തോളിലേറ്റിയ ആരാധകർ തന്നെ താഴെ ഇട്ടു ; സിനിമ വേണ്ടന്നു വച്ച് സായ് പല്ലവി !
By
മലയാളത്തിൽ മലരായി മനസു കവർന്ന നായികയാണ് സായ് പല്ലവി. ചിത്രം ഹിറ്റ് ആയതോടെ സായ് പല്ലവിക്ക് കൈ നിറയെ ചിത്രങ്ങൾ തെന്നിന്ത്യൻ ഭാഷകളിൽ ലഭിച്ചു. എന്നാൽ 2018 സായി പല്ലവിയെ സംബന്ധിച്ച് വളരെ മോശമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തലുകള്‍. തമിഴില്‍ വളരെ പ്രതീക്ഷയോടെ ചെയ്ത മാരി 2 വിനും തെലുങ്കില്‍ ചെയ്ത പടി പടി ലേചെ മനസ്സു എന്ന ചിത്രത്തിനും പല്ലവിയുടെ കരിയറില്‍ കാര്യമായി ചലനമൊന്നു ഉണ്ടാക്കാന്‍ സാധിച്ചില്ല.
അതിനിടെ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തില്‍ സായി പല്ലവി നായികയായെത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രം മഹേഷ് ബാബുവിന്റെ കരിയറിലെ 26 ആമത്തെ ചിത്രമാണ്. ചിത്രത്തില്‍ നായിക സായി പല്ലവി ആണെന്ന വാര്‍ത്ത വന്നതോടെ ആരാധകരില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണം തുടങ്ങി.
സായി പല്ലവിയ്ക്ക് രാശിയില്ല, പല്ലവി നായികയായി വന്നാല്‍ സിനിമ പരാജയപ്പെടും എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലൂടെ മഹേഷ് ബാബുവിന്റെ ആരാധകരില്‍ ചിലര്‍ ആരോപിയ്ക്കുന്നത്. ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ രഷ്മിക മഡോണ ചിത്രത്തില്‍ നായികയാകുന്നതാണ് നല്ലതെന്ന് ചിലര്‍ നിര്‍ദ്ദേശിക്കുന്നു.
ഈ വിവരം അറിഞ്ഞ സായി പല്ലവി മഹേഷ് ബാബുവിന്റെ സിനിമ വേണ്ടെന്നുവച്ചു എന്ന് വാര്‍ത്തകള്‍. കഥ കേള്‍ക്കാന്‍ പോലും സായി പല്ലവി തയ്യാറായില്ലത്രെ. ആഗസ്റ്റ് വരെ തനിക്ക് ഡേറ്റില്ല എന്നാണ് സായി പല്ലവി അറിയിച്ചത്. നിലവില്‍ സൂര്യയ്ക്കൊപ്പം എന്‍ ജി കെ എന്ന ചിത്രവും മലയാളത്തില്‍ അതിരന് എന്ന ചിത്രവുമാണ് സായി പല്ലവി ചെയ്തുകൊണ്ടിരിയ്ക്കുന്നത്.
Sai pallavi’s decision
