serial news
ബോധം പോയപ്പോൾ ഭാര്യ എല്ലാം ചോർത്തി; രണ്ടാം ക്ലാസ് തൊട്ടുള്ള പ്രണയം ഞാൻ പറഞ്ഞു; വലിയ ചതിയായിപ്പോയി എന്ന് മിനിസ്ക്രീൻ മെഗാ സ്റ്റാർ സാജൻ സൂര്യ !
ബോധം പോയപ്പോൾ ഭാര്യ എല്ലാം ചോർത്തി; രണ്ടാം ക്ലാസ് തൊട്ടുള്ള പ്രണയം ഞാൻ പറഞ്ഞു; വലിയ ചതിയായിപ്പോയി എന്ന് മിനിസ്ക്രീൻ മെഗാ സ്റ്റാർ സാജൻ സൂര്യ !
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാജൻ സൂര്യ. നാടകത്തിൽ നിന്ന് സീരിയലിൽ എത്തിയ നടൻ കാലങ്ങളായി മിനിസ്ക്രീനിലെ സജീവ സാന്നിധ്യമാണ്. മിനിസ്ക്രീനിലെ മെഗാ സ്റ്റാർ എന്ന് സാജനെ വിശേഷിപ്പിക്കാം. കാരണം, ബിഗ് സ്ക്രീനിൽ മമ്മൂക്കയെ പോലെ മിനിസ്ക്രീനിൽ സാജനും പ്രായം കൂടുന്നത് അറിയാനാകില്ല…
സ്ത്രീയിലെ ഗോപന് എന്ന നിത്യഹരിത കഥാപാത്രം മുതല്‍ എന്റെ മാതാവിലെ പുതിയ കഥാപാത്രമായ മുരളി വരെയെത്തി നില്ക്കുന്നു സാജന്റെ വേഷങ്ങള്‍. ഇതുവരെ നൂറോളം പരമ്പരകളില്‍ വേഷമിട്ട സാജന് നിരവധി ഹിറ്റ് പരമ്പരകളുടെയും ഭാഗമായിട്ടുണ്ട്. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും താരം തിളങ്ങിയിട്ടുണ്ട്.
അതേസമയം, നടൻ ആയി മാത്രം മലയാളികൾ കണ്ടിട്ടുള്ള സാജൻ സൂര്യയ്ക്ക് റിയൽ ലൈഫിൽ മറ്റൊരു ജോലികൂടി ഉണ്ട് . പഠിച്ചുനേടിയ സർക്കാർ ജോലി. ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ് സാജൻ. രജിസ്ട്രേഷൻ ഡിപ്പാർട്മെന്റിൽ ക്ലാർക്കായ സാജൻ ജോലിക്കൊപ്പമാണ് അഭിനയവും കൊണ്ടു പോകുന്നത്. അതുകൊണ്ട് തന്നെ ഒരുസമയം ഒരു സീരിയലിൽ മാത്രമാണ് നടൻ അഭിനയിക്കുക. ഭാര്യ വിനീതയ്ക്കും രണ്ടു പെണ്മക്കൾക്കും ഒപ്പം തിരുവനന്തപുരത്താണ് നടൻ താമസിക്കുന്നത്.
വളരെ കുറച്ചു മാത്രം അഭിമുഖങ്ങളിൽ പങ്കെടുക്കാറുള്ള സാജൻ ഒരു ടെലിവിഷൻ ചാനൽ പരിപാടിയിൽ ഭാര്യ വിനീതയ്ക്കൊപ്പം പങ്കെടുത്തിരുന്നു. അതിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ കുട്ടിക്കാലം മുതലുള്ള പ്രണയങ്ങൾ ഭാര്യ കണ്ടു പിടിച്ചതിനെ കുറിച്ചാണ് സാജൻ പറയുന്നത്.
പ്രണയിച്ചിട്ടുണ്ടോ എന്ന അവതാരക ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് സാജൻ രസകരമായ സംഭവം പറയുന്നത്. വേണമെങ്കിൽ ഭാര്യ കാണാതെ മുഖം മറച്ചു പറഞ്ഞോളൂ എന്ന് പറയുമ്പോഴാണ് ഭാര്യക്ക് എല്ലാം അറിയാം. എല്ലാം ചോർത്തിയെടുത്തിട്ടുണ്ട് എന്ന് സാജൻ സൂര്യ പറയുന്നത്.
പ്രണയിച്ചിട്ടുണ്ടോ എന്ന അവതാരക ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് സാജൻ രസകരമായ സംഭവം പറയുന്നത്. വേണമെങ്കിൽ ഭാര്യ കാണാതെ മുഖം മറച്ചു പറഞ്ഞോളൂ എന്ന് പറയുമ്പോഴാണ് ഭാര്യക്ക് എല്ലാം അറിയാം. എല്ലാം ചോർത്തിയെടുത്തിട്ടുണ്ട് എന്ന് സാജൻ സൂര്യ പറയുന്നത്.
‘ഞാനും ഒന്നും പറയാതെ കുറേനാൾ ഇരുന്ന് നോക്കി. പക്ഷെ ഒരുദിവസം പനി പിടിച്ചു. അങ്ങനെ ആ അബോധാവസ്ഥയിൽ കിടക്കുമ്പോൾ എല്ലാം ചോദിച്ച് എടുത്തു. ഞാൻ പറഞ്ഞു പോയി. എത്ര പേരെ പ്രണയിച്ചിട്ടുണ്ട്, എപ്പോൾ, എങ്ങനെ എന്നൊക്കെ ചോദിച്ചെടുത്തു. മരുന്നിന്റെ സെഡേഷന്റെ പ്രശ്നം ആണ്. രണ്ടാം ക്ലാസ് തൊട്ടുള്ള പ്രണയം ഞാൻ പറഞ്ഞു. അത് വലിയ ചതി ആയി പോയി,’
‘അതുകൊണ്ട് ഇപ്പോൾ പനി വരുമ്പോൾ ആദ്യമേ ഞാൻ മെഡിസിൻ എടുക്കും. കൂടി പോവാൻ നിക്കാറില്ല. പറഞ്ഞതിൽ വലിയ റിയാക്ഷൻ ഒന്നും ഉണ്ടായില്ല. പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. ഞാൻ ഇപ്പോൾ ഇവൾക്ക് ഒരു പനി വരാൻ കാത്തിരിക്കുകയാണ് ഇവളുടെ എത്രണം ഉണ്ടെന്ന് അറിയാൻ,’ സാജൻ ചിരിച്ചു കൊണ്ട് പറഞ്ഞു. തങ്ങളുടെ പ്രണയ വിവാഹമല്ല അറേഞ്ചഡ് മാര്യേജ് ആയിരുന്നെന്നും സാജനും ഭാര്യയും പറയുന്നുണ്ട്.
ജോലി സ്ഥലത്ത് സ്റ്റാറാണോ എന്ന് ചോദിക്കുമ്പോൾ സ്റ്റാർ അല്ലെന്നാണ് നടൻ പറയുന്നത്. ഒരുപാട് കാലങ്ങളായി ഓഫീസിൽ കാണുന്ന പലരും മുൻപ് കണ്ടിട്ടുള്ളവർ ആണ്. ആദ്യം കാണുമ്പോൾ ഒരു എക്സൈറ്റ്മെന്റ് ഉണ്ടാവും. പിന്നെ അത് മാറും. പുറത്തു നിന്ന് വരുന്നവർക്കും ഇത് ആദ്യം ഉണ്ടാവും. പിന്നെ എനിക്ക് ഈ ഫാൻസ് പരിപാടികൾ ഒന്നും ഇഷ്ടമില്ലാത്ത ആളാണ്. പക്ഷെ സുഹൃത്തുക്കൾ ആവണമെന്നുണ്ട്. ഓഫീസിലും പുറത്തും ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെന്നും സാജൻ പറഞ്ഞു.
‘നമ്മൾ സിനിമാ താരങ്ങളെ പോലെ ഒരുപാട് ആരാധകർ ഉള്ളവരെ താരാധന കാണിക്കുന്നവരോ അല്ല. എല്ലാ ദിവസം കാണുന്ന ആൾ. തൊട്ടടുത്തുള്ള ഒരാൾ എന്നൊരു ഫീലാണ് അവർക്ക് ഉള്ളത്. അല്ലാതെ ഒന്നുമില്ല. അതുകൊണ്ട് ഒരു പ്രത്യേക സ്നേഹവും അവർക്കുണ്ട്,’ സാജൻ പറഞ്ഞു.
about sajan soorya