Actress
ഇരുണ്ട ചര്‍മ്മം ആയിരിക്കണം, മസിലുരുട്ടി നടക്കുന്നവരെ തീരെ വേണ്ട, പാചകം ചെയ്യാനറിയണം; ഭാവി വരന് വേണ്ട ഗുണങ്ങളെ കുറിച്ച് സായ് പല്ലവി
ഇരുണ്ട ചര്‍മ്മം ആയിരിക്കണം, മസിലുരുട്ടി നടക്കുന്നവരെ തീരെ വേണ്ട, പാചകം ചെയ്യാനറിയണം; ഭാവി വരന് വേണ്ട ഗുണങ്ങളെ കുറിച്ച് സായ് പല്ലവി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലെ ‘മലര്’ എന്ന കഥാപാത്രം ഇന്നും ആരാധക ഹൃദയങ്ങില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മലയാളത്തിലൂടെ സിനിമാ രംഗത്തെത്തിയ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റും താരത്തെ പിന്തുടരുന്നത്. കൈ നിറയെ അവസരങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് സായ് പല്ലവി.
അതേ സമയം സിനിമയുടെ കാര്യത്തിലും വ്യക്തി ജീവിതത്തിലും ചില കര്‍ശന നിബന്ധനകള്‍ പാലിക്കുന്ന ആളാണ് നടി. നേരത്തെ വിവാഹത്തോട് പോലും നോ പറഞ്ഞിരുന്ന നടി അതിലൊരു മാറ്റം വരുത്തി എന്നതാണ് ശ്രദ്ധേയം. മലയാളത്തില്‍ അഭിനയിച്ച് ഹിറ്റായതിന് ശേഷം ഇപ്പോള്‍ തെലുങ്കിലും തമിഴിലുമാണ് സായി പല്ലവി സജീവമായിരിക്കുന്നത്. ഓരോ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോഴും കര്‍ശനമായ നിബന്ധനകളാണ് നടി മുന്നോട്ട് വെക്കാറുള്ളത്. സിനിമയിലെ ചുംബന രംഗങ്ങള്‍ക്കും ബെഡ് റൂം സീനുകള്ക്കുമെല്ലാം നടി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇത് മാത്രമല്ല താന്‍ ചെയ്യില്ലെന്ന് പറയുന്ന കാര്യങ്ങളൊന്നും സിനിമയില്‍ ഉണ്ടാവരുതെന്ന നിര്‍ദ്ദേശവും നടി കൊടുക്കാറുണ്ട്. വിവാഹക്കാര്യത്തിലും സമാനമായ രീതിയിലാണ് നടി നിബന്ധനകള്‍ വെച്ചിട്ടുണ്ടായിരുന്നത്. മുന്‍പ് പലപ്പോഴും താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് സായി പല്ലവി മറുപടിയായി പറഞ്ഞത്.
‘മാതാപിതാക്കളെ വിട്ട് മറ്റൊരു വീട്ടിലേക്ക് പോകേണ്ടി വരുന്നത് തനിക്ക് യോജിക്കാന്‍ കഴിയുന്ന കാര്യമല്ല. എല്ലാ കാലത്തും തന്റെ മാതാപിതാക്കളുടെ കൂടെ കഴിയാനാണ് ആഗ്രഹമെന്നും അതാണ് വിവാഹം വേണ്ടെന്ന് തീരുമാനിക്കാന്‍ കാരണമെന്നുമാണ് മുന്‍പൊരു അഭിമുഖത്തില്‍ സായി പറഞ്ഞത്.
ഇപ്പോള്‍ ഭാവിയിലെ തന്റെ ഭര്‍ത്താവിന് വേണ്ട ഗുണങ്ങളെ പറ്റി നടി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ‘എനിക്ക് ഇരുണ്ട ചര്‍മ്മമുള്ള പുരുഷന്മാരെയാണ് ഇഷ്ടം. സെന്‍സിറ്റീവ് സ്വഭാവം ഉള്ളവരെയാണ് തനിക്കേറ്റവും ഇഷ്ടം. പിന്നെ എനിക്ക് പാചകം ചെയ്യാനറിയില്ല, അതുകൊണ്ട് പാചകം ചെയ്യാനറിയുന്ന ഒരു ആണ്‍കുട്ടിയെ കിട്ടിയാല്‍ വളരെ സന്തോഷമുണ്ടാവുമെന്നും നടി പറയുന്നു.’
‘ആണ്‍കുട്ടികള്‍ എങ്ങനെ ആയിരിക്കണമെന്ന് പ്രത്യേകിച്ചൊരു നിയമവുമില്ല. എന്നാല്‍ ഹൃദയത്തില്‍ വളരെ മൃദുലമായ ആണ്‍കുട്ടികളെ ഞാന്‍ സ്നേഹിക്കുന്നു. അവര്‍ അവരുടെ ഹൃദയത്തില്‍ നിന്ന് എന്തെങ്കിലും പറഞ്ഞാല്‍, അത് കേള്‍ക്കാനും എനിക്ക് ഇഷ്ടമാണ്. സെന്‍സിറ്റീവ് വിഷയങ്ങളില്‍ ആണ്‍കുട്ടികള്‍ കരയുന്നവരാണെങ്കില് അത്തരക്കാരെയാണ് എനിക്ക് ഇഷ്ടം. തന്നെ പ്രൊപ്പോസ് ചെയ്യാനായി ചുവന്ന റോസപ്പൂക്കളുടെയോ സ്വര്‍ണ മോതിരങ്ങളുടെയോ ആവശ്യമില്ല. നല്ലൊരു ഹൃദയം മതിയെന്നും നടി വ്യക്തമാക്കി.
അതേ സമയം ഞാനുമായി മാച്ചിങ് ആയിട്ടുള്ളവരെ തീരെ ഇഷ്ടമല്ല. പെണ്‍കുട്ടികളെ വേദനിപ്പിക്കരുത് എന്ന ലക്ഷ്യത്തോടെ പെരുമാറുന്ന ആണ്‍കുട്ടികളുടെ മനോഭാവവും എനിക്കേറ്റവും സന്തോഷം നല്കുന്ന സ്വഭാവമാണെന്നും നടി കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ തനിക്ക് ആണുങ്ങളില്‍ ഇഷ്ടമില്ലാത്ത സ്വഭാവമെന്താണെന്നും മുന്‍പൊരു ചര്‍ച്ചയില്‍ സായി സൂചിപ്പിച്ചിരുന്നു. പെണ്‍കുട്ടികളെ വളയ്ക്കാനും അവരുടെ പുറകേ നടക്കാനും വേണ്ടി മസിലുരുട്ടി നടക്കുന്നവരെ തീരെ ഇഷ്ടമില്ല. ആണ്‍കുട്ടികള്‍ എപ്പോഴും ഫിറ്റ് ആയി ഇരുന്നാല്‍ മതി. അവര്‍ ബോഡി നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്നാണ് സായി പല്ലവി പറയുന്നത്.
അതേസമയം, അടുത്തിടെ നടിയുടെ വിവാഹം കഴിഞ്ഞതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംവിധായകന് രാജ്കുമാര് പെരിയസാമിക്കൊപ്പം പൂമാലയിട്ട് ചിരിയോടെ നില്ക്കുന്ന സായ്യുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.പൂമാലയിട്ട് സംവിധായകനൊപ്പമുള്ള സായ്യുടെ ചിത്രം പങ്കുവച്ചാണ് പലരും താരം വിവാഹിതയായി എന്ന വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്. ‘ഒടുവില്‍ അവള് വിവാഹിതയായി. പ്രണയത്തിന് നിറം ഒരു പ്രശ്നമല്ലെന്ന് അവള് തെളിയിച്ചു, ഹാറ്റ്സ് ഓഫ് ടു സായ് പല്ലവി’ എന്നാണ് നടിയുടെ ഫാന്‍ പേജില്‍ എത്തിയ ഒരു പോസ്റ്റ്. സായ് പല്ലവിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ എക്സിലും എത്തുന്നുണ്ട്.
ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ സ്ഥിരമായി വരാറുണ്ടെങ്കിലും ഈ ചിത്രം, സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞുവെന്ന് വിശ്വസിക്കാന്‍ ആരെയും പ്രേരിപ്പിക്കുന്നതാണ്. രാജ്കുമാര് പെരിയസാമി എന്ന സംവിധായകനെ നടി രഹസ്യമായി വിവാഹം കഴിച്ചുവെന്നായിരുന്നു ചിത്രത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഈ വാദങ്ങള്‍ എല്ലാം തെറ്റാണെന്ന് ട്രേഡ് അനലിസ്റ്റായ ക്രിസ്റ്റഫര്‍ കനകരാജ് വ്യക്തമാക്കിയിരുന്നു.
