Malayalam
വാനമ്പാടി കഴിയാറായോ…മറുപടി പറഞ്ഞ് സായ് കിരൺ;മോഹൻലാലിനെ കുറിച്ചും ചിലത് പറയാനുണ്ട്!
വാനമ്പാടി കഴിയാറായോ…മറുപടി പറഞ്ഞ് സായ് കിരൺ;മോഹൻലാലിനെ കുറിച്ചും ചിലത് പറയാനുണ്ട്!
ഏഷ്യാനെറ്റിലെ ഒട്ടുമിക്ക സീരിയലുകളും മലയാളികൾക്ക് സുപരിചിതമാണ്.അതിൽ ഇപ്പോൾ കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് ‘വാനമ്പാടി’.സീരിയലിലെ ഓരോ താരങ്ങളും മലയാളികൾക്ക് പ്രീയങ്കരരാണ്. വാനമ്പാടി’യിലെ മോഹന്‍കുമാര്‍ എന്ന തെലുങ്ക്താരം സായ് കിരണിനും നിരവധി ആരാധകരാണുള്ളത്.ഇപ്പോഴിതാ മിനി സ്ക്രീനിലൂടെ മലയാളികളുടെ മനസ്സുകീഴടക്കിയ സായ് കിരണ്‍ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.താൻ ലാലേട്ടന്റെ ഫാൻ ആണെന്നും മമ്മൂട്ടിയുടെ ‘ഉണ്ട’ യാണ് ഏറ്റവും ഇഷ്ടപെട്ട ചിത്രമെന്നും സായ് കിരൺ പറയുന്നു.
അവസാനം കണ്ട സിനിമ മമ്മൂട്ടിയുടെ ഉണ്ടയാണ്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണത്. റിയലായിട്ട് തന്നെയുള്ള കഥയും, അതിന്റെ ബാക്കികാര്യങ്ങളും അതില്‍ ചെയ്തിട്ടുണ്ട്. പക്ഷെ മലയാളത്തില്‍ ഇഷ്ടതാരം ആരാണെന്ന് ചോദിച്ചാല്‍ അത് ലാലേട്ടന് തന്നെയാണ്. കേരളത്തില്‍ മാത്രമല്ല അങ്ങ് ആന്ദ്രയിലും ലാലേട്ടന് ഒരുപാട് ആരാധകരുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഇഷ്ടതാരം രജനീകാന്താണ്. അത് പണ്ടുമുതല്‍ക്കെയുള്ള ഇഷ്ടമാണ്. ചെറുപ്പത്തിലൊരുപാട് രജനി സിനമകള്‍ കണ്ടാണ് വളര്‍ന്നത്.
വാനമ്പാടി കഴിയാറായോ എന്ന അവതാരകന്റെ ചോദ്യത്തിന് സായ് കിരൺ നൽകുന്ന മറുപടി ഇങ്ങനെ..
അയ്യോ, അത് രസമാണ്. ആരോ ഒരാള്‍ യൂട്യൂബില്‍ വന്ന് പറഞ്ഞു വാനമ്പാടി സീരിയല്‍ ഇതാ അവസാനിക്കാന്‍ പോകുന്നേ എന്ന്. അത് കാട്ടുതീ പോലെ എല്ലായിടത്തുമെത്തി. അല്ലാതെ സീരിയല്‍ അവസാനിക്കാറായത് ആരും ഒഫീഷ്യല്‍ ആയിട്ട് പറഞ്ഞതല്ല. വാനമ്പാടിയുടെ കഥ വച്ചു നോക്കുമ്പോള്‍ ഇനിയും കാലങ്ങളോളം ചെയ്യാനുള്ള കഥയുണ്ട്.പെട്ടന്ന് കഴിയുമോ ഇല്ലയോ എന്നത് സംവിധായകനേയോ നിര്‍മ്മാതാവിനേയോ ആശ്രയിച്ചാണ്. ഇത് വെറുതെ ആരോ പറഞ്ഞതാണ്. കാര്യമാക്കി എടുക്കുന്നില്ല. അതൊരു വിധത്തില്‍ നമുക്ക് നല്ലതുമാണ് എന്ന് പറയാം.
കുട്ടികളും മറ്റുമായിട്ട് സീരിയലിന്റെ സെറ്റ് ആകെ അടിപളിയാണ്. ഏറ്റവും എടുത്ത് പറയണ്ടത് സംവിധായന് ആദിത്യന്സാറിനെ പറ്റിയാണ്. വളരെ നല്ല വ്യക്തിയാണ് ആദിത്യന്. സെറ്റില്‍ നല്ല സപ്പോര്‍ട്ടാണ്. വലിയ ഡയറക്ടറാണ് എന്ന യാതൊരുവിധത്തിലുമുള്ള കാര്യങ്ങളൊന്നും തന്നെയില്ല. നല്ലൊരു മനുഷ്യനാണ്. എല്ലാവരേയും ഒന്നിച്ചുനിര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവു കാരണം യൂണിറ്റ് എപ്പോഴും ഒരു ഹാപ്പി അറ്റ്മോസ്ഫിയറാണ്.
ഹൈദരാബാദ് പീഢനത്തിനെതിരേയും സായ് കിരൺ പ്രതികരിച്ചു…
ഇവിടെ സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് കാണുന്നത് എന്നു തന്നെ പറയാം. അങ്ങനെയല്ല എന്ന് എത്രയൊക്കെ പറഞ്ഞാലും ഇവിടെ അങ്ങനെയാണെന്ന അലിഖിതമായൊരു നിയമമുണ്ട്. ഹൈദരാബാദില്‍ സംഭവിച്ചത് ഇന്ത്യയ്ക്കുതന്നെ വലിയ മാനക്കേടാണ്. അതെല്ലാം കാണുമ്പോള്‍ നമുക്ക് രക്തം തിളയ്ക്കും. പുരുഷന്മാരുടെ കീഴിലാണ് സ്ത്രീകള്‍ എന്നൊരു സങ്കല്‍പ്പമാണ് ഇതിനെല്ലാം അടിസ്ഥാനംമെന്നും സായ് പ്രതികരിക്കുന്നു.
sai kiran about vanambadi serial
