Tamil
സത്യം പറഞ്ഞാൽ എനിക്ക് അഭിനയിക്കാൻ അറിയില്ല – സായി പല്ലവി
സത്യം പറഞ്ഞാൽ എനിക്ക് അഭിനയിക്കാൻ അറിയില്ല – സായി പല്ലവി
By
മലയാളത്തിൽ അരങ്ങേറി ഇപ്പോൾ തെന്നിന്ത്യൻ താര റാണിയായി തിളങ്ങുകയാണ് സായ് പല്ലവി . എൻ ജി കെ എന്ന ചിത്രത്തിലാണ് സായി പല്ലവി ഒടുവിൽ അഭിനയിച്ചത് .
സിനിമാ വിശേഷങ്ങള്‍ പങ്കുവച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് തനിക്ക് എങ്ങിനെ അഭിനയിക്കണമെന്ന് അറിയില്ല എന്ന് സായി പല്ലവി വെളിപ്പെടുത്തിയത്.
ഒരു സീന്‍ ഞാന്‍ അഭിനയിക്കാന്‍ തയ്യാറാവുമ്ബോള്‍ മനസ്സ് ആകെ ശൂന്യമായിരിക്കും.ചുറ്റുമുള്ളതിനെ കുറിച്ച് ഒട്ടും ബോധമുണ്ടായിരിക്കില്ല. ആ കഥാപാത്രവും ആ നിമിഷവും മാത്രമാണ് മനസ്സില്‍ ഉണ്ടായിരിക്കുന്നത്. തന്നെ സ്വാധീനിക്കുന്ന കഥയും കഥാപാത്രങ്ങളും മാത്രമാണ് താന്‍ തിരഞ്ഞെടുക്കുന്നതെന്നും സായി പല്ലവി പറഞ്ഞു.
ചിലര്‍ സ്പൊണ്ടേനിയസ് അഭിനേതാക്കളായിരിക്കും. മറ്റു ചിലര്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് പഠിച്ച് ചെയ്യുന്നവരായിരിക്കും. ഞാന്‍ ഇതിന് രണ്ടിനും നടുവിലാണ്, സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് അഭിനയിക്കാന്‍ അറിയില്ല. എന്താണോ എന്റെ സംവിധായകര്‍ പറയുന്നത് അത് അനുകരിക്കാനാണ് ആദ്യമക്കെ ശ്രമിക്കാറ്. ഇപ്പോള്‍ സെറ്റിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച്, പഠിച്ച് പ്രതികരിക്കുകയാണ് ചെയ്യുന്നത്.
ഓരോ സിനിമയിലൂടെയും താന്‍ അഭിനയം പഠിച്ചുകൊണ്ടിരിയ്ക്കുകയാണെന്നും സായി പല്ലവി പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ സിനിമയില്‍ എത്തിയതാണ് ഞാന്‍. എന്നാല്‍ ആശിച്ച് ആഗ്രഹിച്ച് പഠിച്ച എംബിബിഎസ് എന്നും മനസ്സിലുണ്ട്. തീര്‍ച്ചയായും ഡോക്ടറായി പരിശീലനം ചെയ്യുമെന്ന് സായി പല്ലവി വ്യക്തമാക്കി.
sai pallavi about acting
