Malayalam Breaking News
താര രാജാക്കന്മാരുടെ വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി !! സജിത മഠത്തിലും ഫേസ്ബുക്കിൽ നിന്ന് പിന്മാറി – ഫേസ്ബുക് പേജ് ഡിലീറ്റ് ചെയ്തു
താര രാജാക്കന്മാരുടെ വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി !! സജിത മഠത്തിലും ഫേസ്ബുക്കിൽ നിന്ന് പിന്മാറി – ഫേസ്ബുക് പേജ് ഡിലീറ്റ് ചെയ്തു
താര രാജാക്കന്മാരുടെ വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി !! സജിത മഠത്തിലും ഫേസ്ബുക്കിൽ നിന്ന് പിന്മാറി – ഫേസ്ബുക് പേജ് ഡിലീറ്റ് ചെയ്തു
താര രാജാക്കന്മാരുടെ വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി പേടിച്ച് സജിത മഠത്തില്‍ ചെയ്ത പ്രവൃത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. മറ്റൊന്നുമല്ല, സജിത മഠത്തില്‍ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെയുള്ള അധിക്ഷേപത്തെ തുടര്‍ന്നാണ് സജിത മഠത്തില്‍ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത്.
താര രാജാക്കന്മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ തനിക്കില്ലെന്നും അതിനാല്‍ തന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്നുമാണ് സജിത പറഞ്ഞത്. അതിനൊപ്പം ഈ പ്രൊഫൈല്‍ പേജും തല്ക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരുമെന്നും സജിത പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ഒപ്പുവെച്ചത് പൂര്‍ണ ബോധ്യത്തോട് കൂടിയാണെന്നും മോഹന്‍ലാല്‍ എന്ന നടന്റെ പേരു കൂട്ടി ചേര്‍ത്ത് വിവാദമുണ്ടാക്കിയാലും ആ നിലപാടില്‍ നിന്ന് പിന്നോട്ടു പോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും സജിത മഠത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ലാലെന്ന് പറയുന്ന മഹാനായിട്ടുള്ള നടനും ലാലെന്ന് പറയുന്ന അമ്മ പ്രസിഡന്റും രണ്ടും രണ്ടാണെന്നും സിനിമയിലെ ഡബിള്‍ റോള്‍ അഭിനയമല്ല ആ സ്ഥാനമെന്നും സജിത പറയുന്നു. നമ്മുടെ വഴക്കുകള്‍ അമ്മ പ്രസിഡന്റായിട്ടുള്ള ലാലിനോടാണെന്നും അല്ലാതെ മഹാനടനായിട്ടുള്ള ലാലിനോടല്ലെന്നും സജിത വ്യക്തമാക്കിയിരുന്നു. ഇതോടെ സജിതാ മഠത്തിലിനെതിരെ അവരുടെ പേജില്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്.
Sajitha Madathil deletes facebook account
