Connect with us

‘ശിവാഞ്‌ജലി’; സന്തോഷം പങ്കിട്ട് സജിൻ; സ്നേഹം വാരിവിതറി ആരാധകർ

serial

‘ശിവാഞ്‌ജലി’; സന്തോഷം പങ്കിട്ട് സജിൻ; സ്നേഹം വാരിവിതറി ആരാധകർ

‘ശിവാഞ്‌ജലി’; സന്തോഷം പങ്കിട്ട് സജിൻ; സ്നേഹം വാരിവിതറി ആരാധകർ

ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ സീരിയലുകളിൽ ഒന്നാണ് സാന്ത്വനം. സീരിയലിലെ ഓരോ കഥാപാത്രങ്ങളേയും പ്രേക്ഷകർ അത്രമേൽ സ്നേഹിച്ചുതുടങ്ങി. സാന്ത്വനം കുടുംബത്തിലെ കളിതമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ഏറെ താത്പര്യത്തോടെയാണ് ഓരോ പ്രേക്ഷകനും ഏറ്റെടുക്കുന്നത്.

ശിവാഞ്ജലി എന്ന പ്രണയജോഡികളാണ് പരമ്പരയുടെ മുഖ്യ ആകര്‍ഷണം. ശിവനായി സജിൻ എത്തിയപ്പോൾ അഞ്ജലിയായി എത്തിയത് ഗോപികയായിരുന്നു

ഇപ്പോഴിതാ ആരാധകരുടെ മനസ്സു നിറയ്ക്കുന്ന പുതിയ വിശേഷം പങ്കിടുകയാണ് സീരിയലിലെ ശിവനായ സജിൻ ടി പി.

ഏഷ്യാനെറ്റിന്റെ ഈ വർഷത്തെ മികച്ച താര ജോഡികൾക്കുള്ള അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രമാണ് സജിൻ പങ്കുവെച്ചിരിക്കുന്നത്. ‘ശിവാഞ്‌ജലി’ എന്ന ക്യാപ്‌ഷനും താരം നൽകിയിട്ടുണ്ട്. ഗോപികയും അവാർഡ് സ്വീകരിക്കാൻ ഒപ്പമുണ്ട്. ‘ശിവേട്ടൻ എന്ന കഥാപാത്രം നിങ്ങളിൽ ഭദ്രമാണെന്നാണ്’, എന്നാണ് ഒരു ആരാധികയുടെ കമന്റ്. ഇത് ഏറെ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത നിമിഷമെന്ന് മറ്റ് ചിലരും കമന്റ് ചെയ്യുന്നുണ്ട്. നിരവധി പേരാണ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നത്. ഒട്ടനവധി ഫാൻ പേജുകളും ശിവജ്ഞലിക്ക് ഉണ്ട്.

More in serial

Trending

Recent

To Top