടാക്കി വിറ്റിരുന്നു. സജ്നയാണ് അത് ഉണ്ടാക്കിയിരുന്നത്. ഒരെണ്ണത്തിന് പതിനഞ്ച് രൂപയാണ് അതിന്. ഇത് ഞങ്ങള്‍ ഉണ്ടാക്കി ഞാന്‍ കടയില്‍ കൊണ്ടുപോയി കൊടുത്ത്, അങ്ങനെയും ഞങ്ങള്‍ ജീവിച്ചിട്ടുണ്ട്. സെലിബ്രിറ്റി ആയശേഷമാണ് ഈ സംഭവം,’ എന്നാണ് ഫിറോസ് അന്ന് പറഞ്ഞത്.
