Connect with us

എലിസബത്തുമായി ഞാൻ സംസാരിച്ചത് തന്നെ വളരെ കുറവാണ്, കണ്ടാൽ ചിരിക്കും, എപ്പോഴെങ്കിലും സുഖമാണോയെന്ന് ചോദിച്ചാൽ ആയി; സായ് കൃഷ്ണ

Malayalam

എലിസബത്തുമായി ഞാൻ സംസാരിച്ചത് തന്നെ വളരെ കുറവാണ്, കണ്ടാൽ ചിരിക്കും, എപ്പോഴെങ്കിലും സുഖമാണോയെന്ന് ചോദിച്ചാൽ ആയി; സായ് കൃഷ്ണ

എലിസബത്തുമായി ഞാൻ സംസാരിച്ചത് തന്നെ വളരെ കുറവാണ്, കണ്ടാൽ ചിരിക്കും, എപ്പോഴെങ്കിലും സുഖമാണോയെന്ന് ചോദിച്ചാൽ ആയി; സായ് കൃഷ്ണ

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബാലയുടെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. ഈ വേളയിൽ യൂട്യൂബറും ബിഗ്ബോസ് താരവുമായ സായ് കൃഷ്ണ പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്.

ബാലയുമായി മുൻപ് വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് സായ്. എന്നാൽ പിന്നീട് ബാലയുമായി സായ് അകന്നു. ബാല കോകിലയെ വിവാഹം കഴിച്ചപ്പോൾ ബാലയ്ക്കെതിരെ സായ് രംഗത്തെത്തിയിരുന്നതും വലിയ വാർത്തയായിരുന്നു. എലിസബത്തുമായി ഞാൻ സംസാരിച്ചത് തന്നെ വളരെ കുറവാണ്. ബാലയുമായി നല്ല കണക്ഷൻ ഉണ്ടായിരുന്നപ്പോൾ തന്നെ അവിടെ വീട്ടിൽ പോയാലും ഇവരുമായി അധികം ഇടപെട്ടിട്ടില്ല, സംസാരിച്ചിട്ടില്ല.

കണ്ടാൽ ചിരിക്കും, എപ്പോഴെങ്കിലും സുഖമാണോയെന്ന് ചോദിച്ചാൽ ആയി. ഞാനും കരുതിയത് അവർ നിയമപരമായി വിവാഹം കഴിച്ച് കഴിയുകയാണെന്നാണ്. അടുത്തിടെ വിവാദത്തിന്റെ സമയത്താണ് അത് അങ്ങനെ ആയിരുന്നില്ലെന്ന് അറിയുന്നത്. ഇപ്പോഴെന്തായാലും എലിസബത്ത് ഉദയൻ ചില ഗുരുതര വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ്.

അയാൾ എന്നെ ഉപദ്രവിച്ചു, ഭീഷണിപ്പെടുത്തി, പല സ്ത്രീളേയും ചതിച്ചു തുടങ്ങിയ കാര്യങ്ങളൊക്കെയാണ് അവർ പറയുന്നത്. എലിസബത്ത് ഒരു ഡോക്ടറാണ്. ഇംഗ്ലീഷിലാണ് ഇതെഴുതിയിരിക്കുന്നത്. നിരവധി അക്ഷരത്തെറ്റുകൾ ഉണ്ട്. ഇന്നത്തെ കാലത്ത് ഓട്ടോ കറക്ട് ചെയ്യുന്നത് എളുപ്പമാണെന്നിരിക്കെ അതുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ എലിസബത്ത് ആണോ ഇത് കുറിച്ചതെന്ന് എന്നത് സംബന്ധിച്ച് ആശങ്കയുണ്ട് പറഞ്ഞു.

എന്തായാലും അവരുടെ പേഴ്സണൽ ചാനലിലൂടെയാണ് പറയുന്നത്. അതിനാൽ അവർ തന്നെയാണെന്ന് വിശ്വസിക്കേണ്ടി വരും. എന്തായാലും ഗുരുതര ആരോപണമാണ് അവർ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. എലിസബത്ത് പ്രതികരിക്കാൻ കാരണമായ ബാലയുടെ അഭിമുഖത്തിൽ പറയുന്നത് എലിസബത്ത് ബാലയുടെ മരുന്ന് മാറ്റിക്കൊടുത്തുവെന്നാണ്, ബാല ഈ പറഞ്ഞത് പിന്നീട് മാറ്റി. അയാളുടെ പ്രത്യേകത അതാണ്.

പറയാനുള്ളത് എറിഞ്ഞ് പറഞ്ഞിട്ട്പിന്നീട് അത് വളച്ചിട്ട് എന്റെ തെറ്റ് എന്ന മട്ടിൽ അവതരിപ്പിക്കും. ക്യാമറയുടെ മുൻപിൽ അഭിനയിക്കുന്ന ആളല്ലേ, ഇതൊക്കെ പറയാൻ വലിയ പാട് കാണില്ല. അത് റിയാലിറ്റിയിൽ കുറച്ചധികം അനുഭവിച്ച ആളാണ് ഞാൻ. എന്തായാലും ഈ അഭിമുഖത്തിന് താഴെ കസ്തൂരീസ് എന്ന വ്യക്തയിൽ നിന്ന് വന്ന കമന്റിന് താഴെയാണ് പ്രകോപിതയായി എലിസബത്ത് തുറന്നടിച്ചത്.

എന്തിന് എലിസബത്ത് ഇത് പറഞ്ഞുവെന്ന് ആളുകൾ ചോദിക്കുന്നുണ്ടാകും. കസ്തൂരീസ് എന്ന അക്കൗണ്ടിൽ നിന്നും വളരെ പ്രകോപനപരമായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതാണ് എലിസബത്തിനെ പ്രകോപിതയാക്കിയത്. എലിസബത്ത് പറയുന്നത് ഓഡിറ്റ് ചെയ്യപ്പെടേണ്ട കാര്യങ്ങൾ തന്നെയാണ്. എനിക്ക് തോന്നുന്നത് വരുംദിവസം ഈ ഗ്രൂപ്പ് കുറച്ച് എക്സ്പാന്റ് ആകുമെന്നാണ്. കൂടുതൽ ക്യാരക്ടർ ഇതിൽ ഉണ്ടാകും. ഗസ്റ്റ് അപ്പിയറൻസുകളും ഉണ്ടാകും. രംഗണ്ണൻ സമാധാനത്തിന്റെ പാത വിട്ട വരുമോയെന്നും കാത്തിരുന്ന് കാണേണ്ടി വരുമെന്നും സായ് പറഞ്ഞു.

മാധ്യമങ്ങളുടെ മുന്നിൽ ഇത്രയും നടന്നിട്ടും പോലീസോ മറ്റാരെങ്കിലുമോ പരാതി നൽകാൻ തയ്യാറായില്ലെങ്കിൽ… എനിക്കറിയില്ല. പഴയകാലം വെളിപ്പെടുത്തുമെന്നും ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി. വിഷാദരോഗത്തിന് ടാബ്‌ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞും അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നു.

അയാൾ എന്നെ അബ്യൂസ് ചെയ്തു. റേ പ്പ് ചെയ്തു. അയാൾ വേറെയും നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ട്. നിസ്സഹായത കാരണം എന്റെ കൈകൾ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാൾ പരസ്യമായി പറഞ്ഞു. മാത്രമല്ല ഞാൻ മരുന്ന് മാറ്റികൊടുത്തുവെന്നും പറയാതെ പറഞ്ഞു എന്നാണ് എലിസബത്ത് കുറിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top