Connect with us

ആദ്യകാഴ്ചയിൽ മൊട്ടിട്ട പ്രണയം ! ഒടുവിൽ സ്വകാര്യ ചുംബന വീഡിയോയിൽ തകർന്ന അവിശ്വസനീയ വേർപിരിയൽ ! ഷാഹിദ് – കരീന കപൂർ പ്രണയത്തിൽ സംഭവിച്ചത് !

Malayalam Breaking News

ആദ്യകാഴ്ചയിൽ മൊട്ടിട്ട പ്രണയം ! ഒടുവിൽ സ്വകാര്യ ചുംബന വീഡിയോയിൽ തകർന്ന അവിശ്വസനീയ വേർപിരിയൽ ! ഷാഹിദ് – കരീന കപൂർ പ്രണയത്തിൽ സംഭവിച്ചത് !

ആദ്യകാഴ്ചയിൽ മൊട്ടിട്ട പ്രണയം ! ഒടുവിൽ സ്വകാര്യ ചുംബന വീഡിയോയിൽ തകർന്ന അവിശ്വസനീയ വേർപിരിയൽ ! ഷാഹിദ് – കരീന കപൂർ പ്രണയത്തിൽ സംഭവിച്ചത് !

ഒരു കാലത്ത് ബോളിവുഡ് സിനിമ ലോകത്ത് ഏറ്റവും ഹിറ്റായിരുന്നു പ്രണയ ജോഡികൾ ആയിരുന്നു കരീന കപൂറും ഷാഹിദ് കപൂറും . ഇരുവരും അന്നുവരെ കണ്ടതിൽ വച്ചേറ്റവും ഹിറ്റ് പ്രണയ ജോഡികൾ ആയിരുന്നു. കാരണം പരസ്പരം ഉള്ള ബഹുമാനവും അടുപ്പവും സൗഹൃദവും സ്നേഹവുമെല്ലാം പ്രേക്ഷകർക്ക് കൃത്യമായി വായിച്ചെടുക്കാൻ കഴിയുമായിരുന്നു . അവരുടെ പ്രണയം തുടങ്ങിയത് തന്നെ രസകരമാണ് . കണ്ട മാത്രയിൽ പ്രണയത്തിലായി ഇരുവരും . ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് അക്ഷരത്തിൽ ഷാഹിദിന്റെയും കരീനയുടെയും കാര്യത്തിൽ യാഥാർഥ്യമായി .

ആളുകൾ ഇവരെക്കുറിച്ച് ഗോസ്സിപ് സൃഷ്ടിച്ചിരുന്നപ്പോൾ കരീന തങ്ങളുടെ ബന്ധത്തെ കുറിച്ച് തുറന്നു സംസാരിക്കാൻ യാതൊരു മടിയും കാണിച്ചില്ല . പക്ഷെ എന്താണ് ഷാഹിദിനും തനക്കുംടയിൽ എന്ന് വ്യക്തമായി പറയാൻ കരീനയ്ക്ക് സാധ്‌ച്ചിരുന്നില്ല. ഇവർ പ്രണയത്തിലാകുമ്പോൾ ഷാഹിദ് വെറും 23 വയസുള്ള തുടക്കക്കാരൻ ആയിരുന്നു . സിനിമയിൽ കുറച്ച് സിനിമകളുടെ പഴക്കം മാത്രം . കരീനയും തുടക്കകാരി . ” ഞങ്ങളുടെ ബന്ധത്തിന് ഒരു പേര് നൽകുന്നത് വളരെ നേരത്തെയായിപ്പോയി . പക്ഷെ ഒരുപാട് കാലം മുൻപോട്ട് പോകേണ്ട ഒരു സൗഹൃദമാണ് ഞങ്ങള്കിടയിലെന്നു ഇങ്ക് പറയാൻ സാധ്‌ക്കും. അന്ന് കരീന പറഞ്ഞു.

ഏത് പാതിരാത്രിയിലും എനിക്ക് വിളിച്ച സംസാരിക്കാവുന്ന ആളിന് ഷാഹിദ് . നിങ്ങൾക്കറിയാമോ രാത്രി 12 അര ആയാലും എനിക്ക് അദ്ദേഹത്തെ വിളിച്ച് ന്നെനിക്കൊരു മോശം ദിവസമായിരുന്നു , മോശം രംഗം ചെയ്യേണ്ടി വന്നു എന്നൊക്കെ പങ്കു വെയ്ക്കാം . കാരണം അദ്ദേഹമൊരു നടനായത് കൊണ്ട് എന്നെ കൃത്യമായ് മനസിലാകും.

എനിക്കൊപ്പം അഭനയിച്ച മാറ്റ് അഭിനേതാക്കളെ അപേക്ഷിച്ച് ഷാഹിദ് ഒരു കോളേജ് സ്ടുടെന്റ്റ് പോലെയാണ് . അദ്ദേഹത്തിന് 23 വയസ് ആണ് , മറ്റു സുഹൃത്തുക്കളെക്കാൾ എനിക്കദ്ദേഹത്തോട് തുറന്നു സംസാരിക്കാൻ കഴിയും . ഷാഹിദുമായുള്ള കൂടിക്കാഴ്ചകൾ എനിക്കിഷ്ടമാണ്. കാരണം എനിക്ക് ഞാനായി ഇരിക്കാൻ സാധിക്കും അവനൊപ്പം. ” – കരീന പറയുന്നു.

വർഷങ്ങൾ കടന്നപ്പോൾ ഇരുവരും പ്രണയത്തെ കുറിച്ച് തുറന്നു സംസാരിക്കാൻ തുടങ്ങി . ഇത്തവണ ഷാഹിദ് ആയിരുന്നു പ്രണയത്തെക്കുറിച്ച് മനസ് തുറന്നത് . ചില സമയം ഞാൻ വളരെ മൂകൻ ആയിരിക്കും . അല്ലാത്ത സമയം അവളെ ലോങ്ങ് ഡ്രൈവ് കൊണ്ടുപോകാനുള്ള റൊമാന്റിക് മൂഡിൽ ആയിരിക്കും . ഞാൻ എല്ലാത്തരത്തിലും അവളുടെ നല്ല ബോയ്ഫ്രണ്ട് ആകാനും , മകനാകാനും മികച്ച നേടാനാകാനും എല്ലാം ശ്രമിക്കും .

അവരുടെ ബന്ധത്തിന്റെ ഏറ്റവും സവിശേഷമായ കാര്യം എന്താണ്? ഷാഹിദ് പറയുന്നു , “ഞങ്ങൾക്ക് വ്യത്യസ്ത വ്യക്തിത്വങ്ങളുണ്ട്. അവൾ അങ്ങേയറ്റം തുറന്നുപറയുന്നവളും ആവേശഭരിതയുമാണ്. ഞാൻ നേരെ മറിച്ചാണ്. ഞങ്ങൾ പരസ്പരം ഒഴിഞ്ഞ ഇടങ്ങൾ നിറയ്ക്കുകയും പരസ്പരം ശക്തിയും ബലഹീനതയും സന്തുലിതമാക്കുകയും ചെയ്യുന്നു, അതാണ് ഞങ്ങളെ ഒരുമിച്ച് നിർത്തുന്നത്.”

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നിട്ടും വിധി കാത്തു വച്ചത് മറ്റൊന്നായിരുന്നു. ഇവരുടെ ലിപ്‌ലോക്ക് സ്വകാര്യ വീഡിയോ ചോർന്നതോടെ ബോളിവുഡ് സിനിമ ലോകത്ത് വലിയ ചർച്ചകളും വിലയിരുത്തലുകളും സജീവമായി. അതോടെ അത്രയും മനോഹരമായ പ്രണയം പാതിവഴക്ക് ഉപേക്ഷിച്ച് ഇരുവരും പിരിഞ്ഞു. ഇപ്പോൾ രണ്ടാളും അവരവരുടെ ജീവിതങ്ങളിൽ ഏറ്റവും സന്തുഷ്ടരാണ്.

about shahid kapoor and kareena kapoor breakup

More in Malayalam Breaking News

Trending