Malayalam
‘ഒടുവില്‍ അവള് വിവാഹിതയായി. പ്രണയത്തിന് നിറം ഒരു പ്രശ്നമല്ലെന്ന് അവള് തെളിയിച്ചു’; സായി പല്ലവിയുടെ വിവാഹം കഴിഞ്ഞോ?; വിശ്വസിക്കാനാകാതെ ആരാധകര്‍
‘ഒടുവില്‍ അവള് വിവാഹിതയായി. പ്രണയത്തിന് നിറം ഒരു പ്രശ്നമല്ലെന്ന് അവള് തെളിയിച്ചു’; സായി പല്ലവിയുടെ വിവാഹം കഴിഞ്ഞോ?; വിശ്വസിക്കാനാകാതെ ആരാധകര്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലെ ‘മലര്’ എന്ന കഥാപാത്രം ഇന്നും ആരാധക ഹൃദയങ്ങില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മലയാളത്തിലൂടെ സിനിമാ രംഗത്തെത്തിയ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റും താരത്തെ പിന്തുടരുന്നത്. നടിയുടെ വിവാഹം കഴിഞ്ഞോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.
സംവിധായകന് രാജ്കുമാര് പെരിയസാമിക്കൊപ്പം പൂമാലയിട്ട് ചിരിയോടെ നില്ക്കുന്ന സായ്യുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.പൂമാലയിട്ട് സംവിധായകനൊപ്പമുള്ള സായ്യുടെ ചിത്രം പങ്കുവച്ചാണ് പലരും താരം വിവാഹിതയായി എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ‘ഒടുവില്‍ അവള് വിവാഹിതയായി. പ്രണയത്തിന് നിറം ഒരു പ്രശ്നമല്ലെന്ന് അവള് തെളിയിച്ചു, ഹാറ്റ്സ് ഓഫ് ടു സായ് പല്ലവി’ എന്നാണ് നടിയുടെ ഫാന്‍ പേജില്‍ എത്തിയ ഒരു പോസ്റ്റ്. സായ് പല്ലവിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ എക്സിലും എത്തുന്നുണ്ട്.
ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ സ്ഥിരമായി വരാറുണ്ടെങ്കിലും ഈ ചിത്രം, സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞുവെന്ന് വിശ്വസിക്കാന്‍ ആരെയും പ്രേരിപ്പിക്കുന്നതാണ്. രാജ്കുമാര് പെരിയസാമി എന്ന സംവിധായകനെ നടി രഹസ്യമായി വിവാഹം കഴിച്ചുവെന്നായിരുന്നു ചിത്രത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
എന്നാല്‍ ഈ വാദങ്ങള്‍ എല്ലാം തെറ്റാണെന്ന് ട്രേഡ് അനലിസ്റ്റായ ക്രിസ്റ്റഫര്‍ കനകരാജ് വ്യക്തമാക്കി. ഈ ചിത്രങ്ങള്‍ തമിഴ് സൂപ്പര്‍ താരം ശിവ കാര്‍ത്തികേയന്റെ 21ാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ചിത്രമാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ‘എസ്കെ21’ എന്ന ബോര്‍ഡും പിടിച്ചാണ് സംവിധായകന് രാജ്കുമാര് നില്‍ക്കുന്നത്. ലോഞ്ചിംഗിനിടെ എടുത്ത ചിത്രമാണ് സായ് പല്ലവിയുടെ വിവാഹമെന്ന പേരില്‍ പ്രചരിക്കുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ആണ് എസ്കെ21 നിര്‍മ്മിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ കമലും എത്തിയിരുന്നു.
അതേസമയം, മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു സായ് പല്ലവി അഭിനയത്തിലേയ്ക്ക് എത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലും മുന്‍പ് താരം പങ്കെടുത്തിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായി അന്യഭാഷയില്‍ നിന്നുള്ള അവസരങ്ങളും ഈ താരത്തിന് ലഭിച്ചിരുന്നു. മുന്‍നിര സംവിധായകരുടേയും താരങ്ങളുടേയുമെല്ലാം ചിത്രത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. സിനിമയിലെത്തി അധികം വൈകുന്നതിന് മുന്‍പ് തന്നെ തന്റെ നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു താരം.
കരിയറില്‍ താന്‍ നിരസിച്ച സിനിമകളെക്കുറിച്ചും അതിന് പിന്നിലെ കാരണത്തെക്കുറിച്ചും നടി പറഞ്ഞിരുന്നു. കുട്ടിയുടുപ്പിട്ട് അഭിനയിക്കാന്‍ താല്പര്യമില്ല, അത്തരത്തിലുള്ള വേഷം സ്വീകരിക്കാറില്ല. അത് പോലെ തന്നെ ചുംബന രംഗങ്ങളിലും അഭിനയിക്കാന്‍ താല്പര്യമില്ലെന്നുമായിരുന്നു താരം പറഞ്ഞത്. ചുംബനരംഗത്തില്‍ മുന്‍പൊരിക്കല്‍ സംവിധായകന് ചുംബനരംഗത്തില്‍ അഭിനയിക്കാനായി ആവശ്യപ്പെട്ടിരുന്നു. ലിപ് ലോക്ക് സീനായിരുന്നു സംവിധായകന് പ്ലാന്‍ ചെയ്തിരുന്നത്. തുടക്കം തന്നെ നോ പറഞ്ഞിരുന്നു. സംവിധായകന് നിര്‍ബന്ധിച്ചപ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു താരം.
സായ്പല്ലവി ബോളിവുഡിലേയ്ക്ക് എത്തുന്നതായും ചിലറിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആമിര്‍ഖാന്റെ മകന് ജുനൈദ് ഖാന് നായകനാവുന്ന ചിത്രത്തില്‍ സായ്പല്ലവി നായികയായി എത്തുന്നു എന്നാണ് വിവരം. പ്രണയകഥയായി ഒരുങ്ങുന്ന ചിത്രം സുനില്‍ പാണ്ഡെ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും. നയന്‍താരയ്ക്ക് പിന്നാലെ ബോളിവുഡില്‍ എത്തുന്ന തെന്നിന്ത്യന്‍ താരമാണ് സായ്പല്ലവി. ഗാര്‍ഗി ആണ് സായ്പല്ലവി നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. ഗൗതം രാമചന്ദ്രന് സംവിധാനം ചെയ്ത ചിത്രത്തില്‍ കാളി വെങ്കട്, ആര്. എസ്. ശിവജി, ശ്രാവണ്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
