Connect with us

കൊഞ്ചിച്ച് വഷളാക്കിയ മകനാണ് , ദിലീപിന് ഒരടിയുടെ കുറവുണ്ട് – സായ് കുമാർ

Malayalam Breaking News

കൊഞ്ചിച്ച് വഷളാക്കിയ മകനാണ് , ദിലീപിന് ഒരടിയുടെ കുറവുണ്ട് – സായ് കുമാർ

കൊഞ്ചിച്ച് വഷളാക്കിയ മകനാണ് , ദിലീപിന് ഒരടിയുടെ കുറവുണ്ട് – സായ് കുമാർ

നായകനായും സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ താരമാണ് സായ് കുമാർ . ഇപ്പോൾ അച്ഛൻ വേഷങ്ങളിലാണ് സായ് കുമാർ സജീവം . മോഹൻലാൽ മുതൽ മമ്മൂട്ടി , സുരേഷ് ഗോപി , ദിലീപ് തുടങ്ങിയ മുതിർന്ന നടന്മാരുടെ വരെ അച്ഛൻ വേഷം ചെയ്തു സായ് കുമാർ . സിനിമയിലെ തന്റെ മക്കളെക്കുറിച്ച് മനസ് തുറക്കുകയായിരുന്നു സായ് കുമാർ .


ന്യൂജൻ സിനിമകളിലൊന്നും അപ്പന്‍ വേണ്ട. വേണമെങ്കില്‍ തന്നെ, വീടിന്റെ മുന്നിലെ ചുവരിലാണ് അപ്പന്മാരുടെ സ്ഥാനം. കണ്ടാല്‍ കൊള്ളാവുന്ന അപ്പൻ വേണമെന്നു നിര്‍ബന്ധമെങ്കില്‍ സോമേട്ടന്റെയും സുകുമാരേട്ടന്റെയും ചിത്രം വയ്ക്കും. ഇടത്തരം അപ്പൻ മതിയെങ്കില്‍ എന്റെയൊക്കെ ചിത്രം. അതും വേണ്ടെങ്കില്‍ സ്റ്റുഡിയോയില്‍ നിന്ന് ആരുടെയെങ്കിലും ചിത്രം.


മമ്മൂട്ടിയെയും മോഹൻലാലിനെയുമൊക്കെ ‘എടാ വാടാ…’ എന്നു വിളിക്കാമെന്നതാണ് അപ്പനായി അഭിനയിക്കുന്നതിന്റെ ഒരു ഗുണം. മക്കളിൽ മമ്മൂട്ടിയാണു മൂത്തവന്‍. അതിന്‍റെ ഉത്തരവാദിത്തമുണ്ട്. നമ്മളെക്കുറിച്ച് നല്ലതേ പറയു. രണ്ടാമനാണ് ലാൽ. സെറ്റിലും അപ്പനോടുള്ള ബഹുമാനത്തോടെയാകും പെരുമാറുക. കുസൃതിയാണ്. ‘ഇവിടെ വാടാ’ എന്നു വിളിച്ചാൽ ഒന്നു കുണുങ്ങി കറങ്ങിയിട്ടാണെങ്കിലും ഇങ്ങുവരും.


മക്കളിൽ പക്വതയുള്ളയാളാണ് സുരേഷ്ഗോപി. കുടുംബത്തോടും അപ്പനമ്മമാരോടുമൊക്കെ നല്ല കെയറിങ് ആണ്. ഏറ്റവും ഇളയവനാണ് ദിലീപ്. കൂടുതല്‍ കൊഞ്ചിച്ചതിന്റെ കുറുമ്പൊക്കെയുണ്ട്. ഒരു കുഞ്ഞടിയുടെ കുറവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, ‘മൈ ബോസ്’, ‘സൗണ്ട് തോമ’, ‘ക്രിസ്റ്റ്യൻ ബ്രദേഴ്സ്’ ഒക്കെ ഞങ്ങൾ ആസ്വദിച്ചു ചെയ്തതാണ്.”- സായികുമാർ പറയുന്നു.

sai kumar about dileep

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top