Malayalam Breaking News
ബി എം ഡബ്ള്യു സ്വന്തമാക്കി സൈജു കുറുപ്പ് ; സ്വന്തമാക്കിയത് 7 .6 സെക്കൻഡിൽ 100 കടക്കുന്ന കരുത്തനെ !
ബി എം ഡബ്ള്യു സ്വന്തമാക്കി സൈജു കുറുപ്പ് ; സ്വന്തമാക്കിയത് 7 .6 സെക്കൻഡിൽ 100 കടക്കുന്ന കരുത്തനെ !
By
ഒട്ടേറെ ചിത്രങ്ങളിലൂടെ പലതരം കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ താരമാണ് നടൻ സൈജു കുറുപ്പ് . ഇപ്പോൾ താരം പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് . ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളുടെ ചെറു എസ്‌യുവി എക്‌സ് വണ്ണാണ് സൈജു കുറുപ്പിന്റെ ഏറ്റവും പുതിയ വാഹനം.
കൊച്ചിയിലെ ബിഎംബ്ല്യു ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുള്ള വാഹനത്തിന്റെ ഏതു മോഡലാണെന്ന് വ്യക്തമല്ല. എക്‌സ് 1 ബിഎംഡബ്ല്യുവിന്റെ ശ്രേണിയിലെ മികച്ച വാഹനങ്ങളില്‍ ഒന്നാണ്. 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 192 ബിഎച്ച്‌പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട്.
2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ കരുത്ത് 190 ബിഎച്ച്‌പിയും ടോര്‍ക്ക് 400 എന്‍എമ്മുമാണ്. പുജ്യത്തില്‍ നിന്ന് 100 കടക്കാന്‍ 7.6 സെക്കന്റുകള്‍ മതി ഈ കരുത്തന്‍ എസ്‌യുവിക്ക്. ഏകദേശം 35 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെയാണ് എക്‌സ് വണ്ണിന്റെ വിവിധ മോഡലുകളുടെ എക്‌സ്‌ഷോറൂം വില.
saiju kurup’s new vehicle