Connect with us

ഇതിൽ കുരുപൊട്ടിയ കുറെ നാട്ടുകാരുണ്ട്. രണ്ടുപേർ ജീവിതം തുടങ്ങിയതിൽ ഇവർക്കെന്താണ് പ്രശ്നം; ആര്യയുടെയും സിബിന്റെയും വിവാഹവാർത്തയ്ക്ക് പിന്നാലെ വിമർശനം, രം​ഗത്തെത്തി സായ് കൃഷ്ണ

Malayalam

ഇതിൽ കുരുപൊട്ടിയ കുറെ നാട്ടുകാരുണ്ട്. രണ്ടുപേർ ജീവിതം തുടങ്ങിയതിൽ ഇവർക്കെന്താണ് പ്രശ്നം; ആര്യയുടെയും സിബിന്റെയും വിവാഹവാർത്തയ്ക്ക് പിന്നാലെ വിമർശനം, രം​ഗത്തെത്തി സായ് കൃഷ്ണ

ഇതിൽ കുരുപൊട്ടിയ കുറെ നാട്ടുകാരുണ്ട്. രണ്ടുപേർ ജീവിതം തുടങ്ങിയതിൽ ഇവർക്കെന്താണ് പ്രശ്നം; ആര്യയുടെയും സിബിന്റെയും വിവാഹവാർത്തയ്ക്ക് പിന്നാലെ വിമർശനം, രം​ഗത്തെത്തി സായ് കൃഷ്ണ

മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട് ആര്യ അവതാരകയുടെ കുപ്പായത്തിലുമെത്തി. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരിൽ ഒരാളായി മാറാൻ സാധിച്ച ആര്യ സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു. ഇതിനിടെയാണ് ബിഗ് ബോസിലെത്തുന്നത്. സോഷ്യൽ മീഡിയയിലും മിന്നും താരമാണ് ആര്യ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടകളും പോസ്റ്റുകളുമൊക്കെ വൈറലായി മാറാറുണ്ട്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

കഴിഞ്‍ ദിവസമായിരുന്നു ആര്യ വിവാഹിതയാകാൻ പോകുന്നുവെന്നുള്ള വാർത്ത പുറം ലോകത്തെ അറിയിച്ചത്. ഡിജെയും ബിഗ് ബോസ് മലയാളം താരവുമായിരുന്ന സിബിൻ ബെഞ്ചമിനെയാണ് ആര്യ വിവാഹം കഴിക്കുന്നത്. പിന്നാലെ ആര്യയെ വിമർശിച്ചും പരിഹസിച്ചുമെല്ലാം നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഈ വേളയിൽ ബിഗ് ബോസ് താരവും വ്ലോഗറുമായ സായി അടക്കമുള്ളവർ രംഗത്തെത്തിയിരിക്കുകയാണ്.

ഇന്നലെ അവരുടെ ഒരു ഒഫീഷ്യൽ ഡിക്ലറേഷൻ നിങ്ങളൊക്കെ കണ്ടുകാണും. എന്തായാലും കൺഗ്രാജുലേഷൻസ്, അളിയന്മാരുടെ ലൈഫ് അടിപൊളിയായിട്ട് മുന്നോട്ടു പോകട്ടെ. അപ്പോ അവർ രണ്ടുപേരും ഒപ്പം ജീവിക്കാൻ തീരുമാനിച്ചു. അടിപൊളി തീരുമാനം, ബെസ്റ്റ് ഫ്രണ്ട്സ് ആയിട്ടുള്ളവരായി ഇനിയും ബെസ്റ്റ് ഫ്രണ്ട്സും ലൈഫ് പാർട്ണേഴ്സും കൂടി ആയിട്ട് മുന്നോട്ട് പോകാനുള്ള തീരുമാനമാണിത് എന്നും സായ് കൃഷ്ണ പറയുന്നു.

ഇതിൽ കുരുപൊട്ടിയ കുറെ നാട്ടുകാരുണ്ട്. രണ്ടുപേർ ജീവിതം തുടങ്ങിയതിൽ ഇവർക്കെന്താണ് പ്രശ്നം എന്നാണ് എനിക്ക് അറിയാൻ പാടില്ലാത്തത്. ‘സൈനൈഡും വിഷവും നല്ല ചേർച്ച’ എന്നാണ് ഒരു ചേച്ചി എഴുതിയത്. ആ ചേച്ചിയെ നമുക്ക് സർട്ടിഫൈഡ് പോയ്സൺ എന്ന് വിളിക്കാം അല്ലേ. ‘റിലേ മത്സരത്തിൽ ബാറ്റൻ കൈവശം വെക്കേണ്ട അടുത്ത ആൾ, അത്ര മതി’ എന്നാണ് മറ്റൊരു സ്ത്രീ കമന്റ് ചെയ്തിരിക്കുന്നത്. ഒരു സ്ത്രീയാണ് ഇതൊക്കെ കമന്റ് ഇടുന്നത് എന്നുള്ളതാണ് മറ്റൊരു കാര്യം.

‘ഇവന്റെ സ്വഭാവം അത്ര വെടിപ്പല്ല എന്ന് തോന്നിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഒരു തെറ്റായ ചോയ്സ് ആയി മാറാതിരിക്കട്ടെ. മറ്റൊരു കുടംബം ഒഴിവാക്കി, അതായത് സ്വന്തം കുഞ്ഞിനേയും ഭാര്യയേയും ഒഴിവാക്കി വിവാഹം കഴിക്കാൻ പോകുന്നു. പ്രശസ്തിയും പദവികളും ലഭിക്കുമ്പോൾ ആത്മാർത്ഥതയില്ലാതായി വരുന്നു, നന്നായി വരട്ടെ’ എന്നാണ് മറ്റൊരു കമന്റ്. അതായത് ഉള്ള പ്രാക്കും വേണ്ടാത്തതൊക്കെ വിളിച്ച് പറഞ്ഞിട്ട് നന്നായി വരട്ടേയെന്ന്. ഈ നാട്ടുകാർക്കൊക്കെ എന്താണ് പ്രശ്നമെന്നും സായി ചോദിക്കുന്നു.

സമൂഹത്തിലെ കീഴ്വഴക്കത്തിന്റെ ഭാഗമായിട്ട് നമ്മളെല്ലാവരും കല്യാണം കഴിച്ച് ഫാമിലി സെറ്റപ്പിലേക്ക് പോകുന്നു. ഒന്ന് വർക്ക്ഔട്ട് ആയില്ലെന്ന് വിചാരിച്ചിട്ട് അടുത്തത് കഴിക്കാൻ പാടില്ല എന്നാണോ ആളുകൾ പറയുന്നത്. ഇതൊക്കെ അടിസ്ഥാനപരമായ കാര്യങ്ങളാണ്. ഒരു മനുഷ്യന് മുന്നോട്ടുള്ള ലൈഫിൽ അവൻ ഏറ്റവും കൂടുതൽ ഒപ്പം നിൽക്കുന്ന, കെയർ കൊടുക്കുന്ന, അല്ലെങ്കിൽ അവന് കെയർ ചെയ്യാൻ പറ്റിയ, സന്തോഷങ്ങളും സങ്കടങ്ങളും ഷെയർ ചെയ്യാൻ പറ്റിയ ഒരു പാർട്ണർ ഉണ്ടാകുന്നതിൽ എന്താണ് വിഷയം.

ഇനി ഇവർ കല്യാണം കഴിക്കാതെ ജീവിച്ചാൽ നിങ്ങൾ പറയും ഓ എല്ലാവരെയും പറ്റിച്ച് ലിവിങ് ടുഗതർ ആയിട്ട് ജീവിക്കുന്നു എന്ന്. കല്യാണം കഴിച്ചാൽ പറയും ഓ മറ്റേത് പോയിട്ട് ഇത് പിടിച്ചു എന്ന്. എന്തെങ്കിലുമൊക്കെ പറയണം, അതാണ് ബേസിക് മെന്റാലിറ്റി. എന്താണെങ്കിലും അങ്ങനെ കുറേയെണ്ണത്തെ കമന്റ് ബോക്സിൽ ഞാൻ കണ്ടു. അവരോടൊക്കെ നടുവിരൽ കൊണ്ട് നമസ്കാരം വെച്ചിട്ട് മുന്നോട്ട് പോകുകയാണെന്നും സായി പറയുന്നു.

ആര്യയുടെ ബൊട്ടീക്കുമായി ബന്ധുപ്പെട്ട ഒരു കോണ്ടെന്റ് ചെയ്യാൻ വേണ്ടി നിൽക്കുമ്പോഴാണ് ഇവരുടെ ഈ ഒഫീഷ്യൽ ആയിട്ടുള്ള മാരേജ് ഡിക്ലറേഷൻ വരുന്നത്. ഇതിനു മുന്നേ തന്നെ അവിടെയും ഇവിടെയും ഒക്കെ ആയിട്ട്, അതായത് വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് നോട്ടീസ് ബോർഡിൽ പതിപ്പിച്ചത് അവിടേയും ഇവിടേയുമൊക്കെയായി കുത്തി പൊക്കി വന്നപ്പോൾ എന്നോട് ചിലരൊക്കെ ചോദിച്ചിട്ടുണ്ടായിരുന്നു.

ഞാൻ വലിയ ആളായത് കൊണ്ടൊന്നും അല്ല എന്നോട് ചോദിച്ചത്. എനിക്ക് സിബിനേയും ആര്യയെയും അറിയാവുന്നത് കൊണ്ടാണ്. പിന്നെ ബിഗ് ബോസ് കണക്ഷനുമുണ്ട്. പിന്നെ ആളുകളുടെ വ്യക്തിപരമായ കാര്യം ആയതുകൊണ്ട് അത് പോയി ചോദിക്കുന്നത് ശരിയല്ലാലോ. അതുകൊണ്ട് തന്നെ എനിക്ക് അറിയാൻ പാടില്ലെന്ന് പറഞ്ഞുകൊണ്ട് ഒഴിമാറിയെന്നും സായി കൃഷ്ണ കൂട്ടിച്ചേർക്കുന്നു.

സന്തോഷ വാർത്ത പങ്ക് വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ആര്യയും സിബിനും എത്തിയിരുന്നത്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ പങ്ക് വെച്ച് ആര്യ ദീർഘമായ ഒരു കുറിപ്പാണ് പങ്കുവെച്ചിരുന്നത്. തന്റെ മകൾ സിബിനെ ഡാഡി എന്നാണ് വിളിക്കുന്നത് എന്നും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ആസൂത്രണമില്ലാത്ത കാര്യമാണ് ഇത് എന്നും ആര്യ കൂട്ടിച്ചേർത്തു. എന്തൊക്കെ വന്നാലും അവസാന ശ്വാസം വരെ കൂടെയുണ്ടാകും എന്ന് പറഞ്ഞ് കൊണ്ടാണ് ആര്യ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്…

ഒരു ലളിതമായ ചോദ്യത്തിലൂടെയും എന്റെ ജീവിതത്തിൽ ഇതുവരെ എടുത്ത ഏറ്റവും വേഗതയേറിയ തീരുമാനത്തിലൂടെയും ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലേക്ക് എത്തി. എനിക്ക് സംഭവിച്ചതിൽ വച്ച് ഏറ്റവും മികച്ച ആസൂത്രണമില്ലാത്ത കാര്യമാണിത്..

ഇത്രയും കാലം ഞങ്ങൾ രണ്ടുപേരും പരസ്പരം ഒന്നിച്ച് ഉണ്ടായിരുന്നു, കഷ്ടപ്പാടുകളിലും ദുഃഖങ്ങളിലും… നല്ലതിലും മോശം അവസ്ഥയിലും. പക്ഷേ ജീവിതകാലം മുഴുവൻ ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ഏറ്റവും വലിയ പിന്തുണയായതിന്, എന്റെ എല്ലാ കുഴപ്പങ്ങളിലും ശാന്തത പാലിച്ചതിന്, ഞാൻ സമാധാനപരമായി ആശ്രയിക്കുന്ന തോളായതിന്.

ഞങ്ങളുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിന്. എനിക്കും ഖുഷിക്കും ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഏറ്റവും നല്ലവനായതിന്. ഞങ്ങളുടെ മുഴുവൻ കുടുംബത്തിനൊപ്പം പാറ പോലെ ഉറച്ച് നിന്നതിന്. ഒടുവിൽ എനിക്ക് പൂർണ്ണത തോന്നുന്നു. എന്റെ ഹൃദയവും മനസ്സും ഒടുവിൽ സമാധാനത്തിൽ ആയിരിക്കുന്നതിന്റെ സന്തോഷം കണ്ടെത്തി. നിങ്ങളുടെ കൈകളിൽ എന്റെ വീട് ഞാൻ കണ്ടെത്തി..

എന്റെ ‘ശരിയായ വ്യക്തിയെ ശരിയായ സമയത്ത്’ കണ്ടുമുട്ടി. ഖുഷിയുടെ പ്രിയപ്പെട്ട വ്യക്തിയെ കണ്ടുമുട്ടിയിരിക്കുന്നു. ഇപ്പോൾ അവൾ ‘ഡാഡി’ എന്ന് വിളിക്കുന്നു. ഞാൻ നിങ്ങളെ എന്നേക്കും സ്‌നേഹിക്കുന്നു. എല്ലാ കുറവുകളും അപൂർണ്ണതകളും ഉണ്ടായിരുന്നിട്ടും എന്നെ നിങ്ങളുടേതാക്കിയതിന് നന്ദി. എന്തായാലും എന്റെ അവസാന ശ്വാസം വരെ ഞാൻ നിങ്ങളെ മുറുകെ പിടിക്കും അത് ഒരു വാഗ്ദാനമാണ് …

ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയായതിന്, ഞങ്ങൾക്കൊപ്പം നിന്ന ആളുകൾക്ക് നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഒരു പാറ പോലെ, ഒരു പരിചയായി, ഞങ്ങളുടെ ഏറ്റവും വലിയ ചിയർ ലീഡർമാരായി, ഞങ്ങളുടെ അഭ്യുദയകാംക്ഷികളായി, ഞങ്ങളുടെ കുടുംബമായി ഞങ്ങളോടൊപ്പം നിന്നു. ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ നിങ്ങളെ നിരുപാധികം സ്‌നേഹിക്കുന്നു. ജീവിതം ഞങ്ങൾക്ക് മറ്റൊരു അവസരം നൽകുന്നു, ഇത് ഞങ്ങൾ ഉപേക്ഷിക്കാൻ പോകുന്നില്ല. അതിനാൽ എന്റെ പ്രിയപ്പെട്ടവരെ നമുക്ക് ഇപ്പോൾ ഒരുക്കങ്ങൾ ആരംഭിക്കാം, കാരണം നമുക്ക് ഒരു കല്യാണം അടുത്തുതന്നെയുണ്ട്! എന്നായിരുന്നു കുറിപ്പ്.

സിബിനും വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. ജീവിതത്തിൽ ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് ഞാൻ. പലപ്പോഴും എന്നെ തന്നെ നഷ്‌ടപ്പെടുത്തുകയും തകർക്കുകയും ചെയ്‌തവ ആയിരുന്നു അവ. എന്നാൽ ആ ഓരോ കൊടുങ്കാറ്റിലും ഒരു സ്ഥിരത എനിക്ക് ഉണ്ടായിരുന്നു. ഒരു പരാതിയുമില്ലാതെ, വിധിയില്ലാതെ, ഉപാധികളില്ലാതെ എന്നോടൊപ്പം നിന്ന ഒരു വ്യക്തി. അത് അവളാണ്..എൻ്റെ ഉറ്റ സുഹൃത്ത്, ആര്യ.. എനിക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറം അവളെന്നെ മനസ്സിലാക്കി. ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ തന്നെ. യഥാർത്ഥ ഞാൻ ആരാണെന്ന് അവൾ കണ്ടു. എല്ലാ കുറവുകളും അംഗീകരിച്ചു തന്നെ എന്നെ സ്നേഹിച്ചു. അവളോടൊപ്പമുള്ള നിമിഷങ്ങളിൽ എല്ലായ്പ്പോഴും ഒരു സുരക്ഷിതത്വം എനിക്ക് തോന്നി.

ഒടുവിൽ അവളോടൊപ്പം എന്നും ജീവിക്കാനും സ്നേഹിക്കാനും ഞാൻ തീരുമാനമെടുത്തു. എൻ്റെ ഉറ്റ ചങ്ങാതിയും നിശബ്ദതയിലെ എൻ്റെ ചിരിയും എൻ്റെ ആശ്വാസവുമായ എൻ്റെ ചോക്കിയെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. എൻ്റെ ചോക്കി. എൻ്റെ മകൻ റയാൻ. ഒപ്പം, എൻ്റെ മകൾ ഖുഷിയുമായി ഞാൻ പൂർണ്ണഹൃദയത്തോടെ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാൻ തുടങ്ങുകയാണ്. നന്ദി, ദൈവമേ”, എന്നാണ് സിബിൻ കുറിച്ചത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്.

സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരനായിരുന്നു ആര്യയുടെ ആദ്യ ഭർത്താവ്. മകൾ പിറന്നശേഷം ഇരുവരും വിവാഹമോചിതരായി. എന്നാൽ‌ ഇപ്പോഴും ഇരുവരും തമ്മിൽ സൗഹൃദമുണ്ട്. മകൾ ആര്യയുടെ സംരക്ഷണയിലാണ്. പിന്നീട് വർഷങ്ങൾക്കുശേഷം വീണ്ടും ഒരു പ്രണയം ആര്യയുടെ ജീവിതത്തിൽ സംഭവിച്ചിരുന്നു. താരം ബിഗ് ബോസിൽ പങ്കെടുത്ത് തിരിച്ച് വന്നപ്പോഴേക്കും അത് ബ്രേക്കപ്പായി. പിന്നാലെ പൊട്ടിക്കരഞ്ഞ് ആര്യ രംഗത്തെത്തിയതുമെല്ലാം വൈറലായിരുന്നു.

ബഡായി ബംഗ്ലാവിലെ ആര്യയിൽ നിന്നും ബിഗ് ബോസിലേക്ക് വന്നതിനുശേഷം നടിക്ക് വ്യാപക വിമർശനമാണ് ലഭിച്ചത്. ഒരു ടെലിവിഷൻ സംഗീത പരിപാടിയിലൂടെ സുഹൃത്തുക്കളായവരാണ് സിബിനും ആര്യയും. ആര്യ അവതാരകയായപ്പോൾ സിബിൻ ആർ ജെ ആയി അവിടെ വർക്ക് ചെയ്തിരുന്നു. സിബിൻ ബിഗ് ബോസിലേയ്ക്ക് പോകുന്നതിനെ കുറിച്ച് നടി പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം അന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

സിബിൻ ബിഗ് ബോസിലേക്ക് പോകുമ്പോൾ ഏറ്റവും അധികം എതിർത്തത് ആര്യയാണ്. തങ്ങൾ തമ്മിൽ ഒരു കാര്യത്തിൽ ആദ്യമായി എതിരഭിപ്രായം ഉണ്ടാത് ഇക്കാര്യത്തിലാണെന്ന് ആര്യ അന്ന് പോസ്റ്റിൽ കുറിച്ചിരുന്നു. എൻരെ ഹൃദയത്തിന്റെ ഏറ്റവും വലിയ പാർട്ട് എന്നാണ് അന്ന് സിബിനെ വിശേഷിപ്പിച്ചിരുന്നത്. പക്ഷേ അത് സൗഹൃദം കൊണ്ടാണെന്ന് എല്ലാവരും കരുതി. ബിഗ് ബോസിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളുടെ വെളിച്ചത്തിലാണ് പോവരുത് എന്ന് ആര്യ പറഞ്ഞത്. പക്ഷേ പോവണം എന്ന സിബിന്റെ ആഗ്രഹത്തിന് പിന്നീട് ആര്യ വഴങ്ങി.

പക്ഷേ സിബിൻ ബിഗ് ബോസിൽ എത്തിയതും കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. മാസിക സമ്മർദ്ദത്തിലാണ് എന്ന് പറഞ്ഞാണ് സിബിൻ ഷോയിൽ നിന്ന് പുറത്തായത്. അന്ന് സിബിന് വേണ്ടി ആര്യ ശക്തമായി സംസാരിച്ചു. ആര്യയുടെ ചില വാക്കുകൾ ഷോയ്ക്കും ചാനലിനും എതിരെ ആയിരുന്നു. അത് ആര്യയുടെ കരിയറിനെ ബാധിച്ചു. അതിന് ശേഷം തന്റെ മുഖം ഇനി മിനിസ്ക്രീനിൽ കാണാൻ സാധ്യതയില്ല എന്ന് തന്നെ ആര്യ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top