Connect with us

കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലി ഖാൻ ഡിസ്ചാർജ് ആയി; ആക്രമണം നടന്ന വീട്ടിൽ നിന്നും മാറി നടൻ

Bollywood

കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലി ഖാൻ ഡിസ്ചാർജ് ആയി; ആക്രമണം നടന്ന വീട്ടിൽ നിന്നും മാറി നടൻ

കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലി ഖാൻ ഡിസ്ചാർജ് ആയി; ആക്രമണം നടന്ന വീട്ടിൽ നിന്നും മാറി നടൻ

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റത്. ഇപ്പോഴിതാ ശസ്ത്രക്രിയകളെല്ലാം വിജയകരമായി പൂർത്തിയാക്കി, ആരോ​ഗ്യം ഭേദപ്പെട്ടതോടെ നടനെ ഡിസ്ചാർജ് ചെയ്തു. അഞ്ചുദിവസത്തോളം മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു നടൻ.

സെയ്ഫിന്റെ ഭാര്യയും ബോളിവുഡ് താരവുമായ കരീന കപൂർ, മകൾ സാറാ അലിഖാൻ എന്നിവർ രാവിലെയോടെ ആശുപത്രിയിൽ എത്തിയിരുന്നു. ഡിസ്ചാർജ് ആയതിന് ശേഷം ബാന്ദ്രയിലെ ഫോർച്യൂൺ ഹൈറ്റ്‌സ് വീട്ടിലേയ്ക്കാണ് സെയ്ഫ് അലിഖാൻ പോകുന്നത്. നിലവിൽ താമസിച്ചുവരുന്ന സത്ഗുരു ശരണിൽനിന്ന് 500 മീറ്റർമാറിയാണ് ഫോർച്യൂൺ ഹൈറ്റ്‌സ്.

നടൻ ഇങ്ങോട്ടേയ്ക്ക് മാറുന്നതിന്റെ ഭാ​ഗമായി ഇവിടുത്തെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മുംബൈ പോലീസ് ഇവിടെ മുഴുവൻ സമയം നിരീക്ഷണം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. വ്യാഴാഴ്ചയായിരുന്നു ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ സെയ്ഫ് അലി ഖാനെ ആക്രമിച്ചത്.

ആക്രമണത്തിൽ നടന് ആറ് തവണ കുത്തേൽക്കുകയും കത്തി മുറിഞ്ഞ് ശരീരത്തിൽ തറച്ച് കയറുകയും ചെയ്തു. കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയെന്ന് സഹായികളിൽ ഒരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത്.

More in Bollywood

Trending

Recent

To Top