Malayalam Breaking News
” മാമാങ്കം പ്രതിസന്ധിയിലാണ്. മമ്മൂട്ടിയിൽ മാത്രമാണ് ഇനി പ്രതീക്ഷ ” കൂടുതൽ വെളിപ്പെടുത്തലുമായി സജീവ് പിള്ള
” മാമാങ്കം പ്രതിസന്ധിയിലാണ്. മമ്മൂട്ടിയിൽ മാത്രമാണ് ഇനി പ്രതീക്ഷ ” കൂടുതൽ വെളിപ്പെടുത്തലുമായി സജീവ് പിള്ള
By
” മാമാങ്കം പ്രതിസന്ധിയിലാണ്. മമ്മൂട്ടിയിൽ മാത്രമാണ് ഇനി പ്രതീക്ഷ ” കൂടുതൽ വെളിപ്പെടുത്തലുമായി സജീവ് പിള്ള
സജീവ് പിള്ളയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മാമാങ്കം പ്രതിസന്ധികളിൽ വാർത്തകളിൽ നിറയുകയാണ് . സംവിധായകനറിയാതെ പല മാറ്റങ്ങളും സിനിമയിൽ സംഭവിച്ചിട്ടുള്ളതായാണ് പുറത്തു വരുന്ന റിപോർട്ടുകൾ പറയുന്നത്. മൂന്നാം ഷെഡ്യുൾ എറണാകുളത്ത് ആരംഭിക്കാനായിരിക്കെ സജീവ് പിള്ള കൂടുതൽ വെളിപ്പെടുത്തുകയാണ്.
‘ചിത്രത്തില്‍ നിന്ന് എന്നെ മാറ്റി എന്ന തരത്തിലുള്ള പ്രചരണങ്ങളില്‍ വസ്‌തുതയില്ല. ഞാന്‍ തന്നെയാണ് ‘മാമാങ്ക’ത്തിന്റെ സംവിധായകന്‍. ഞാന്‍ പതിനെട്ട് വര്‍ഷമെടുത്ത് ഉണ്ടാക്കിയ പ്രോജക്ടാണ് മാമാങ്കം. എനിക്ക് അതില്‍നിന്ന് മാറാന്‍ പറ്റില്ല. എഴുത്തുകാരനും സംവിധായകനും ഞാന്‍ തന്നെയാണ്. ആദ്യത്തെ പ്രൊജക്‌ട് ആയതുകൊണ്ടുതന്നെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഒക്കെയുണ്ട്’- സംവിധായകന്‍ പറയുന്നു. അതേസമയം, ധ്രുവന്റെ കാര്യത്തില്‍ മമ്മൂക്കയിലാണ് നമ്മുടെ പ്രതീക്ഷ എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്ത് വീരന്മാരായ ചാവേറുകള്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് മാമാങ്കം പറയുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും.
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ അഭിമാനചിത്രങ്ങളായ ബാഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്‌സ് ജോലികള്‍ നിര്‍വഹിച്ച ആര്‍ സി കമലാകണ്ണനാണ് മാമാങ്കത്തിന്റെയും വി എഫ് എക്‌സ് ചെയ്യുന്നത്.
sajeev pillai about mamankam
