Actress
ഈ ബ്ലാക്ക് ആന്റ് വൈറ്റിൽ എന്തോ ഒന്നുണ്ട്, അത് നിങ്ങളുടെ യഥാർത്ഥ നിറം കാണിക്കുന്നു; പുതിയ ചിത്രങ്ങളുമായി സായ് പല്ലവി
ഈ ബ്ലാക്ക് ആന്റ് വൈറ്റിൽ എന്തോ ഒന്നുണ്ട്, അത് നിങ്ങളുടെ യഥാർത്ഥ നിറം കാണിക്കുന്നു; പുതിയ ചിത്രങ്ങളുമായി സായ് പല്ലവി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സായ് പല്ലവി. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 2015ൽ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലെ ‘മലർ’ എന്ന കഥാപാത്രം ഇന്നും ആരാധക ഹൃദയങ്ങിൽ നിറഞ്ഞു നിൽക്കുകയാണ്. മലയാളത്തിലൂടെ സിനിമാ രംഗത്തെത്തിയ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും താരത്തെ പിന്തുടരുന്നത്. കൈ നിറയെ അവസരങ്ങളുമായി തിളങ്ങി നിൽക്കുകയാണ് സായ് പല്ലവി.’
ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാനായി എടുത്താൽ ഒരുപാട് ആലോചിയ്ക്കും, ഞാനിപ്പോൾ ഇത് പോസ്റ്റ് ചെയ്തത് കൊണ്ട് എന്താണ് കാര്യം, ഇത് അത്ര പ്രാധാന്യമുള്ള ഒന്നാണോ എന്നൊക്കെ ആലോചിച്ച് പോസ്റ്റ് ചെയ്യാൻ പോയയിടത്ത് നിന്ന് തിരിച്ചുവരും എന്നാണ് സായി പല്ലവി പറഞ്ഞത്. ആ അഭിമുഖങ്ങൾക്ക് ശേഷവും സായി പല്ലവി കാര്യമായ പോസ്റ്റുകളൊന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. മാസങ്ങൾക്ക് മുൻപ് അനിയത്തി പൂജ കണ്ണന്റെ കല്യാണത്തിന്റെ സമയത്ത് എടുത്ത ഫോട്ടോകളാണ് ഏറ്റവുമൊടുവിൽ പങ്കുവച്ചിരുന്നത്.
ഇപ്പോഴിതാ ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ഏതാനും പുതിയ കുറേ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. സായി പല്ലവി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെങ്കിൽ, എത്ര ആലോചിച്ചതിന് ശേഷമാവും സായി പല്ലവി ഇത് പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരിക്കുക എന്നാണ് ആരാധകർ ചോദിക്കുന്നത്. ‘ഈ ബ്ലാക്ക് ആന്റ് വൈറ്റിൽ എന്തോ ഒന്നുണ്ട്, അത് നിങ്ങളുടെ യഥാർത്ഥ നിറം കാണിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. അവിനാഷ് ഗോവരികർ ആണ് സായി പല്ലവിയുടെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
അതേസമയം, പലപ്പോഴും താരത്തിന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ഗോസിപ്പുകൾ പ്രചരിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സായ് പല്ലവി വാർത്തകളിൽ നിറഞ്ഞ് നിൽക്കുണ്ടായിരുന്നു. പത്തു വർഷമായി താരം ഒരാളുമായി പ്രണയത്തിലാണ് എന്നായിരുന്നു ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. പിന്നാലെ ആരാണ് സായ് പല്ലവിയുടെ ഹൃദയം കവർന്ന വ്യക്തിയെന്ന് ആരാധകരെല്ലാം തിരയുകയായിരുന്നു.
സായ് പല്ലവിയുടെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പത്തു വർഷത്തെ പ്രണയത്തെ കുറിച്ച് സായ് പല്ലവി പറഞ്ഞത്. മഹാഭാരതം വായിച്ചപ്പോൾ ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുണ്ട്. അതിൽ അർജുനന്റെ മകൻ അഭിമന്യൂവിനെ എനിക്ക് വലിയ ഇഷ്ടമാണ്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അഭിമന്യൂവിനെ കുറിച്ച് ഒരുപാട് ഞാൻ വായിച്ചിട്ടുണ്ട്.
അന്ന് മുതൽ എനിക്ക് അഭിമന്യുവിനോട് പ്രത്യേകം ഇഷ്ടമുണ്ട് എന്നാണ് സായ് പല്ലവി പറയുന്നത്. ഇതിൽ നിന്നുള്ള ചെറിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടിയുടെ വാക്കുകൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് അഭിമന്യുവിനെ പോലെ തന്നെയൊരാളെ കിട്ടട്ടെയെന്നും പ്രേക്ഷകർ പറയുന്നു.
ശിവകാർത്തികേയൻ നായകനായി എത്തിയ അമരനിൽ നടി അവതരിപ്പിച്ച ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തെലുങ്കിൽ തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ തമിഴിൽ എല്ലാവരും തന്നെ റൗഡി ബേബി എന്ന ലേബലിൽ മാത്രമായിട്ടാണ് കാണുന്നതെന്നും സായ് പല്ലവി പറഞ്ഞിരുന്നു. അമരനിലൂടെ തമിഴ് പ്രേക്ഷകർക്ക് തന്നെ ഒരു നല്ല ആക്ടർ ആയി അവതരിപ്പിച്ചതിന് സംവിധായകൻ രാജ്‌കുമാർ പെരിയസാമിയോട് നന്ദിയുണ്ടെന്നും സായ് പല്ലവി പറഞ്ഞിരുന്നു.
‘തെലുങ്കിൽ ആണ് എനിക്ക് നല്ല കഥാപാത്രങ്ങൾ വരുന്നത്. അവിടെ എന്നെ എല്ലാവരും ഒരു നല്ല നടിയായിട്ടാണ് കാണുന്നത്. എന്നാൽ തമിഴിൽ എന്നെ എല്ലാവരും റൗഡി ബേബി ആയിട്ടാണ് കാണുന്നത്. ഒരു ആക്ടർ ആയി എന്തുകൊണ്ട് എന്നെ കാണുന്നില്ല, എന്തുകൊണ്ട് നല്ല കഥാപാത്രങ്ങൾ എനിക്ക് വരുന്നില്ല എന്ന് മനസിലാകുന്നില്ലായിരുന്നു. അമരനിലൂടെ തമിഴ് പ്രേക്ഷകർക്ക് എന്നെ ഒരു നല്ല ആക്ടർ ആയി അവതരിപ്പിച്ചതിന് ഒരുപാട് നന്ദിയുണ്ട്’, സായ് പല്ലവി പറഞ്ഞിരുന്നു. എന്നാൽ സായ് പല്ലവിയുടെ ഈ പരാമർശത്തിൽ വിമർശനവുമായി നിരവധി പേരെത്തിയിരുന്നു.
കഴിഞ്ഞ വർഷമായിരുന്നു സായ് പല്ലവിയുടെ അനുജത്തി പൂജ കണ്ണൻ വിവാഹിതയായത്. വിനീത് ആയിരുന്നു വരൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ബഡഗ സ്റ്റൈലിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹൽദിയുടെയും വിവാഹത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായിരുന്നു.
പൂജയുടെ വിവാഹ ശേഷം ഇനി എന്നാണ് ചേച്ചി സായ് പല്ലവിയുടെ വിവാഹമെന്നാണ് ആരാധകർ ചോദിക്കുന്നത്. താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മുൻപ് പല അഭിമുഖങ്ങളിലും നടി പറഞ്ഞിട്ടുള്ളത്. അതിന്റെ പ്രധാന കാരണമായി നടി ചൂണ്ടി കാണിച്ചത് മാതാപിതാക്കളെ വിട്ട് മറ്റൊരു സ്ഥലത്തേയ്ക്ക് പോവേണ്ടി വരുന്നത് തനിക്ക് യോജിക്കാനാവില്ലെന്നായിരുന്നു. എല്ലാ കാലത്തും മാതാപിതാക്കളോടൊപ്പം കഴിയാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിനാലാണ് വിവാഹം വേണ്ടെന്ന തീരുമാനമെടുത്തതെന്നുമാണ് സായി പറഞ്ഞത്.
എവിടെയും തന്റേതായ വ്യക്തിത്വവും അഭിപ്രായവും തുറന്ന് പറയാൻ മടികാണിക്കാത്ത താരം കൂടിയാണ് സായ് പല്ലവി. മേക്കപ്പിനും അഴകിനും പിന്നാലെ പായുന്ന ഇന്നത്തെ നായികമാരിൽ നിന്നും സായ് പല്ലവിയെ വ്യത്യസ്തമാക്കുന്നത് ഓവർ മേക്കപ്പൊന്നുമില്ലാതെ മുഖത്തെ പാടുകളുമായി എവിടെയും കടന്നു വരുന്നതു കൊണ്ടു തന്നെയാണ്. ഒരു സാധാരണക്കാരിയായി ആണ് സായ് പല്ലവി േ്രപക്ഷകർക്ക് മുന്നിലെത്തുന്നത്. പണമല്ല, പ്രേക്ഷകരോടുള്ള ഉത്തരവാദിത്തമാണ് പ്രധാനമെന്ന് നടി പറയാറുണ്ട്.
സൗന്ദര്യവർധക വസ്തുക്കളുടെ പരസ്യത്തിന് മോഡലാകാനുള്ള ക്ഷണം നിരസിച്ചത് ഏറെ വാർത്തയായിരുന്നു ഏകദേശം രണ്ട് കോടി രൂപയോളമാണ് ഈ ക്ഷണം നിരസിച്ചത് കാരണം നഷ്ടമായത്. എന്നാൽ ഈ ആത്മവിശ്വാസം തനിക്ക് നൽകിയത് പ്രേക്ഷകരും പ്രേമം എന്ന സിനിമയുമാണെന്നാണ് താരം പറയുന്നത്. മുഖത്തെ പാടുകളെക്കുറിച്ച് അപകർഷതാബോധം കൊണ്ടു നടന്നിരുന്ന തന്നെ സ്വീകരിച്ചതും ആഘോഷിച്ചതും പ്രേക്ഷകരാണെന്നും താരം പറഞ്ഞു.
ഞാൻ എല്ലായ്‌പ്പോഴും ലളിത ജീവിതം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പണം എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടില്ല. ഇതെന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അങ്ങനെയല്ലാത്തവരും ഉണ്ട്. എനിക്കവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഓരോരുത്തർക്കും അവരുടേതായ ചോയ്‌സുകളുണ്ട്. എന്നാൽ നമ്മുടെ ഒരു ചോയ്‌സ് നിരവധി പേരെ ബാധിക്കുന്നുണ്ടെങ്കിൽ ഒരു നിലപാട് എടുക്കാൻ നമ്മൾ നിർബന്ധിതരാകും. സമൂഹം സൃഷ്ടിച്ച സൗന്ദര്യത്തിന്റെ അഴകളവുകൾ വച്ച് സ്വന്തം നിറത്തിന്റെ പേരിലും മറ്റും സ്വയം താഴ്ന്നവരാണെന്ന അപകർഷതാബോധം കൊണ്ടുനടക്കുന്നവർ ഏറെയുണ്ട്.
ഞാനെന്തിന് മറ്റുള്ളവരെക്കുറിച്ച് പറയണം? ഞാൻ സ്വയം അങ്ങനെയായിരുന്നല്ലോ. പ്രേമത്തിന് മുൻപ് എന്റെ മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നൂറുകണക്കിന് ക്രീമുകൾ ഞാനും പരീക്ഷിച്ചിട്ടുണ്ട്. എനിക്ക് വീടിന് പുറത്തു പോകാൻ പോലും മടിയായിരുന്നു. ഞാൻ വീട്ടിൽ തന്നെ ഇരിക്കും. എന്റെ വിചാരം ആളുകൾ എന്റെ മുഖക്കുരു നോക്കിയായിരിക്കും സംസാരിക്കുക… എന്റെ കണ്ണിൽ നോക്കി സംസാരിക്കില്ല. അങ്ങനെ ഗുരുതരമായ പ്രശ്‌നങ്ങൾ എനിക്കുണ്ടായിരുന്നു.
എന്നാൽ പ്രേമത്തിനു ശേഷം ആളുകൾ എന്നെ മുഖക്കുരുവുള്ള മുഖത്തോടെ സ്വീകരിച്ചു. അവർക്ക് എന്നെ കൂടുതൽ ഇഷ്ടമായി. കൗമാരപ്രായത്തിലുള്ള കുട്ടികളെ ആ കഥാപാത്രം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അത് എന്നെ കൂടുതൽ കരുത്തയാക്കി. അവരുടെ സ്‌നേഹത്തിന് പകരമായി എനിക്ക് എന്തെങ്കിലും അവർക്ക് കൊടുക്കണമായിരുന്നു. അവരാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. അവർ ഒറ്റയ്ക്കല്ല എന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്.
ഇതൊന്നും പ്ലാൻ ചെയ്തല്ല ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നത്. എല്ലാം സംഭവിച്ചു പോയതാണ്. എന്റെ വീട്ടിൽ പോലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നേക്കാളും ഡാർക്ക് ആണ് എന്റെ അനുജത്തി. അവൾ ചില പച്ചക്കറി കഴിക്കാതിരിക്കുമ്പോൾ അമ്മ പറയും, ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കിൽ ഇതെല്ലാം കഴിക്കണമെന്ന്. പാവം കുട്ടി… ഇഷ്ടമല്ലെങ്കിലും അവൾ അതെല്ലാം കഴിക്കും.
ഇതെല്ലാം കണ്ടാണ് ഞാൻ വളർന്നത്. നിറത്തിന്റെ പേരിൽ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. അവർക്കൊപ്പം നിൽക്കണമെന്ന് എനിക്ക് തോന്നി. മറ്റാർക്കും വേണ്ടിയല്ല… എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്കിത് ചെയ്യണമായിരുന്നു. അതു ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യം? അതെന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. എന്നുമാണ് സായ് പല്ലവി പറഞ്ഞിരുന്നത്.
മെഡിക്കൽ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു സായ് പല്ലവി അഭിനയത്തിലേയ്ക്ക് എത്തിയത്. അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് സായി പല്ലവി. നടിയുടെ നൃത്തത്തിനും ആരാധകർ ഏറെയാണ്. ഡാൻസ് റിയാലിറ്റി ഷോയിലും മുൻപ് താരം പങ്കെടുത്തിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ അന്യഭാഷയിൽ നിന്നുള്ള അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു. ഒരു സിനിമയിൽ അഭിനയിക്കണമെങ്കിൽ കർശന നിർദേശങ്ങളാണ് നടി മുന്നോട്ടുവയ്ക്കാറുള്ളത് എന്നതാണ് പലപ്പോഴും കേൾക്കുന്ന ഒരു കാര്യം.
കരിയറിൽ താൻ നിരസിച്ച സിനിമകളെക്കുറിച്ചും അതിന് പിന്നിലെ കാരണത്തെക്കുറിച്ചും നടി ഒരിക്കൽ പറഞ്ഞിരുന്നു. കുട്ടിയുടുപ്പിട്ട് അഭിനയിക്കാൻ താൽപര്യമില്ല, അത്തരത്തിലുള്ള വേഷം സ്വീകരിക്കാറില്ല. അത് പോലെ തന്നെ ചുംബന രംഗങ്ങളിലും അഭിനയിക്കാൻ താൽപര്യമില്ലെന്നുമായിരുന്നു താരം പറഞ്ഞത്. ഒരു പ്രമുഖ സംവിധായകൻ ചുംബനരംഗത്തിൽ അഭിനയിക്കാനായി ആവശ്യപ്പെട്ടിരുന്നു. ലിപ് ലോക്ക് സീനായിരുന്നു പ്ലാൻ ചെയ്തിരുന്നത്. തുടക്കം തന്നെ നോ പറഞ്ഞിരുന്നു. സംവിധായകൻ നിർബന്ധിച്ചപ്പോഴും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു താരം.
