Videos
പ്രണയമെങ്കിൽ വിരഹവുമുണ്ട് – സച്ചിനിലെ പുതിയ ഗാനമെത്തി !
പ്രണയമെങ്കിൽ വിരഹവുമുണ്ട് – സച്ചിനിലെ പുതിയ ഗാനമെത്തി !
By
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സച്ചിനിലെ ഗാനം എത്തി . ചിത്രത്തിലെ മൂന്നാമത്തെ ഗാനമാണിത് . ആദ്യമിറങ്ങിയ ഗാനങ്ങൾക്കൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ കണ്ണീർ മേഘങ്ങൾ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്.
സന്തോഷ്ജൂ നായർ സംവിധാനം ചെയ്യുന്ന ചിത്രം ലൈ 19ന് പ്രദര്‍ശനത്തിന് എത്തും . ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ് . ഹിഷാം അബ്ദുല്‍ വഹാബ് , ബിന്ദു ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് . നിമിഷനേരംകൊണ്ട് ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധനേടി.
ജൂലൈ 19നു പ്രദര്ശനത്തിന് എത്തുന്ന ചിത്രത്തിലെ നേരത്തെ ഇറങ്ങിയ ഗാനങ്ങളും ട്രെയിലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.സച്ചിന്‍ ആരാധകനായ പിതാവ് ആ പേര് മകന് നല്‍കുന്നതും, ക്രിക്കറ്റ് ആരാധകനായ മകന്റെ പ്രണയവുമാണ് ചിത്രം പറയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ .
അപ്പനി ശരത് , ധര്‍മജന്‍, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ജൂബി നൈനാന്‍, രഞ്ജി പണിക്കര്‍, മണിയന്‍ പിള്ള രാജു എന്നിവരാണ് മറ്റു താരങ്ങള്‍.ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന്‍ ഒരു മുഴുനീള എന്റര്‍റ്റൈനെറാണ്.
sachin movie third song released
